Pages

Tuesday, October 10, 2017

വടക്കന്‍ ചിലിയില്‍ ഭൂചലനം; 6.3 രേഖപ്പെടുത്തി

വടക്കന്ചിലിയില്ഭൂചലനം; 6.3 രേഖപ്പെടുത്തി
വടക്കന്‍ ചിലിയില്‍ 6.3 റിക്ടര്‍ സ്‌കെയിലില്‍ ഇന്ന്‌ ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 3.32 നാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 82 കിമി (51 മൈല്‍സ്) ദൈര്‍ഘ്യമുണ്ടായിരുന്നു.  തുറമുഖ നഗരമായ അരികയുടെ കിഴക്കു ഭാഗത്ത് താരപ്പാക്കയിലും (73 കിമീ) ടാക്‌നയുടെ പെരുവിയന്‍ നഗരത്തിന്റെ തെക്ക് കിഴക്ക് (87 കിമീ) ഭാഗത്തുമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വ്വെ (യുഎസ്ജിഎസ്) പറയുന്നു. സുനാമി മുന്നറിയപ്പൊന്നുമില്ല. പെറുവിന്റെ അതിര്‍ത്തിക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു, എഎന്‍ഐ റിപ്പോര്‍ട്ട്.
ഏപ്രിലില്‍ ചിലിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ 7.1 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂചലനം സാന്റിയാഗോയെ പാടെ കുലുക്കി.  ചില ഭീമന്‍ ഭൂകമ്പങ്ങളുടെ ചരിത്രമാണ് ചിലിക്കുള്ളത്. അതുകൊണ്ടു തന്നെ ‘പസഫിക് റിങ് ഓഫ് ഫയര്‍’ എന്ന വിളിപ്പേരുമുണ്ട് ചിലിക്ക്.  1960 ല്‍ ഉണ്ടായ 9.5 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന്റെ ഇരയാണ് ചിലി.  2010 ല്‍ തെക്കന്‍ സെന്‍ട്രല്‍ തീരത്തുനിന്ന് 8.8 രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് ഇടയാക്കി.
Prof. John Kurakar


No comments: