MAHARASHTA
DROUGHT-5 DEATH DUE TO HEAT STROKE
വടക്കേന്ത്യ സൂര്യതാപത്തിൽ വാടിവീഴുന്നു;
മഹാരാഷ്ട്രയിൽ അഞ്ചു മരണം
മഹാരാഷ്ട്രയിൽ അത്യുഷ്ണമൂലം ആളുകൾ മരിച്ചുവീഴുന്നു. സംസ്ഥാനത്ത് സൂര്യതാപത്തിൽ അഞ്ചു പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച 40 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നു പകൽ ചൂട്. മധ്യ, വടക്കൻ പ്രദേശങ്ങളാണ് ചൂട് കൂടുതലായി അനുഭവപ്പെട്ടത്. റെയ്ഗാഡ് ജില്ലയിലെ ഭിറിൽ ചൂട് റിക്കാർഡിട്ടു. 46.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത്. അകോലയിൽ 44 ഡിഗ്രി സെൽഷ്യസും വാദ്ര, നാഗ്പുർ, ചന്ദ്രാപുർ എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട് അനുഭവപ്പെട്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ ബാർമറിൽ ഇത്തവണ റിക്കാർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 43. 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ ഉണ്ടായത്. ഹരിയാനയിലെ നർനോലിൽ 42 ഡിഗ്രി കടന്നു. പഞ്ചാബിലും താപനില ഉയർന്നുവരികയാണ്. പഞ്ചാബിലെ ലുധിയാനയിൽ സാധാരണയിലും ഏഴു ഡിഗ്രി സെൽഷ്യസ് അധികമാണ് നിലവിലെ താപനില. ഉത്തർപ്രദേശിലെ വാരാണാസിയിലും അലഹബാദ്, ഹമിർപുർ എന്നിവിടങ്ങളിലും കൂടിയ താപനില 40 ഡിഗ്രി കടന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സാധാരണ ചൂടിൽനിന്നും ആറു ഡിഗ്രി അധിക ചൂടാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വരും ദിവസങ്ങളിൽ ചൂടുകാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. ആന്ധ്രാപ്രദേശിലും ഇത്തവണ ചൂട് കൂടുതലാണ്. റായൽസീമയിൽ താപനില 40 ഡിഗ്രികടന്നിരിക്കുകയാണ്

Prof. John Kurakar
No comments:
Post a Comment