മദ്യം കുടുംബത്തെ അനാഥമാക്കി; ഏകമകന്‍ കൊല്ലപ്പെട്ടു;ഭര്‍ത്താവ് ജയിലിലേക്കും
കുറവിലങ്ങാട്: മകന്റെ മദ്യപാനം ഇഞ്ചക്കുടിലില് കുടുംബത്തെ ആണ്തുണയില്ലാത്ത വീടാക്കി. മദ്യപിച്ചെത്തുന്ന മകന്റെ അക്രമം സഹിക്ക വയ്യാതെ ആയതോടെയാണ് രോഗിയായ പിതാവ് ആ കടുംകൈ ചെയ്തത്. തന്റെ കറിക്കത്തിയില്‍ ഏക മകന്റെ ജീവന് നഷ്ടപ്പെടുമെന്ന് ആ പിതാവ് ഒരിക്കലും കരുതിയില്ല. വയ്യാത്ത കാലത്ത് തനിക്കും കുടുംബത്തിനും തുണയാകുമെന്ന് കരുതിയിരുന്ന മകന്റെ മദ്യപാനം ദേവനെയും കുടുംബത്തെയും ഏറെ ദുഃഖിപ്പിച്ചിരുന്നു. ദേവനിത് പലപ്പോഴും സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
രാവിലെ വീട്ടില്നിന്നും ഇറങ്ങുന്ന ദീപു മദ്യപിച്ച് ലക്കുകെട്ടാണ് പാതിരാവില്‍ തിരികെയെത്തുന്നത്. മദ്യലഹരിയിലെത്തി മാതാപിതാക്കളോടു വഴക്കിടും. മദ്യപിച്ചെത്തുന്ന ദീപുവിനെ ഭയന്ന് പലദിവസങ്ങളിലും അമ്മയും സഹോദരിമാരും സമീപത്തെ പുരയിടത്തില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവര്ക്ക് മൂന്നുമക്കളാണ്. പെണ്മക്കള് രണ്ടുപേരും അവിവാഹിതരാണ്. സഹോദരിമാരുടെ കാര്യത്തില്‍ ദീപു ശ്രദ്ധിച്ചിരുന്നില്ല. വിവിധ രോഗങ്ങളാല്‍ കിടപ്പിലാണ് തങ്കമ്മ. കുടുംബം പോറ്റാന്‍ ദേവന് കിട്ടുന്ന പണിക്കുപോകും. ദേവന് ജയിലിലായതോടെ എങ്ങനെ കുടുംബം മുന്പോട്ടു കൊണ്ടുപോകുമെന്നത് ഇവരെ അലട്ടുന്നു. അടച്ചുറപ്പില്ലാത്ത വീടാണ്. ജില്ലാ പഞ്ചായത്ത് സഹായത്തോടെയാണ് വീടുനിര്മിച്ചത്. കുറവിലങ്ങാട് പഞ്ചായത്ത് വക പൊതുശ്മശാനത്തിലാണ് ശവസംസ്കാരം നടത്തിയത്.
Prof. John Kurakar
No comments:
Post a Comment