Pages

Sunday, July 30, 2017

ജി .തങ്കപ്പൻ പിള്ളയ്ക്ക് യു.ആർ ഐ യുടെ നേതൃത്വത്തിൽ കരിക്കം പൗരാവലി സ്വീകരണം നൽകി

ജി .തങ്കപ്പൻ പിള്ളയ്ക്ക് യു.ആർ യുടെ നേതൃത്വത്തിൽ കരിക്കം പൗരാവലി സ്വീകരണം നൽകി

സാമൂഹ്യ പ്രവർത്തകനും വ്യവസായിയും നായർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായ ജി .തങ്കപ്പൻ പിള്ളയ്ക്ക് യു.ആർ യുടെ നേതൃത്വത്തിൽ കരിക്കം പൗരാവലി  2017 ജൂലൈ  30 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സ്വീകരണം നൽകി. കരിക്കം  ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ കൂടിയ അനുമോദന യോഗത്തിൽ  യു.ആർ . ഏഷ്യാറീജിയൻ ഡയറക്ടർ, ഡോകട്ർ എബ്രഹാം കരിക്കം അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽ  പഞ്ചയാത്ത് ഭാരവാഹികൾ  രാഷ്ട്രീയ നേതാക്കൾ ,സാമൂഹ്യ സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു . യു.ആർ ക്കുവേണ്ടി  ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ  പ്രൊഫ്. ജോൺ കുരാക്കാർ, സൗത്ത് ഇന്ത്യ കൺവീനർ  കെ. രാമചന്ദ്രൻ നായർ എന്നിവർ ചേർന്ന്   യു.ആർ ഗ്ലോബൽ അവാർഡും സമ്മാനങ്ങളും നൽകി . നിരവധി സംഘടനകൾ പൊന്നാട അണിയിച്ച് തങ്കപ്പൻ പിള്ളയെ ആദരിച്ചു .സ്വീകരണങ്ങൾക്ക്  അദ്ദേഹം നന്ദി പറഞ്ഞു .

രാമചന്ദ്രൻ നായർ






No comments: