Pages

Sunday, August 13, 2017

ശാസ്ത്ര സെമിനാർ നടത്തി

ശാസ്ത്ര സെമിനാർ  നടത്തി

കേരള കാവ്യ കലാസാഹിതിയുടെ  നേതൃത്വത്തിൽ "പ്രപഞ്ചവും മനുഷ്യനും "എന്ന വിഷയത്തെ കുറിച്ച്  ഓഗസ്റ്റ് 12 ന്  3  മണിക്ക് കൊട്ടാരക്കര  കുരാക്കാർ സെന്റര് -ൽ  വച്ച് ശാസ്ത്രസെമിനാർ നടത്തി . സിനിമ സംവിധായകൻ കെ. സുരേഷ് കുമാർ , പ്രൊഫ്. ജോൺ കുരാക്കാർ , കെ.വി.എസ്സ് കർത്താ , ഡോക്ടർ പി.സി ചാക്കോ  എന്നിവർ പ്രസംഗിച്ചു .

സെമിനാറിൽ പങ്കെടുത്തുകൊണ്ട് പ്രൊഫ്. ജോൺ കുരാക്കാർ നടത്തിയ പ്രഭാഷണത്തിൽ നിന്ന് :-ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം. സമ്പൂർണമായ സ്ഥലവും സമയവും, എല്ലാ രൂപത്തിലുമുള്ള ദ്രവ്യവും, ഊർജ്ജവും ഗതിയും, ഭൗതിക നിയമങ്ങളും അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
 1382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.[.പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാവിസ്ഫോടനം (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു.. മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു എന്ന് കരുതുന്നു. എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം.
 പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല .മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നമുക്ക് നോക്കാം "ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിക്കൽ നടന്നിരിക്കണം. എന്താണ് പൊട്ടിത്തെറിച്ചത്? അത്യുഗ്രഘനമുള്ള ഒരു ദ്രവ്യ പിണ്ഡം . അതു പൊട്ടിത്തെറിച്ചാൽ ചുട്ടുപഴുത്ത ദ്രവ്യം ചുറ്റിലേക്കും തെറിക്കും.തുടക്കത്തിലുള്ള അത്യുന്നതമായ താപനില അതിൽ നിന്ന് വികിരണങ്ങൾ ഉത്സർജിക്കപ്പെടുന്നതുകൊണ്ട് ക്രമേണകുറഞ്ഞുവരുന്നു. പ്രത്യേക സമ്മർദ്ദങ്ങളുടെ ഫലമായി ചില ഭാഗങ്ങളിൽ കണങ്ങൾ കൂട്ടം കൂടി, അവ നെബുലകളായി, നക്ഷത്രങ്ങളായി,ഗ്രഹങ്ങളായി പരിണമിച്ചു .
 1370 കോടി വര്ഷങ്ങള്ക്ക് മുന്പ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ് ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ് ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതല്. പിന്നീട് ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി.പിന്നെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില് ഏകകോശജീവികള് ഉണ്ടായി. അവയില് നിന്നും മറ്റൊരു "പ്രത്യേക" സാഹചര്യത്തില് ബഹുകോശ ജീവികള് ഉണ്ടായി.അവിടെ നിന്ന് ഉരഗങ്ങളും കുരങ്ങനും മറ്റു ജീവ ജാലങ്ങളും ഉണ്ടായി. കുരങ്ങുകളില് ഒരു വിഭാഗത്തിന് പരിണാമം സംഭവിച്ച്
മനുഷ്യനായി മാറി .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: