രോഗക്കിടക്കയില്‍ സാന്ത്വനം പകരുന്ന
മാലാഖമാരുടെ ദുരവസ്ഥ മാറിയേ മതിയാകൂ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ
സമരം അനന്തമായി നീളുകയാണ്
.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയോടെ
പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. രോഗക്കിടക്കയില്‍
സാന്ത്വനം പകരുന്ന മാലാഖമാരുടെ അവസ്ഥ.അതി ദയനീയമാണ്
. ബിരുദം ഉള്‍പ്പെടെ
പ്രൊഫഷണല്‍ നേഴ്സിങ് പരിശീലനം നേടി
ആശുപത്രികളില്‍ സേവനത്തിന് എത്തുന്നവര്‍ക്ക്
നല്‍കിവരുന്നത് തുച്ഛമായ
വേതനമാണ്.
സ്വകാര്യ ആശുപത്രികള്‍ പലതും
വാണിജ്യ- ലാഭ താല്‍പ്പര്യങ്ങളില്‍മാത്രം ഊന്നി പ്രവര്‍ത്തിക്കുവെന്നാണ് ജനങ്ങളുടെ അനുഭവം. ഒരുവശത്ത്
കഴുത്തറപ്പന്‍ ചികിത്സാ
ചാര്‍ജുകള്‍ ഈടാക്കി
രോഗികളെ കൊള്ളയടിക്കുമ്പോള്‍ മറുവശത്ത് തുച്ഛവേതനം നല്‍കി തൊഴിലെടുക്കുന്നവരെ
ചൂഷണംചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഏതാനം സ്വാകാര്യ ആശുപത്രികളും
കേരളത്തിൽ ഉണ്ട് . മനുഷ്യജീവന്‍ രക്ഷിക്കുകയും
പരിപാലിക്കുകയുംചെയ്യുന്ന സല്‍കര്‍മത്തിലേര്‍പ്പെടുന്നവരാണ് ഡോക്ടര്‍മാരും നേഴ്സുമാരും. അവരുടെ
ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണം .നഴ്സുമാരുടെ
സമരത്തെ നേരിടാന് ആസ്പത്രി പരിസരങ്ങളില്
നിരോധനാജ്ഞ പ്രഖ്യാപിച്ചും നഴ്സിങ് വിദ്യാര്ത്ഥികളെ ജോലിക്ക്
നിയോഗിച്ചും കണ്ണൂര് ജില്ലാ കളക്ടര്
പ്രഖ്യാപിച്ച ഉത്തരവ് സ്ഥിതിഗതികള് സങ്കീര്ണമാക്കാനേ
വഴിയൊരുക്കൂ.
പനി
പടര്ന്നുപിടിക്കുന്നത് ഉള്പ്പെടെ ആരോഗ്യരംഗം അതീവ
ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില് സമവായത്തിന്റെയും
ഒത്തുതീര്പ്പിന്റെയും മാര്ഗങ്ങളാണ് കരണീയം. ഇതിനു പകരം
ഭീഷണിയുടെ സ്വരം ഒരിക്കലും ഗുണം
ചെയ്യില്ല . തങ്ങളുടെ ജോലിയുടെ ഉത്തരവാദിത്തവും
ഗൗരവവും ഉള്കൊള്ളാനുള്ള വിവേകം നഴ്സുമാരും കാണിക്കേണ്ടതുണ്ട്. ആവശ്യങ്ങള്
നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ന്യായം തന്നെയാണ്.
എന്നാല് ആളുകളുടെ ജീവനും ആരോഗ്യവും
പന്തയം വച്ചുകൊണ്ടുളള വിലപേശലായി മാറുമ്പോൾ
അത് ഒരുതരം അനീതിയായി മാറും. നഴ്സുമാരുടെ
സമരം രമ്യമായി പരിഹരിക്കുന്നതിന് ശ്രമിക്കേണ്ടത് സർക്കാരുതന്നെയാണ്
.ആതുര ശുശ്രൂഷയുടെ പേരിൽ ആരോഗ്യരംഗത്തെ കച്ചവടമാക്കി
മാറ്റാൻ സർക്കാർ
ആരെയും അനുവദിക്കരുത് .ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ അടിസ്ഥാനപരമായ സേവന വേതന വ്യവസ്ഥകൾ
നിയമവിധേയമാക്കുക മാത്രമാണ് സമരം
അവസാനിപ്പിക്കാനുള്ള ഏകമാർഗ്ഗം ..
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment