NALINI NETTO IS NEW KERALA
CHIEF SECRETARY
നളിനി നെറ്റോ നാളെ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും
The Kerala cabinet on Wednesday
appointed senior Indian Administrative Service officer Nalini Netto as the
successor to former chief secretary S M Vijayanand, who retires on March 31.
Nalini Netto is currently the additional chief secretary (Home and Vigilance)
and Principal Secretary to Chief Minister Pinarayi Vijayan.The 1981-batch IAS
officer will have a five-month tenure as chief secretary. The cabinet meeting
also approved the appointment of Public Works ACS Subrata Biswas as the new
Additional Chief Secretary for home and vigilance.Additional Chief Secretary VS Senthil, currently
the ACS for Planning and Economic Affairs, Environment and member secretary of
the State Planning Board will be the new Principal Secretary to the chief
minister. Dr Asha Thomas is the new Secretary of Public Works and P Bala Kiran
the new director of tourism.
സംസ്ഥാനത്തിന്റെ നാലാം വനിതാ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ നാളെ ചുമതലയേൽക്കും. എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബിനുമാണ് ഈ പദവിയിലിരുന്ന വനിതകൾ. സംസ്ഥാനത്തെ 42-ാമത്തെ ചീഫ്സെക്രട്ടറിയാകും നളിനി നെറ്റോ. നാളെയാണു വിജയാനന്ദ് വിരമിക്കുന്നത്.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടർ, സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി, സഹകരണ, രജിസ്ട്രേഷൻ, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒമ്പതു വർഷം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു നളിനി നെറ്റോ. 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും 2009, 2014 വർഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളും നളിനി നെറ്റോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെയാണു നടന്നത്. 2015ൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ നളിനി ഒരു വർഷം തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. വിജിലൻസ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭർത്താവ്. ഏക മകൾ അനിഷ നെറ്റോ ലണ്ടനിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ പിഎച്ച്ഡി ചെയ്യുന്നു.നളിനിയുടെ പിതൃസഹോദരീ പുത്രി ഗിരിജ വൈദ്യനാഥനാണ് ഇപ്പോൾ തമിഴ്നാട് ചീഫ് സെക്രട്ടറി. അടുത്ത ബന്ധുക്കൾ അയൽ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരായി എത്തുന്നു എന്ന അപൂർവതയുമുണ്ട്.
Prof. John Kurakar

No comments:
Post a Comment