ഗുരു-ശിഷ്യ ബന്ധം
തകരുന്നത് ശുഭകരമല്.
കേരളത്തിൽ ഗുരു-ശിഷ്യ ബന്ധംതകരുന്ന വാർത്തകളാണ് ദിവസവും
കേൾക്കുന്നത് .ഇത് ശുഭകരമല്ല.
അദ്ധ്യാപകരുടെ പീഡനങ്ങള് മൂലം വിദ്യാര്ത്ഥികൾ മരിക്കുന്ന
വാർത്ത അക്ഷരാർത്ഥത്തിൽ നാടിനെ
ഞെട്ടിച്ചിരിക്കുകയാണ് .സ്വാശ്രയ കോളേജുമുതൽ സർക്കാർ കോളേജുകൾവരെയും
സ്ഥിതി ഇതുതന്നെയാണ് .പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ്
കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി
ബന്ധപ്പെട്ട കേസില് ഉള്പ്പെട്ടിരിക്കുന്നത് പ്രിന്സിപ്പല്,
വൈസ് പ്രിന്സിപ്പല്, അദ്ധ്യാപകര്
എന്നിവരാണ്. പരീക്ഷയെഴുതുന്ന വിദ്യാര്ത്ഥിയെ കോപ്പിയിടിച്ചുവെന്ന് കാണിച്ച് അപമാനിച്ചതിന്റെ ആഘാതമാണ്
ജിഷ്ണു പ്രണോയിയുടെ മരണത്തില് കലാശിച്ചത് എന്ന്
പറയപ്പെടുന്നു ..
എറണാകുളം മഹാരാജാസ് കോളജില്
പ്രിന്സിപ്പല് എന്. എല്. ബീനയുടെ
കസേര കത്തിച്ച സംഭവം നിസ്സാരമായി
കാണാൻ കഴിയുമോ ?. പാലക്കാട് ഗവ.
വിക്ടോറിയ കോളജില് പ്രിന്സിപ്പല് പ്രൊഫ.
സരസുവിന് ശവകുടീരം തീര്ത്ത സംഭവവും ഉണ്ടായി..കുട്ടികളോട് ശത്രുക്കളെ പോലെ പെരുമാറുന്ന അധ്യാപകരും സ്ഥാപനമേധാവികളും കേരളത്തിലുണ്ട്.
യൂണിയന് പ്രവര്ത്തനവും രാഷ്ട്രീയ പ്രവര്ത്തനവും തൊഴിലാക്കി
കോളേജുകളിൽ നടക്കുന്ന ഒരു
വിഭാഗം അദ്ധ്യാപകരുണ്ട് .
ഇരുട്ടിനെ
ഭേദിച്ച് വെളിച്ചം നല്കുന്നവനാണ് ഗുരു.
അറിവുനല്കല് മാത്രമല്ല ജീവിതത്തില് മുന്നേറാന്
വിവേകവും നല്കുന്നവനാണ് ഗുരു. ഈ മഹത്തായ
പാരമ്പര്യത്തിന്റെ കണ്ണിയറ്റുപോകാതെ ക്യാമ്പസുകള് വിദ്യാര്ത്ഥി സൗഹൃദ ഇടങ്ങളായി മാറണം.
മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാര്ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന വിദ്യാഭ്യാസ സമൂഹത്തില്
പരസ്പരം പോരടിക്കുന്നവരായി ഇഴപിരിഞ്ഞു പോകാതെ കലാലയങ്ങൾ
സര്ഗാത്മകതയുടെ കേന്ദ്രമായി
മാറണം . കുട്ടികൾക്ക് മാതൃക കാട്ടേണ്ടവരാണ് അധ്യാപകർ
.ഗുരു-ശിഷ്യ ബന്ധം തകരാൻ
പാടില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment