Pages

Thursday, October 5, 2017

കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നവർ

കുടിവെള്ള സ്രോതസ്സുകൾ  
മലിനമാക്കുന്നവർ
കുടിവെള്ള സ്രോതസ്സുകൾ  മലിനമാക്കുന്നവർ ഭാരത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകുമെന്ന് തോന്നുന്നില്ല .ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള നദികളിലൊന്നായ ഗംഗ, ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളുടെ പട്ടികയിലും  ഇടംനേടിയിരിക്കുകയാണ് .. ഭാരതീയ സംസ്കൃതിയിലൂടെ പരമപവിത്രയായി ഒഴുകുന്ന ഈ മഹാനദിയെ മാലിന്യമുക്തയാക്കണം .മലിനജലത്തിലൂടെ മാരകമായ വിഷാംശങ്ങളാണ് ഇന്ത്യയിലെ ഏകദേശം 46 ദശലക്ഷം ജനങ്ങളുടെ ശരീരത്തിലെത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു സാഹജര്യമാണിത്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലൂടെയാണ് മാരകമായ വിഷാംശം അവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.78,508 ഓളം ഗ്രാമിണ വാസസ്ഥലങ്ങളിലെ ജലത്തില് ആര്സനിക്, ഫ്ലൂറൈഡ്, അയേണ്, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കള് വ്യാപകമായി അടങ്ങിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകള് രാസവളം, കീടനാശിനി എന്നിവകൊണ്ട് മലിനീകരിക്കപ്പെടുന്നുമുണ്ടെന്നും കുടിവെള്ള ശുചിത്വ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില് പറയുന്നു.
നദീതീരത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം തള്ളുന്നവരിൽനിന്ന് 50,000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്. തീരത്തിനു 100 മീറ്റർ ചുറ്റളവിനുള്ളിൽ എല്ലാവിധ നിർമാണങ്ങളും നിരോധിച്ച് വ്യവസായരഹിത മേഖലയായി പ്രഖ്യാപിക്കാനും നിർദേശിച്ചിട്ടുണ്ട്. ടൺ കണക്കിനു വ്യവസായ മാലിന്യങ്ങളാണു ദിനംപ്രതി ഒഴുകിയെത്തുന്നത്. ഗംഗയിൽ  പ്രതിദിനം 300 കോടി ലീറ്റർ അഴുക്കുചാൽ മാലിന്യങ്ങളാണ് ഒഴുകിയെത്തുന്നതെന്നതും മൃതദേഹാവശിഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണെന്നതും ഈ പുണ്യനദിയെ ഹൃദയത്തിൽ വഹിക്കുന്ന ഭാരതീയരെ വേദനിപ്പിക്കുന്നു .കേരളത്തിലെ പുഴകളും മാലിന്യവാഹിനികളാണ്  പുഴയും തോടും കുളവുമെല്ലാം മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളാണെന്ന തെറ്റിദ്ധാരണ മലയാളികളിൽ എങ്ങനെ വേരുപിടിച്ചു എന്നറിയില്ല .
ഇരുളിന്റെ മറവിൽ, അറവുശാലകളും ഹോട്ടലുകളുമെല്ലാം മാലിന്യങ്ങൾ പുഴയിലെറിയുന്നു,അടുത്തകാലത്ത്‌ വിജനമായപൊതുനിരത്തുകളിലും വലിച്ചെറിയുന്നു .കേരളത്തിലൂടെ ഒഴുകുന്ന 44 നദികളിൽ 41 ഉം കിഴക്ക് പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്നവയാണ്.കേരളം നദികളുടെ നാടാണ്. നമ്മുടെ സംസ്ഥാനത്ത് എല്ലാ ഭാഗത്തും പുഴയുടെ അദൃശ്യസ്പർശമുണ്ട്. പുഴകളാണ് മലയാളിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് തന്നെ. പുഴകളിൽ ആവശ്യത്തിന് ജലമില്ലെങ്കിൽ നമ്മുടെ നാട് ഇരുട്ടിൽ മുങ്ങിത്താഴും. വൈദ്യുതി ഉൽപ്പാദനത്തിന്റെ മുഖ്യ പങ്ക് ജല വൈദ്യുത പദ്ധതികളിലൂടെയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി താരതമ്യേന ചെറിയ നദികളാണ് കേരളത്തിലേത്. ഇവിടത്തെ ‘വമ്പൻ’ നദികളായ പെരിയാർ, ഭാരതപ്പുഴ, ചാലിയാർ എന്നിവ അഖിലേന്ത്യാതലത്തിൽ മീഡിയം നദികൾ മാത്രമാണ്. നീളം കൂടിയ നദിയായ പെരിയാറിന് 244 കിലോമീറ്റർ മാത്രമേ നീളമുള്ളൂ. . കേരളത്തിലെ ചെറിയ നദിയായ മഞ്ചേശ്വരം പുഴക്ക് 16 കിലോമീറ്റർ മാത്രമാണ് നീളം.  കുടിവെള്ള സ്രോതസ്സുകൾ  മലിനമാക്കുന്നവർ  നാടിനെ തന്നെയാണ് ഇല്ലാതാക്കുന്നത് ,ഒരു ജനതയെ രോഗികളാക്കി മാറ്റുകയാണ് .സർക്കാരും ജനങ്ങളും ജാഗ്രതയുള്ളവരായിരിക്കുക .ജലസ്രോതസ്സുകൾ  മലിനമാക്കുന്നവരെ നിയത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷതന്നെ വാങ്ങി കൊടുക്കുക .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: