Pages

Tuesday, August 1, 2017

കേരളം വീണ്ടും വീണ്ടും ചോരക്കളമാകുന്നു .കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു

കേരളം വീണ്ടും വീണ്ടും  ചോരക്കളമാകുന്നു
.കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു

കേരളം  വീണ്ടും വീണ്ടും ചോരക്കളമാകുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കൊലപാതകവും തുടർഅക്രമങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു .തലസ്ഥാനത്ത് ,ഭരണസിരാകേന്ദ്രത്തിൽ  നടക്കുന്ന അക്രമങ്ങൾപോലും ഫലപ്രദമായി തടയാൻ  ഭരണകൂടത്തിനു കഴിയുന്നില്ല .വനിതകൾ ഉൾപ്പെടെയുള്ള കോർപറേഷൻ കൗൺസിലർമാരുടെ വീടുകൾക്കു നേരെ അക്രമമുണ്ടായി. ഇരുപതോളം വീടുകളുംഒട്ടേറെ വാഹനങ്ങളും തകർക്കപ്പെട്ടു. ബിജെപി സംസ്ഥാന കാര്യാലയവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടും ആക്രമിക്കപ്പെട്ടു. തലസ്ഥാനത്ത് പൊലീസിനു നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു.എന്നിട്ടും അക്രമം അവസാനിക്കുന്നില്ല .ഒരു ആർ.എസ്‌.എസ്‌. പ്രവർത്തകന്റെ കൊലയിലും കെട്ടിടങ്ങളും വാഹനങ്ങളും തകർക്കലിലും കലാശിച്ച അക്രമപരമ്പരയുടെ അടുത്ത നടപടിസംസ്ഥാന ഹർത്താൽ ആയിരുന്നു .
 ഹർത്താലിന്റെ .മറവിൽ സംസ്ഥാനത്തു പലയിടത്തും അക്രമങ്ങൾ ആവർത്തിച്ചു. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന  രാഷ്ട്രീയകക്ഷികൾ നടത്തുന്ന പരസ്പരാക്രമണങ്ങളും കൊലപാതകങ്ങളും ജനജീവിതത്തെ നിശ്ചലമാക്കി .വല്ലാത്ത അറുതികളിലും വറുതികളിലും പെട്ട കഷ്ടപ്പെടുന്നജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇവിടെ  ആരുമില്ല.കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന  അക്രമങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെയും പോലീസ്മേധാവിയെയും ഗവർണർ വിളിച്ചുവരുത്തിയത്  ഒരു അസാധാരണ സംഭവം തന്നെയാണ്.അക്രമത്തിനും വൈരത്തിനും പരിഹാരമുണ്ടാക്കി ശാശ്വത ശാന്തിയിലേക്കു നീങ്ങാൻ കേരളത്തിനു കഴിയുമോ ? അക്രമവും  കൊലപാതകവും ജനജീവിതസ്തംഭനവും വഴി രാഷ്ട്രീയ പാർട്ടികൾക്ക് വളരാൻ കഴിയുമോ? അക്രമത്തിനു നേതൃത്വം നൽകുന്ന ഇരുകക്ഷികൾക്കും അക്രമപ്പാത വെടിഞ്ഞുകൂടേ?
എന്തുകൊണ്ടാണ് അക്രമ  സംഘടനകളുടെ ദേശീയ നേതൃത്വങ്ങൾക്ക്കേരളത്തിന്റെ ശാന്തജീവിതം തകർക്കുന്ന കൊലപാതക രാഷ്ട്രീയത്തിൽ ഇടപെടാൻ മനസ്സുവരാത്തത്‌.? രക്തസാക്ഷികളും അക്രമസംഭവങ്ങളും പാർട്ടികൾക്ക്  നേട്ടമായി  കണക്കാക്കുന്ന കക്ഷിരാഷ്ട്രീയം അവസാനിപ്പിക്കാൻ കഴിയാത്തിടത്തോളം   രാഷ്ട്രീയ കൊലപാതകങ്ങൾ  അവസാനിക്കുകയില്ല. കേരളത്തില് കഴിഞ്ഞ പത്തു വര്ഷമായി നടന്ന നൂറ്റമ്പതോളം കൊലപാതകങ്ങളുടെ എണ്ണം പരിശോധിച്ചാൽ ബി.ജെ.പിയും സി.പി.എമ്മും.ഏതാണ്ട് തുല്യമായ സ്ഥിതിയിലാണ് . അക്രമം കാട്ടിയ പ്രവര്ത്തകരെ ന്യായീകരിക്കുകയല്ലാതെ അവര്ക്കെതിരെ നടപടിയെക്കുക ഇരുപാർട്ടികളുടെയും  രീതിയുമല്ല. ചോരപ്പുഴയൊഴുകുമെന്ന ബി.ജെ.പി നേതാവിന്റെയും വരമ്പത്തുകൂലി കിട്ടുമെന്ന സി.പി.എം നേതാവിന്റെയും വാക്കുകൾ ശ്രദ്ധേയമാണ് .
സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവുസംഭവമാണെങ്കിലും ഇതാദ്യമായാണ് ഗവര്ണര്മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഇതിന് ഗവര്ണര്ക്ക് അധികാരമുണ്ടോ എന്നചോദ്യം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ  കാരണം നിസ്സാരമല്ല . അക്രമ സംഭവങ്ങളിലും കൊലപാതകത്തിലും ഉൾപ്പെട്ടവരെന്ന്സംശയിക്കപ്പെടുന്നവരെ കാലവിളംബം കൂടാതെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന്കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണ്  കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണ്‌. അത്ഒരു പരിഷ്കൃത സമൂഹത്തിനും നടക്കാൻ പാടില്ലാത്തതാണ് .ഭാരതത്തിലുടനീളം അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു വരുന്നുണ്ട്ദളിത്ന്യൂനപക്ഷ പീഡനങ്ങളും ആൾക്കൂട്ട കൊലപാതക പരമ്പരകളും നമുക്ക് മറക്കാനാവില്ല .അക്രമത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ സ്ഥാനമില്ല.

പ്രൊഫ്. ജോൺ കുരാക്കാർ



No comments: