നിത്യോപയോഗസാധനങ്ങളുടെ വിലകൾ കുതിക്കുന്നു.ഭരണവും മാധ്യമങ്ങളും ദിലീപിൻറെ പുറകെ.
നിത്യോപയോഗസാധനങ്ങളുടെ
വിലകൾ കുതിക്കുന്നു. പച്ചക്കറികളുടെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ
വിലവർധന.
തക്കാളിവില നൂറു രൂപ കടന്നിരിക്കുന്നു. കാരറ്റ്, ബീൻസ് തുടങ്ങി
മിക്ക പച്ചക്കറികൾക്കും സാധാരണക്കാരെ പേടിപ്പെടുത്തുന്ന വിലയാണ്. അരി
വിലകൂടി ,ഉള്ളിക്ക് തീവില , പക്ഷെ
ഇതിനെകുറിച്ച് ആരും ഒന്നും തന്നെ
പറയുന്നില്ല .ഭരണവും മാധ്യമങ്ങളും ദിലീപിൻറെ
പുറകെ പോകുകയാണ് .
കേരളത്തിലേക്കു
പച്ചക്കറികൾ
എത്തിച്ചിരുന്ന സംസ്ഥാനങ്ങളിൽ ഇത്തവണയുണ്ടായ
കൃഷിപ്പിഴയാണ്
പ്രശ്നം രൂക്ഷമാക്കിയത്
.. "ഓണത്തിന് ഒരു മുറം പച്ചക്കറി’
പദ്ധതിയുമായി
കൃഷി വകുപ്പു രംഗത്തുണ്ട്. ഭക്ഷ്യസാധനങ്ങളെല്ലാം
സ്വയം ഉത്പാദിപ്പിക്കുന്ന പഴയ
സന്പ്രദായത്തിലേക്കു സംസ്ഥാനത്തെ
കൊണ്ടുപോകുക എന്നതാണു
സർക്കാരിന്റെ
ലക്ഷ്യം.പക്ഷെ കേരളത്തിലെ
കാർഷിക മേഖലതകരുകയാണ് എന്ന സത്യം പലരും അറിയുന്നില്ല . ഇടത്തരം കൃഷിക്കാർ
കൃഷിമേഖലയിൽനിന്നു പിൻവാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്
കഴിയുന്നിതുമില്ല . ജനങ്ങളിൽ
കാർഷിക അവബോധം കുറെയൊക്കെ
സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്
.. പക്ഷേ, അതു
മാത്രം പോരാ. യഥാർഥ
കർഷകർക്കു സഹായമെത്തിക്കുകയാണു കൂടുതൽ പ്രധാനം.
ഇക്കാര്യത്തിൽ അയൽ
സംസ്ഥാന സർക്കാരുകളെ മാതൃകയാക്കണം ..അവിടെ ഓരോ കൃഷിയിടത്തിലും ഉദ്യോഗസ്ഥർ കർഷകരെ
തേടിയെത്തും. കർഷകർക്കാവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ
സർക്കാരിന്റെ
സഹായം
ലഭ്യമാക്കും. ബോർവെൽ ആവശ്യമുള്ള കൃഷിയിടങ്ങളിൽ
അതു നിർമിച്ചുകൊടുക്കും. റവന്യൂ ഉദ്യോഗസ്ഥരാണു തമിഴ്നാട്ടിൽ ഇത്തരം കാര്യങ്ങൾക്കായി കർഷകരെ
തേടിയെത്തുന്നത്.
ധാരാളം
മലയാളികൾ
അവിടെയും കർണാടകയിലുമൊക്കെ
വൻതോതിൽ
കൃഷി നടത്തുന്നുണ്ട്.കേരളത്തിലും കൃഷിവകുപ്പും കൃഷിഭവനുകളുമൊക്കെയുണ്ടെങ്കിലും
ഉദ്യോഗസ്ഥർക്കു
ഫയൽജോലി
കഴിഞ്ഞിട്ടു കർഷകരുമായി
സംവദിക്കാനോ കൃഷിയിടങ്ങൾ സന്ദർശിക്കാനോ സമയമുണ്ടാകില്ല.
കേരളത്തിലെ കർഷകരുടെ
ഉത്പന്നങ്ങൾക്കു
വിപണന സൗകര്യങ്ങൾ വിപുലപ്പെടുത്തുക എന്നതും വളരെ പ്രധാനമാണ്. കർഷകർക്കു നേരിട്ടു സഹായം എത്തിക്കാനുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തിയാൽ മാത്രമേ കേരളം
ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തുകയുള്ളൂ .കോഴിയിറച്ചിയുടെ കാര്യത്തിലും . ക്ഷീരോത്പന്നങ്ങളുടെ കാര്യത്തിലും
കേരളം വളരെ പിന്നോക്കം പോയിരിക്കുന്നു. കേരളം ഭക്ഷ്യ സ്വയംപര്യാപ്തത നേടണമെങ്കിൽ സർക്കാരും കർഷകരും
ഒരു പോലെ പരിശ്രമിക്കണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment