Pages

Saturday, September 30, 2017

2017 സെപ്റ്റംബർ 30 ,ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍


2017 സെപ്റ്റംബർ  30 ,ഇന്ന് വിജയദശമി;
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍  ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും നടന്നു .
സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രം, ഗുരുവായൂര്‍, ശ്രീവടക്കുന്നാഥന്‍, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കുരുന്നുകള്‍ എഴുത്തിനിരുന്നു.കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന വിദ്യാരംഭത്തില്‍ ഹാസ്മിക,ഹാരിഷ്,ഹരിത് എന്നിവര്‍ക്ക് എം.ടി.വാസുദേവന്‍നായര്‍ ആദ്യാക്ഷരം കുറിക്കുന്നു.

 .Prof. John Kurakar

No comments: