കോടീശ്വരന്മാരുടെ പട്ടികയില് ഒന്നാമന് ബില് ഗേറ്റ്സ്, ഇന്ത്യക്കാരില് ഒന്നാമന് മുകേഷ് അംബാനി
ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഫോബ്‌സ് മാഗസീന്റെ കണക്കനുസരിച്ച് മുകേഷ് അംബാനിയാണ് ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില് ഒന്നാമന്‍. അതേസമയം ലോക പട്ടികയില്‍ ഒന്നാമന് ബില്‍ ഗേറ്റ്‌സാണ്.2017ലെ ഫോബ്‌സ് പട്ടികയില്‍ 2043 പണക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്രയും കോടീശ്വരന്‍മാരുടെ കൈകളിലായി 7.67 ട്രില്യണ്‍ ഡോളറാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് കോടീശ്വരന്‍മാരുടെ കൈകളില്‍ മാത്രമായി കേന്ദ്രീകരിച്ച പണത്തിലുണ്ടായിട്ടുള്ളത്. 100ല്‍ അധികം ഇന്ത്യയില്‍ നിന്നുള്ള കോടീശ്വരന്‍മാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ലോക പണക്കാരില്‍ ഒന്നാമനാകുന്നത്. കഴിഞ്ഞ വര്‍ഷം 75 ബില്യണ്‍ ഡോളറായിരുന്ന ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യം ഇക്കുറി 86 ബില്യണായി ഉയര്‍ന്നു. രണ്ടാം സ്ഥാനത്ത് 75.6 ബില്യണ്‍ ഡോളറുമായി ബേര്‍ക്ഷെയര്‍ ഹതാവേ അധിപന്‍ വാരന്‍ ബഫെറ്റ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 544 സ്ഥാനത്തുണ്ട്
Prof. John Kurakar
No comments:
Post a Comment