പെണ്കെണി അന്വേഷിക്കുന്നു
എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയിലേക്കു നയിച്ച പെണ്കെണിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പോലീസ് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലും സൈബർ സെല്ലിലും മലപ്പുറത്തെ പോലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രത്യേക പോലീസ് സംഘമാകും അന്വേഷിക്കുക. ഏതാനും വനിതാ മാധ്യമ പ്രവർത്തകർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. വാർത്ത നൽകിയ ടിവി ചാനലിൽ നിന്ന് ഇന്നലെ രാജിവച്ച മാധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റും അവർ പരാതിക്കൊപ്പം നൽകി. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറി. ജുഡീഷൽ അന്വേഷണത്തിനു സമാന്തരമായിട്ടായിരിക്കും പോലീസ് അന്വേഷണം.
ഹണി ട്രാപ്പി (പെൺകെണി)ലൂടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്കുട്ടി ആ വാർത്ത നൽകിയ ടിവി ചാനലിലെ ജീവനക്കാരിയായിരുന്നുന്നെന്നു പോലീസ് സ്ഥിരീകരിച്ചു. മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നതായും പോലീസ് പറയുന്നു. ഇന്നലെ ചാനലിൽ നിന്നു രാജിവച്ച മാധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇക്കാര്യമുണ്ട്. അഞ്ചു റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണു ശശീന്ദ്രനെ ഫോൺ സംഭാഷണ ത്തിൽ കുടുക്കിയ മാധ്യമ പ്രവർത്തക ആദ്യം സമീപിച്ചത്. തുടർന്നു നമ്പർ കൈമാറി. ഇടക്കിടെ മെസേജുകൾ അയച്ചു. ഗുഡ് നൈറ്റ് സർ, ഗുഡ് മോണിംഗ് സർ മെസേജുകൾ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നതോടെയാണ് ശശീന്ദ്രൻ മാധ്യമ പ്രവർത്തകയുമായി അടുത്തു തുടങ്ങിയത്.
തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവർ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂർണ വിശ്വാസം നേടിയെടുത്ത ശേഷമാണ് കെണിയൊരുക്കിയത്. ശശീന്ദ്രൻ ഗോവയിലാണെന്നു മനസിലാക്കിത്തന്നെയാണ് മാധ്യമ പ്രവർത്തക അദ്ദേഹത്തെ അങ്ങോട്ടു വിളിച്ചത്. തന്റെ പേരു പുറത്തു പോകില്ലെന്ന ഉറപ്പ് ചാനൽ അധികൃതർ മാധ്യമ പ്രവർത്തകയ്ക്കു നൽകിയിട്ടുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പൊതു ചർച്ചകളിൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ചാനൽ അധികൃതർ പരാതിക്കാരി ഉണ്ടെന്നും ആവശ്യം വരുമ്പോൾ അവരെ ഹാജരാക്കുമെന്നു പറഞ്ഞിരുന്നു

Prof. John Kurakar
No comments:
Post a Comment