TRIBUTE
PAID TO DR. RAMDAS PISHARODY, FORMER PRINCIPAL,THIRUVANANTHAPURAM MEDICAL
COLLEGE
ഡോ. രാംദാസ് പിഷാരടി
അന്തരിച്ചു
Former
Thiruvananthapuram Medical College principal Dr Ramdas Pisharody died of heart
attack here on Wednesday. He was 62.A reputed nephrologist, Dr Pisharady was
the driving force behind the establishment of Kerala Network for Organ Sharing.
His tenure as principal and vice-principal at the Medical College saw several
modernisation initiatives, including the super specialty block and a new
OP block. He had also served at the medical colleges in Kottayam,
Alappuzha and Thrissur. After retirement, he was serving as nephrology
consultant at SUT and KIMS hospitals.
Chief Minister Pinarayi
Vijayan and Health Minister K K Shailaja condoled the death of Pisharody. “He
played a key role in establishing the KNOS and was an able administrator. His
demise is a huge loss to the health sector,” the Chief Minister recalled.The
body will be kept at the Medical College Hospital on Thursday from 8.30 am. to
9.30 a.m. Later it will be taken to his residence House no 82, Geetham,
Microwave Lane, Bapuji Nagar, Pongummoodu. The cremation will be held at
Santhikavadam on Thursday.Dr Jayasree, serving as a professor at the RCC, is
his wife. Vineetha (scientist, VSSC) and Sangeetha (doctor) are his daughters
and Dr Praveen (cardiologist) and Dr Arjun (radiologist), his sons-in-law.
തിരുവനന്തപുരം മെഡിക്കൽ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. രാംദാസ് പിഷാരടി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് മൃതദേഹം സ്വവസതിയായ പോങ്ങുംമൂട് ബാപ്പുജി നഗര്‍ മൈക്രോവേവ് ലൈന്‍ ഹൗസ് നമ്പര്‍ 82 ഗീതത്തില്‍ എത്തിക്കും. അവിടെ നിന്നുള്ള ചടങ്ങുകള്‍ക്കുശേഷം ശാന്തി കവാടത്തില്‍ സംസ്കരിക്കും. ഭാര്യ: ഡോ. ജയശ്രീ (ആര്‍സിസി പ്രഫസർ) . മക്കൾ: വിനീത (വിഎസ്എസ്സി സയന്റിസ്റ്റ്), ഡോ. സംഗീത. മരുമക്കള്‍ : ഡോ. പ്രവീണ്‍ (കാര്‍ഡിയോളജിസ്റ്റ്) , ഡോ. അര്ജുന് (റേഡിയോളജിസ്റ്റ്) . ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തിയാണ് ഡോ. രാംദാസ് പിഷാരടി. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് അഥവാ മൃതസഞ്ജീവനി സാക്ഷാത്കരിച്ചത് ഡോ. രാംദാസ് പിഷാരടിയാണ്. മൃതസഞ്ജീവനി പദ്ധതിയിലൂടെ നൂറുകണക്കിനു പേർ ക്കാണ്്പുതുജീവിതം നല്കാനായ
ത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലായും വൈസ് പ്രിന്‍സിപ്പലായും ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വൃക്കരോഗ വിദഗ്ധനായ ഇദ്ദേഹം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലും എസ്യുടി ആശുപത്രിയിലും നെഫ്രോളജി കണ്‍സള്‍ട്ടന്റായി ജോലി നോക്കിവരികയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജിന്റെ വികസനത്തില്‍ സമഗ്ര സംഭാവനകള്‍ നല്കിയ ഡോ. രാംദാസ് പിഷാരടി നല്ലൊരു ഭരണകര്‍ത്താവുമായിരുന്നു. മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക്, പുതിയ ഒപി മന്ദിരം എന്നിവ സാക്ഷാത്കരിച്ചത് അദ്ദേഹമാണ്. ആകാശ ഇടനാഴി, ഇപ്പോള്‍ പണിപൂര്‍ത്തിയാകാറായ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്ക് എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അദ്ദേഹമാണ്.
തൃശൂര്‍ സ്വദേശിയായ ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി. ചണ്ഡിഗഡ് പിജിഐഎംഇആറില്‍ നിന്ന് എംഡി മെഡിസിന്, ഡിഎം നെഫ്രോളജി, കാനഡ ഹാമിള്ട്ടണ്, ഒന്റാറിയോയില്‍ നിന്ന് എംഎസ്സി എന്നിവ കരസ്ഥമാക്കി. എഫ്ഐഎസ്എന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി, എഫ്ആര്‍സിപി റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ്, ഗ്ലാസ്ഗോ, എഫ്ആര്‍സിപി റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നു ഫെലോഷിപ്പും കരസ്ഥമാക്കി. 1982 മുതല്‍ 2015 വരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സേവനം അനുഷ്ടിച്ചു. ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴില്‍ പ്രഫസറായും അധ്യാപകനായും റിസര്‍ച്ച് ഗൈഡായും സുദീര്‍ഘമായ സേവനം നടത്തി. 2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബര്‍ വരേയും 2008 ജനുവരി മുതല്‍ 2008 ജൂണ്‍ പകുതി വരേയും ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലായിരുന്നു. 2008 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അനുശോചിച്ചു. മെഡിക്കല്‍ കോളജിന്റെ വികസനത്തില്‍ സമഗ്ര സംഭാവനകള്‍ നല്കിയ ഡോ. രാംദാസ് പിഷാരടി നല്ലൊരു വൃക്കരോഗ വിദഗ്ധനും ഭരണകര്ത്താവുമായിരുന്നെന്ന് മന്ത്രി അനുസ്മരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. രാംദാസ് പിഷാരടിയുടെ വേർപാടിൽ കേരള കാവ്യ കലാസാഹിതിയും , കുരാക്കാർ സാംസ്ക്കാരിക വേദിയും അനുശോചനം രേഖപ്പെടുത്തി .
Prof. John Kurakar
No comments:
Post a Comment