ഇടത്തരക്കാർക്കും സാധാരണക്കാർക്കും
ആശ്വാസകരമായ ബജറ്റ്
ഇടത്തരക്കാർക്കും
സാധാരണക്കാർക്കും
ആസകരമായ
ഒരു ബജറ്റാണ് ധനമന്ത്രി
അവതരിപ്പിച്ചത് . അഴിമതിയും
കള്ളപ്പണവും
തടയാനുള്ള
"സർജിക്കൽ
സ്ട്രൈക്ക് ആയിരുന്നു കറൻസി റദ്ദാക്കൽ
എന്ന് സർക്കാർ
വിശ്വസിക്കുന്നു . കറൻസി
റദ്ദാക്കൽ മൂലം
ജനങ്ങൾക്കുണ്ടായതും
തുടരുന്നതുമായ
ദുരിതങ്ങളെക്കുറിച്ചു
ബജറ്റ്
മൗനം പാലിക്കുന്നു. ഇടത്തരക്കാർക്ക്
ആശ്വാസകരമായ ചില കാര്യങ്ങൾ പ്രഖ്യാപിക്കാൻ ധനമന്ത്രി മറന്നിട്ടില്ല..വലിയ വിലവർധനയ്ക്കു
വഴിതെളിക്കുന്ന നികുതി
നിർദേശങ്ങളില്ല.
സിഗരറ്റ്, പാൻമസാല പോലെ എല്ലാ ബജറ്റിലും നികുതി
വർധിപ്പിക്കാറുള്ള വസ്തുക്കൾക്ക് ഇത്തവണയും നല്ലതോതിൽ
നികുതി
കൂട്ടിയിട്ടുണ്ട്. ലഹരി
ഉപയോഗം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായകമായ ഏതു നടപടിയെയും പൊതുസമൂഹം
സ്വാഗതം
ചെയ്യുമെന്നു ധനമന്ത്രിക്ക് അറിയാം.
കുറഞ്ഞ വരുമാനമുള്ള നികുതിദായകർക്കു ചില
ഇളവുകൾ
ബജറ്റിൽ പ്രഖ്യാപിച്ചത് വളരെ
നല്ല കാര്യമാണ് . മൂന്നു ലക്ഷം
രൂപ വരെ വരുമാനമുള്ളവർ ആദായനികുതി ബാധ്യതയിൽനിന്ന്
ഒഴിവാകും. അഞ്ചു
ലക്ഷം വരെ വരുമാനത്തിന് അഞ്ചു ശതമാനമാകും
നികുതി.
ഇതു നേരത്തേ
പത്തു ശതമാനമായിരുന്നു. ഇടത്തരം
വരുമാനക്കാർക്ക്
ഇതുമൂലം അല്പം നേട്ടമുണ്ടാകും. ഉയർന്ന
വരുമാനക്കാരിൽനിന്നു
കൂടുതൽ നികുതി
ഈടാക്കുന്നതിൽ
തെറ്റില്ല .അന്പതു കോടി രൂപവരെ വിറ്റുവരവുള്ള
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു
നികുതി
25 ശതമാനമാക്കി കുറച്ചു. രാജ്യത്തെ വ്യവസായങ്ങളിൽ വലിയൊരു പങ്ക് ഈ വിഭാഗത്തിൽ വരുന്നതാണ്.
ക്ഷേമപദ്ധതികൾക്കും കാര്യമായ വിഹിത
വർധനയില്ല .തൊഴിലുറപ്പു പദ്ധതി’ എന്ന പേരിൽ
അറിയപ്പെടുന്ന
മഹാത്മാഗാന്ധി
ദേശീയ
ഗ്രാമീണ
തൊഴിൽ
ഉറപ്പു
പദ്ധതിക്കായി ഇത്തവണ 48,500 കോടി
രൂപയാണു വകകൊള്ളിച്ചിരിക്കുന്നത്.
38,500 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ വിഹിതം.പാവങ്ങൾക്കു
ഗുണപ്രദമായ മറ്റു ചില
പദ്ധതികൾക്കു കൂടുതൽ
തുക വകയിരുത്തിയിട്ടുമുണ്ട്.
കാർഷികവായ്പ നൽകുന്നതിനായി
പത്തു ലക്ഷം കോടി
രൂപ വകയിരുത്തി.
ഇതൊക്കെ സാധാരണ ജനങ്ങൾക്ക് ആശ്വാസം
പകരുന്നവയാണ് .
പ്രധാനമന്ത്രി ആവാസ് യോജന
എന്ന ഗ്രാമീണ
വികസന പദ്ധതിക്ക് ഇത്തവണ
29,043 കോടി രൂപ നീക്കിവച്ചിരിക്കുന്നു. കഴിഞ്ഞ തവണ
ഇത് 20,936 കോടി ആയിരുന്നു. ദേശീയ ആരോഗ്യ
മിഷന്
27,131 കോടിയും
സംയോജിത ശിശു വികസന പദ്ധതിക്ക് 20755 കോടിയും ദേശീയ
ജീവസന്ധാരണ
പദ്ധതി(അജീവിക)ക്ക് 4849 കോടിയും നീക്കിവച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇതു ഗണ്യമായ വർധനയാണ്. ഗ്രാമീണരുടെയും സാധാരണക്കാരുടെയും ജീവിത
സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇതു സഹായകമാകും. കായികരംഗത്തു
കാര്യമായി പണം മുടക്കിയാൽ
മാത്രമേ
പ്രതിഭകളെ
വളർ
ഒരു ത്തിയെടുക്കാനാവൂ
എന്ന തിരിച്ചറിവാകാം കഴിഞ്ഞ
വർഷത്തേതിന്റെ ഏകദേശം ഇരട്ടി
തുക അനുവദിക്കാൻ പ്രേരിപ്പിച്ചത്..
കേരളം നാളുകളായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്ന എയിംസ്’
ഇത്തവണയും
കേരളത്തിനില്ല. മലബാർ മേഖലയ്ക്കു കാര്യമായ
പദ്ധതിയൊന്നുമില്ല.
കണ്ണൂർ,
കരിപ്പൂർ വിമാനത്താവള
പദ്ധതികൾക്കോ മോണോ
റെയിൽ
പദ്ധതിക്കോ ഒരു
സഹായവുമില്ല. സ്പൈസസ് ബോർഡ്,
റബർ
ബോർഡ്
എന്നിവയ്ക്കു പതിവു വിഹിതം
മാത്രം. വിലയിടിവുമൂലം
സെസ് വരവിലുണ്ടായ കുറവ്
അവിടെയും പ്രതിഫലിച്ചു.
കേരളത്തിനുള്ള
നികുതി
വിഹിതത്തിൽ നേരിയ
വർധനയുണ്ടായിട്ടുണ്ടെങ്കിലും
റെയിൽവേയുടെ കാര്യത്തിലും മറ്റും തികഞ്ഞ അവഗണനയാണുള്ളത്..
ഇടത്തരക്കാർക്കു ആശ്വാസകരമായ
ഒരു ബജറ്റ്
തന്നെയാണിത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment