Pages

Monday, March 20, 2017

മദ്യവും മയക്കുമരുന്നും കേരളത്തെ കാർന്നു തിന്നുന്നു

മദ്യവും മയക്കുമരുന്നും കേരളത്തെ കാർന്നു തിന്നുന്നു
മദ്യവും മയക്കുമരുന്നും കേരളത്തെ കാർന്നു തിന്നുകയാണ് .പുകവലി പൊതുവെ കുറഞ്ഞുവെങ്കിലും മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ഉപയോഗം വളരെ വർദ്ധിച്ചിരിക്കുകയാണ് . സർക്കാരിന്റെ  പുതുക്കിയ മദ്യനയം ആശങ്കയോടെയാണ്  ജനം കാണുന്നത് . മദ്യവും മദ്യപാനവും അനഭിലഷണീയമായ കാര്യങ്ങളാണെന്നതിൽ  സംശയമില്ല . മുൻ യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയം തിരുത്തുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും... അന്നു പൂട്ടിയ 712 ബാറുകളും  ഇന്നും തുറന്നിട്ടില്ല . ബാറുകൾ പൂട്ടിയശേഷം വിനോദസഞ്ചാരത്തിൽനിന്ന്‌ പ്രതിവർഷം 3000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് സർക്കാരിന്റെ കണക്ക്. ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2014-ൽ 8.1 ശതമാനവും 2015-ൽ 5.9 ശതമാനവും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു .ഭൂരിപക്ഷം ഹോട്ടലുകളിലും മദ്യം ലഭ്യമല്ലാതായതോടെ വൻകിട കമ്പനികളുടെ യോഗങ്ങളും സെമിനാറുകളും  ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കു മാറുന്ന സാഹചര്യമുണ്ടായി.
മദ്യത്തിൻറെ ലഭ്യതക്ക് കുറവുസംഭവിച്ചിട്ടുമില്ല .. ബാറുകൾ പൂട്ടിയെങ്കിലും ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവില്പനശാലകൾ പ്രവർത്തിക്കുന്നതുമൂലം മദ്യലഭ്യതയ്ക്ക് കാര്യമായ കുറവുണ്ടായിരുന്നില്ല. മദ്യലഭ്യതയല്ല മദ്യപിക്കാനുള്ള സൗകര്യമാണ് ബാറുകൾ പൂട്ടിയതുവഴിഇല്ലാതായത്.ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും ക്രമാതീതമായി വർധിച്ചുവെന്നും സൂചനകളുണ്ട്. കഞ്ചാവ്, മയക്കുമരുന്ന്‌ കേസുകളുടെ വർധനയാണ് ഇത്തരമൊരു അനുമാനത്തിനു പിന്നിൽ. 2013-ൽ 793-ഉം 2014-ൽ 970-ഉം കേസുകൾ എക്സൈസ് വകുപ്പ് രജിസ്റ്റർചെയ്തു. 2015-ൽ 1430-ഉം  2016 ഓഗസ്റ്റ് വരെ 1789-ഉം കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. കേരളത്തിലെ യുവജനങ്ങളുടെ ഇടയിൽ മദ്യപാനവും മയക്കുമരുന്നുപയോഗവും വർദ്ധിച്ചിരിക്കയാണ് . ബോധവൽക്കരണം ശക്തമാക്കുകയും പോലീസും രക്ഷിതാക്കളും ജാഗ്രതയോടെ  പ്രവർത്തിക്കുകയും  വേണം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: