PHILIPPINES MAN RESCUED AFTER
LIVING ON THE60 FOOT-TALL COCONUT TREE FOR THREE YEARS.
പ്രാണഭയം മൂലം 47കാരൻ ഗിൽബെർട്ട് സാഞ്ചെസ് മൂന്നുവർഷം താമസിച്ചത് തെങ്ങിന്റെ മുകളിൽ
A 47-year-old
man from La Paz, in the Agusan del Sur province of the Philippines has been
rescued by authorities three years after he climbed a 60-foot-tall coconut tree
near his house and had not descended since.But for his rescue recently by a
taskforce, Gilbert Sanchez would probably spend the rest of his life atop the
coconut tree.According to odditycentral.com, Gilbert Sanchez, reportedly left
his home to live atop a nearby coconut tree three years ago, after he had been
hit on the head with a gun, during an altercation.
His mother is
reported to have said Gilbert had decided to go and live atop the coconut tree
out of fear that someone would come to kill him.He has therefore been living on
the tall coconut tree for the last three years, surviving only on the food and
water his mother brought him every day, which he would pull up in his tree
haven with an improvised rope. Not even the raging storms, the blistering heat
or the ruthless insects could get him to come down.All attempts by his mother,
Winifreda Sanchez, to convince Gilbert to come down from the top of the coconut
tree proved futile. All she could afford to do was to constantly feed him to
ensure he was alive.
READ ALSO:
7-year-old boy finally wakes up after sleeping for 11 successive days
His brother,
Aldrin Sanchez said that both he and the other members of their family had been
constantly pleading with him to come down, but he just waved them away.
“One time, I
asked him to come down, he said ‘Be quiet, I won’t go down. Someone would kill
me if I do.'”Even when his wife died giving birth to their second daughter,
Gilbert Sanchez didn’t even come down from his tree-top home when his mother
told him that she was too old to take proper care of his children.
Even though
everyone in La Paz knew Gilbert Sanchez’s story, no one did anything about it
until an obscure article about him went viral on social media and was
eventually picked up by major news outlets in the Philippines.They sent film
crews to his village, and their coverage finally convinced local authorities to
help the man’s family get him down from his tree.On October 11, 2017, a team of
50 people along with Gilbert’s family made another futile attempt to convince
him to come down voluntarily. They then started cutting down the coconut tree
with a chainsaw.Apparently, it was a difficult operation, as one wrong move
could make the difference between bringing the man down safely and killing him.
But eventually, Gilbert was brought down after three years.
പ്രാണഭയത്താൽ കഴിഞ്ഞ മൂന്നു വർഷവും അറുപത് അടി ഉയരമുള്ള ഒരു തെങ്ങിന്റെ മുകളിൽ കഴിച്ചുകൂട്ടി 47കാരൻ. ഫിലിപ്പീൻസിലെ അഗുസാൻ ഡെൽ സർ പ്രവിശ്യയിലെ ലാ പാസ് സ്വദേശിയായ ഗിൽബെർട്ട് സാഞ്ചെസ് ആണ് കഥാനായകൻ. 2014ൽ ഒരു വഴക്കിനിടെ തോക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഇദ്ദേഹം തന്നെ ആരെങ്കിലും കൊലപ്പെടുത്തുമെന്നുള്ള പ്രാണഭയത്താലാണ് വീടിനു സമീപമുള്ള തെങ്ങിൽ അഭയം പ്രാപിച്ചത്. തെങ്ങിൽ നിന്നും താഴെയിറങ്ങിയതാകട്ടെ മൂന്നു വർഷത്തിനു ശേഷവും. ഭാര്യ മരിച്ച ഇദ്ദേഹത്തിനൊപ്പം താമസിക്കുന്നത് അമ്മയും രണ്ടു കുട്ടികളും സഹോദരനുമാണ്. മകനെ മരത്തിന്റെ മുകളിൽ നിന്നും ഇറക്കാൻ അമ്മ വിനിഫ്രെഡ് പഠിച്ചപണി പതിനെട്ടും പരിശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.
അവസാനം തന്റെ ശ്രമം അവസാനിപ്പിച്ച അമ്മ മകന് ആവശ്യമായ ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ മരത്തിനു മുകളിലേക്ക് എത്തിച്ചു നൽകുവാൻ ആരംഭിച്ചു. പ്രായമായ അമ്മയ്ക്ക് ഗിൽബെർട്ടിന്റെ കുട്ടികളെ പരിചരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും ഗിൽബെർട്ട് ചെവി കൊണ്ടിരുന്നില്ല. അതു കാരണം കുട്ടികളെ ഇതുവരെ സ്കൂളിൽ അയക്കാനും സാധിച്ചില്ല. പക്ഷേ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന തന്റെ മനസിലെ ഭയവും പേറി വെയിലും മഴയും പ്രാണികളുടെ ഉപദ്രവവുമെല്ലാം സഹിച്ച് തെങ്ങിനു മുകളിൽ നാളുകളെണ്ണിയിരിക്കുകയായിരുന്നു ഗിൽബെർട്ട്.
അദ്ദേഹത്തിന്റെ സഹോദരൻ അൽഡ്രിൻ സാഞ്ചെസ് പറയുന്നതിങ്ങനെ: "മരത്തിൽ നിന്നും താഴെയിറങ്ങാൻ ഞാനും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഗിൽബർട്ടിനോട് അപേക്ഷിക്കുമായിരുന്നു. പക്ഷെ അതൊന്നും വിലപ്പോയില്ല. മാത്രമല്ല, താഴെയിറങ്ങിയാൽ അരെങ്കിലും കൊല്ലുമെന്നും അദ്ദേഹം പറയുമായിരുന്നു'. ലാ പാസിലെ പ്രദേശവാസികൾ ഈ സംഭവത്തെപ്പറ്റി അറിഞ്ഞെങ്കിലും അവർ ഒന്നും ചെയ്തിരുന്നില്ല. അവസാനം ഗിൽബെർട്ടിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഫിലിപ്പീൻസിലെ പ്രമുഖ മാധ്യമങ്ങൾ ഈ സംഭവം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അധികൃതർ ഇതേപ്പറ്റി അറിഞ്ഞത്. അദ്ദേഹത്തെ മരത്തിൽ നിന്നും താഴെയിറക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അധികൃതരും പ്രദേശവാസികളും അവസാന ശ്രമമെന്നോണം അദ്ദേഹത്തോട് ഒരുപ്രാവശ്യം കൂടി സംസാരിച്ചു നോക്കി. ഫലമൊന്നും കാണില്ലെന്നു മനസിലാക്കിയ ഇവർ മരം മുറിക്കുകയായിരുന്നു. എന്നാൽ അൽപം അപകടം പിടിച്ച ശ്രമമായിരുന്നു ഇത്. കാരണം ഒരു ചെറിയ പിഴവ് സംഭവിച്ചാൽ ഗിൽബെർട്ടിന്റെ മരണത്തിനു വരെ അത് കാരണമാകും. അവസാനം കൃത്യമായ പരിശ്രമത്താൽ യാതൊരു അപകടവും വരുത്താതെ ഗിൽബെർട്ടിനെ മരത്തിൽ നിന്നും താഴെയിറക്കുകയായിരുന്നു.
അങ്ങനെ മൂന്നു വർഷത്തിനു ശേഷം അദ്ദേഹം മണ്ണിൽ കാലുകുത്തുകയും ചെയ്തു.
പ്രാണികളുടെ കടിയേറ്റും ശരീരത്തിൽ കുമുളകൾ രൂപപ്പെട്ടുമുള്ള ഗിൽബെർട്ടിന്റെ ശാരീരികാവസ്ഥ ദൃശ്യങ്ങളിൽ വ്യക്തമാണ്. അദ്ദേഹത്തിന്റെ ശരീരം വല്ലാതെ ശോഷിക്കുകയും ചെയ്തു. മൂന്നുവർഷത്തിലെ അധികം സമയവും മരത്തിൽ കുനിഞ്ഞ് ഇരുന്നതിനാൽ അദ്ദേഹത്തിന്റെ നട്ടെല്ലിനും പ്രശ്നമുണ്ട്. ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ മനസിലെ ചിന്ത മാറ്റി സാധാരണ ജീവിത നിലയിലേക്ക് മടക്കി കൊണ്ടുവരാൻ മനോരോഗ ചികിത്സാ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഗിൽബെർട്ടന്റെ ജീവിതത്തിലുണ്ടായ പ്രശ്നം ഫിലിപ്പീൻസിലെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയ അലയൊലി ചെറുതൊന്നുമായിരുന്നില്ല. അദ്ദേഹത്തെയും കുടുംബത്തെയും സാന്പത്തികമായി സഹായിക്കുന്നതിന് ഗിൽബെർട്ടിന്റെ അമ്മ വിനിഫ്രെഡ സാഞ്ചെസിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Prof. John Kurakar

No comments:
Post a Comment