Pages

Tuesday, October 10, 2017

കേരളത്തിൻറെ സമാധാനാന്തരീക്ഷം തകർക്കരുത് .

കേരളത്തിൻറെ 
സമാധാനാന്തരീക്ഷം തകർക്കരുത് .
ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ​യാ​ത്ര​യി​ലെ ചി​ല മു​ദ്രാ​വാ​ക‍്യ​ങ്ങ​ൾ പ്ര​കോ​പ​ന​പ​ര​മാണ് .​ഭരിക്കുന്ന പാർട്ടിയെന്നനിലയിൽ സി.പി.എം സംയമനം പാലിക്കണം .ബി​ജെ​പി​യും സി​പി​എ​മ്മും അ​വി​ടെ എ​തി​ർ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തേ​ക്കു ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തു​ക​യും കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. പ​തി​റ്റാ​ണ്ടു​ക​ളായി കേരളീയർ ഈ രാഷ്ട്രീയ പോരും പോർവിളിയും അതേത്തുടർന്നുള്ള അക്രമവും കൊലപാതകവും കാണുകയാണ്.അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തു​ന്ന പാർട്ടികൾക്ക് ഒരിക്കലും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കില്ല .ചെ​റി​യ തീ​പ്പൊ​രി മ​തി​യാ​വും വ​ലി​യ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​ക്കാ​ൻ. തീ​പ്പൊ​രി വി​ത​റാ​ൻ ശ്ര​മി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നി​ല​യ്ക്കു നി​ർ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും സാം​സ്കാ​രി​ക നാ​യ​ക​രും ഇത് കണ്ടില്ലെന്നു നടിക്കരുത് .വാക്കുകൾ വളരെ സൂക്ഷിച്ച്‍ ഉപയോഗിക്കണം .
കേ​ര​ള​ത്തി​ന്‍റെ ആ​ധ്യാ​ത്മി​ക, സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തെ​ക്കു​റി​ച്ചും മ​ത​സൗ​ഹാ​ർ​ദ​ത്തെ​ക്കു​റി​ച്ചും സം​സ്ഥാ​ന​ത്തു പ്ര​ഥ​മ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്  വളരെ ആത്മാർത്ഥതയോടെ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. കേ​ര​ളം ആ​ധ്യാ​ത്മി​ക​ത​യു​ടെ​യും ശാ​സ്ത്ര​ത്തി​ന്‍റെ​യും മി​ക​ച്ച സ​മ്മേ​ള​ന​വേ​ദി​യാ​ണെ​ന്നും എ​ല്ലാ​വ​രും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മൂ​ഹ​മാ​ണു​ണ്ടാ​വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗം ന​ട​ക്കു​ന്ന വേ​ള​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും  സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ സീ​മ​ക​ൾ ലം​ഘി​ച്ചുള്ള പോർവിളികളായിരുന്നു . ജ​ന​ങ്ങ​ളെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾക്ക്  കൂടുതൽ നാൾ പിടിച്ചുനിൽക്കാനാവില്ല .നാ​ലു ദ​ശ​ക​ത്തി​നു​ള്ളി​ൽ ഇ​രു​നൂ​റി​ലേ​റെ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ക​ണ്ണൂ​രി​ൽ ന​ട​ന്നു. പ​ല ത​വ​ണ​യും സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു സ​മാ​ധാ​നാ​ഹ്വാ​നം ന​ട​ത്തി. പ​ക്ഷേ പി​ന്നെ​യും പിന്നെയും അവിടെ  മ​നു​ഷ്യ​ര​ക്ത​മൊ​ഴു​കി.
ശാന്തതയാണ് കേരളീയർ ഇഷടപെടുന്നത് .എല്ലാമതവിഭാഗങ്ങളും സമഭാവനയോടെ ജീവിക്കുന്ന മലയാള മണ്ണിൽ ആരും വർഗ്ഗീയവിഷവിത്ത് വിതക്കരുത് . കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ, അ​ക്ര​മ​ത്തി​ലൂ​ടെ, ക​ണ​ക്കു​തീ​ർ​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ആ​ർ​ക്കെ​ന്തു നേ​ടി​ക്കൊ​ടു​ത്തു എന്ന് ചിന്തിക്കുന്നത് നല്ലതാണ് .ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ക​ണം. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു പ്ര​കോ​പ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കു സ​വി​ശേ​ഷ​മാ​യ ക​ട​മ​യു​ണ്ട്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​ർ കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പതുക്കെ ആർജ്ജിച്ച് ,അ​വ​ർ​ക്കു സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തിമുന്നോട്ടു നീങ്ങുകയാണ് വേണ്ടത് .അമിതാവേശം പടുകുഴിയിലേക്ക് വീഴാനെ ഉപകരിക്കൂ

പ്രൊഫ്. ജോൺ കുരാക്കാർ





No comments: