Pages

Sunday, August 13, 2017

കുട്ടികളുടെ കൂട്ടമരണം

കുട്ടികളുടെ കൂട്ടമരണം

ഉത്തര്പ്രദേശിലെ ഗോരഖ്പുരിലെ സര്ക്കാര് ആശുപത്രിയില് ഓക്സിജന് വിതരണം നിലച്ചതിനെ തുടര്ന്നുണ്ടായ ദുരന്തത്തില് മരിച്ച കുട്ടികളുടെ കൂട്ടമരണത്തില് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയില് ഓക്സിജന് വിതരണം നിലച്ചതിനെ തുടര്ന്നുണ്ടായ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 72 ആയി..48 മണിക്കൂറിനിടെ ഓക്സിജന് സിലിണ്ടര് ലഭ്യതകുറവിനെ തുടര്ന്ന് 30 കുട്ടികള് മരിച്ചുവെന്നായിരുന്നു വിവരം. ഇത് ശരിയല്ലെന്നാണ് സര്ക്കാര് നിലപാട്. അതേസമയം, ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില് 60 ലധികം കുട്ടികള് മരിച്ച സംഭവത്തില് ആഞ്ഞടിച്ച് കൈലാഷ് സത്യാര്ഥി രംഗത്തുവന്നു.
ഇത് സാധാരണ മരണമോ ദുരന്തമോ അല്ലെന്നും കൂട്ടക്കൊലയാണെന്നും നൊബേല് ജേതാവ് പ്രതികരിച്ചു. യോഗി അടുത്തിടെ ആശുപത്രി സന്ദര്ശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര് ഓക്സിജന്റെ ദൗര്ലഭ്യവും ബന്ധപ്പെട്ട കാര്യങ്ങളും ധരിപ്പിച്ചിരുന്നില്ലെന്ന് യുപി ആരോഗ്യമന്ത്രി സിദ്ധാര്ഥ് നാഥ് സിങ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.മസ്തിഷ്കത്തിലെ അണുബാധ ചികില്സയ്ക്ക് പേരുകേട്ട ആശുപത്രിയാണ് ഉത്തര്പ്രദേശിലെ ഗോരഖ്പുരിലുള്ള രാഘവ്ദാസ് മെഡിക്കല് കോളജ്. കുട്ടികളുടെ മരണം റിപ്പോര്ട്ട് ചെയ്തതു മുതല് ഓക്സിജന്റെ തടസം മൂലമല്ല അപകടം ഉണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്,
ആശുപത്രിയില് ഓക്സിജന് വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നതിനാല് കമ്പനി വ്യാഴാഴ്ച ഓക്സിജന് വിതരണം നിര്ത്തി വയ്ക്കുകയായിരുന്നുവെന്നും അതിനാല് ഇവിടെ ഓക്സിജന് സിലണ്ടറുകള്ക്ക് ക്ഷാമമുണ്ടായിരുന്നുവെന്ന് അധികൃതര് സമ്മതിക്കുകയും ചെയ്യുന്നു. പകരം സംവിധാനം ഏര്പ്പാടാക്കാന് ആശുപത്രി അധികൃതര്ക്ക് നിര്ദേശം നല്കിയതായും ,ഓക്സിജന് സിലിണ്ടറിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാണിച്ച് ശിശുരോഗ വിഭാഗം ആശുപത്രി അധികൃതര്ക്ക് കത്ത് നല്കിയതായും പറയുന്നു.

Prof. John Kurakar


No comments: