Pages

Tuesday, March 21, 2017

യുവജനങ്ങളും സര്‍വകലാശാലകളും

യുവജനങ്ങളും സര്വകലാശാലകളും

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ  നിർണ്ണായക സ്ഥാനമാണ്  സർവകലാശാലകൾക്കുള്ളത്.  വിദ്യാര്‍ത്ഥികളുടെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സ്വതന്ത്ര തുറന്ന സംവാദ വേദിയാണത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മുടെ  കോളേജുകളും  സർവകാലശാലകളും  വിദ്യാർത്‌ഥികളെ ഭയക്കുകയാണ്  . ഒരു വിഭാഗം വിദ്യാർത്‌ഥികൾ  കലാശാലകളിൽ അക്രമം അഴിച്ചുവിടുകയാണ്  .പലപ്പോഴും അദ്ധ്യാപകർക്കും മർദ്ദനമേൽക്കുന്നു .. ജാതിയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിനകത്തും പുറത്തുമുള്ള   പല കാമ്പസുകളിലും  നടക്കുന്നത്. ദേശസ്നേഹം ആരുടേയും കുത്തകയല്ല .അത് കണ്ടുപിടിക്കാൻ  വിദ്യാർ്‌തഥികളെ ആരും ചുമതലപെടുത്തിയിട്ടുമില്ല .ദേശ വിരുദ്ധതയിൽ  ആരും ഏർപ്പെടരുത് .
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗൃഹത്തിലടച്ച സംഭവം  നാം കണ്ടതാണ് ,.ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഇന്ത്യയുടെ അഭിമാനസ്തംഭമായ കലാശാലയാണ്. രാഷ്ട്രീയപ്രബുദ്ധതയുടെയും ആശയസംവാദത്തിന്‍െറയും പുകള്‍പെറ്റ കാമ്പസ് ആയിരക്കണക്കിന് പ്രതിഭകളെയാണ് നാലരപ്പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തിന് സംഭാവന ചെയ്തത്. അക്ഷരാര്‍ഥത്തില്‍ പ്രതിഭകളുടെ പൂന്തോട്ടമാണ് ജെ.എന്‍.യു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധൈഷണിക പ്രതിഭകള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ബ്യൂറോക്രാറ്റുകള്‍, കലാകാരന്മാര്‍ എന്നിങ്ങനെ നൂറുകണക്കിന് പ്രതിഭകളാണ് ജെ.എന്‍.യുവിന്‍െറ കീര്‍ത്തി രാജ്യത്ത് പരത്തുന്നത്..രാജ്യദ്രോഹി എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയെന്ന ഫാഷിസത്തിന്‍െറ തേഞ്ഞുപോയ ആയുധമാണ്. ഈ ആയുധം മിനുക്കിയെടുത്ത് ഇന്നും ചിലർ  ഉപയോഗിക്കുന്നു ..നമ്മുടെ സർവ്വകലാശാലകൾ രാഷ്ട്രീയപ്രബുദ്ധതയുടെയും ആശയസംവാദത്തിന്‍െറയും കലയുടെയും കേന്ദ്രങ്ങളായി തന്നെ നിലനിൽക്കട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: