Pages

Thursday, February 2, 2017

VICE-CHANCELLORS PANEL TO LOOK IN TO ISSUES OF SELF-FINANCING COLLEGES

VICE-CHANCELLORS PANEL TO LOOK IN TO ISSUES OF SELF-FINANCING COLLEGES
സ്വാശ്രയ കോളേജ് പ്രശ്നങ്ങള്പഠിക്കാന്വിസിമാരുടെ സമിതി

. A four-member panel has been constituted to look into complaints against self-financing colleges. A decision in this regard was taken at the meeting of vice-chancellors convened by Chief Minister Pinarayi Vijayan on Thursday. The panel will look into matters, including internal marks. The operation of the panel comprising vice-chancellors will be overviewed by the Education Minister
സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്പഠിക്കാന്സര്ക്കാര്വൈസ് ചാന്സലര്മാരുടെ സമിതിയെ നിയോഗിച്ചു. നാല് വിസിമാര്ഉള്പ്പെടുന്ന സമിതിയ്ക്ക് വിദ്യാഭ്യാസമന്ത്രി മേല്നോട്ടം വഹിക്കുംഎംജി സര്വകലാശാല, ആരോഗ്യ സര്വകലാശാല, സാങ്കേതിക സര്വകലാശാല, കാലിക്കറ്റ് സര്വകലാശാല വിസിമാരാണ് സമിതിയിലുള്ളത്. ഇന്റേണല്അസസ്മെന്റ് പരാതികളും പിഴവുകളും ഒഴിവാക്കി കൂടുതല്ശാസ്ത്രീയമായ രീതിയിലേക്ക് എങ്ങനെ മാറ്റാമെന്ന് പഠിച്ചു റിപ്പോര്ട്ടു  നല്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്

മുഖ്യമന്ത്രി വിളിച്ചുചേര്ത്ത വിസിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയെ കൂടാതെ വിദ്യഭ്യാസം, കൃഷി, ആരോഗ്യം, ഫിഷറീസ് വകുപ്പ് മന്ത്രിമാരും യോഗത്തില്പങ്കെടുത്തു. അഫിലിയേഷന്അടക്കമുള്ള വിഷയങ്ങളില്സര്വകലാശാലകള്അവരുടെ അധികാരം പൂര്ണ്ണമായി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്കര്ശനമായി പാലിച്ചുമാത്രമേ അഫിലിയേഷന്നല്കാവൂ എന്ന് മുഖ്യമന്ത്രി യോഗത്തില്പറഞ്ഞു.. യോഗത്തിലെ മറ്റു തീരുമാനങ്ങള്അധ്യാപക നിയമനം സര്വ്വകലാശാലാ നിയമം അനുശാസിക്കുന്ന രീതിയില്മാത്രമേ നടത്താവൂ കോളേജില്സര്വകലാശാല നിയമപ്രകാരമുളള തസ്തികകള്മാത്രമേ നിലനിര്ത്താന്അനുവദിക്കൂ അധ്യാപന നിലവാരം ഉറപ്പാക്കണം സര്വകലാശാല ഭരണസമിതികള്നിയോഗിക്കുന്ന വിവിധ കമ്മിറ്റികള്കോളേജുകളില്കോളേജുകളില്നടത്തുന്ന പരിശോധനകള്നിരീക്ഷിക്കും പ്രാഥമികമായി വിദ്യാര്ത്ഥികള്ക്ക് പരിഗണന ലഭിക്കണം. വിദ്യാഭ്യാസ അവകാശങ്ങള്നിഷേധിക്കപ്പെടരുത്. എല്ലാ കോളേജുകളിലും കോളേജ് യൂണിയനുകളും പിടിഎകളും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം   കോളേജുകളില്വിദ്യാര്ഥികളുടെ പരാതികള്പരിഹരിക്കാന്കാര്യക്ഷമമായ സംവിധാനമില്ലെന്നും പല അവസരങ്ങളിലും മാനേജ്മെന്റുകള്സര്വകലാശാലയെ സ്വാധീനിക്കുന്ന അവസ്ഥയുണ്ടെന്നും യോഗത്തില്വിമര്ശനമുയര്ന്നു

Prof. John Kurakar



ര്ന്നു

No comments: