കാരുണ്യ ചികിത്സാ പദ്ധതി
ഒരിക്കലും നിർത്തരുത്
കേരളത്തിന്റെ സാമൂഹിക ക്ഷേമ ചരിത്രത്തില്‍ എന്നും
തിളങ്ങുന്ന സംഭവമായി
കണക്കാക്കുന്ന ഒരു സര്‍ക്കാര്‍ സഹായ പദ്ധതിയാണ്
കാരുണ്യ പദ്ധതി അഥവാ കാരുണ്യ
ബെനവലന്റ് ഫണ്ട് സ്‌കീം..
2011- 2012 ലെ ബജറ്റിലൂടെ ആവിഷ്‌കരിച്ചു
നടപ്പാക്കിയ ഈ
പദ്ധതി പ്രകാരം ധാരാളം പാവപ്പെട്ട
രോഗികള്‍ക്കാണ് സര്‍ക്കാര്‍
വഴി ചികില്‍സാ
സഹായധനം ലഭിച്ചിട്ടുണ്ട് .അര്‍ബുദം,
ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, തലച്ചോറുമായി
ബന്ധപ്പെട്ട രോഗം, പാലിയേറ്റീവ് കെയര്‍
എന്നിവക്കാണ് കാരുണ്യ ഫണ്ടില്‍ നിന്ന്
ചികില്‍സാ ചെലവിനനുസരിച്ചുള്ള
തുക ലഭിച്ചിരുന്നത്. ദാരിദ്ര്യരേഖക്ക്
താഴെയുള്ളവര്‍ക്കും മൂന്നു ലക്ഷം
രൂപവരെ വാര്‍ഷിക വരുമാനമുള്ള
മറ്റുള്ളവര്‍ക്കും ചികില്‍സക്കും
ശസ്ത്രക്രിയക്കുമായി രണ്ടു ലക്ഷം രൂപ
വരെ ലഭിക്കുന്ന മാതൃകാപദ്ധതിയാണിത്
.
പാവപ്പെട്ട ജനങ്ങള്‍ക്ക്
ഗുണം ചെയ്യുന്നൊരു കാരുണ്യ
പദ്ധതി ഒരു
കാരണവശാലും നിർത്താൻ
പാടില്ല.അര്‍ബുദവും
ഹൃദ്രോഗവും വൃക്കരോഗവും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ പാവപ്പെട്ട
കുടുംബങ്ങളിലെ രോഗികള്‍ക്ക് ചികില്‍സാചെലവ് താങ്ങാവുന്നതിലപ്പുറമായതിനാലാണ് നന്മ ചോരാത്ത വിശാലമനസ്സുകളില്‍നിന്ന് ഇത്തരമൊരു പദ്ധതി
ആവിഷ്‌കരിക്കപെടാനിടയായതു .സര്‍ക്കാരുകള്‍
ശമ്പളത്തിനും മറ്റും റവന്യൂ വരുമാനം
കൊണ്ട് ചക്രശ്വാസം വലിക്കുന്ന കാലത്ത്
ഇതിനുള്ള ഫണ്ട് കണ്ടെത്തുക സര്‍ക്കാര്‍ ഖജനാവിന് താങ്ങാന്‍
പറ്റുന്നതാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി
കെ.എം.മാണിയും
യു.ഡി.എഫും
മുന്‍കയ്യെടുത്ത് പദ്ധതി
നടപ്പാക്കിയത്.
ഇതിനായി
കാരുണ്യ ലോട്ടറി എന്ന പേരില്‍
ലോട്ടറി നറുക്കെടുപ്പും ആരംഭിച്ചു. കാരുണ്യ ലോട്ടറിയുടെ
പണം പാവപ്പെട്ട രോഗികള്‍ക്കെത്തുന്നതെന്നതിനാല്‍ ഈ ലോട്ടറി
എടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് തയ്യാറായത്. പതിനായിരക്കണക്കിന്
പേരാണ് ഇതിലൂടെ ആനുകൂല്യം കൈപ്പറ്റിയത്.കാരുണ്യ ലോട്ടറിയുടെ പണം
കാരുണ്യ ഫണ്ടിന് മാത്രമായി വിനിയോഗിക്കണമെന്ന
വ്യവസ്ഥ അട്ടിമറിച്ച് പണം പൊതുഖജനാവിലേക്ക്
മറിച്ചുപയോഗിക്കാൻ പാടില്ല സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതി സര്‍ക്കാര്‍
നടപ്പാക്കുന്നതോടെ കാരുണ്യ പദ്ധതി നിർത്തുമെന്നാണ്
പറയുന്നത് .നിലവിലുള്ള ചികിസാസഹായ
പദ്ധതികൾ നിർത്തരുത്
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment