ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആർ.ഒ. പുതിയ ചരിത്രം കുറിച്ചു.
ബഹിരാകാശ ഗവേഷണ രംഗത്ത്
ഐ.എസ്.ആർ.ഒ. പുതിയ
ചരിത്രം കുറിച്ചു. ഒരു റോക്കറ്റ്
ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിൽ എത്തിച്ചത്.
ഇന്ത്യയുടെ 3 ഉപഗ്രഹങ്ങളും ആറു വിദേശ
രാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്. പി.എസ്.എൽ.വി
– സി37 വാഹനം ഉപയോഗിച്ചാണ് ശ്രീഹരിക്കോട്ട
സതീഷ്ധവാൻ സ്പേസ് സെന്റർ ചരിത്രം
കുറിച്ചത്. ഇതോടെ ഒറ്റയടിക്ക് ഏറ്റവും
അധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന
റെക്കോർഡ് ഇനി ഇന്ത്യക്ക്
സ്വന്തം..
28 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെയെല്ലാം ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും
ചെയ്തപ്പോൾ ബഹിരാകാശരംഗത്ത് രാജ്യം
ഒരു ലോക റിക്കാർഡാണു നേടിയത്. 2014ൽ റഷ്യ 37 ഉപഗ്രഹങ്ങൾ
വിക്ഷേപിച്ചതാണ് ഇതിനുമുന്പുള്ള റിക്കാർഡ്.
കഴിഞ്ഞ
വർഷം
20 ഉപഗ്രഹങ്ങൾ വിജയകരമായി
വിക്ഷേപിച്ചതിന്റെ
ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ബഹിരാകാശ
ഗവേഷണസംഘടന(ഐഎസ്ആർഒ-
പുതിയ
ദൗത്യത്തിനു തയാറായത്.
സാന്പത്തിക മുതൽമുടക്കും സാങ്കേതിക
വൈദഗ്ധ്യവും ഏറെ ആവശ്യമുള്ള
ബഹിരാകാശ
പദ്ധതികൾക്ക് അമേരിക്ക
പോലുള്ള
രാജ്യങ്ങൾപോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.
അരനൂറ്റാണ്ടു മുന്പ്
ആരംഭിച്ച ISRO യുടെ വളർച്ചയ്ക്കു പിന്നിൽ വിക്രം സാരാഭായിയെയും
മുൻ രാഷ്ട്രപതി
എപിജെ
അബ്ദുൾ
കലാമിനെയുംപോലുള്ള പ്രതിഭാധനരായ
ശാസ്ത്രജ്ഞരുടെ
ആത്മസമർപ്പണം
നമുക്ക് മറക്കാനാവില്ല . ഇന്ത്യൻ ബഹിരാകാശ
ഗവേഷണത്തിന്റെ
തലതൊട്ടപ്പനായ
വിക്രം സാരാഭായിയുടെ അഭ്യർഥന
മാനിച്ച്
തുന്പയിൽ പള്ളിയുടെ
സ്ഥലം വിട്ടുകൊടുത്ത ബിഷപ്പ്
പീറ്റർ
ബെർണാർഡ്
പെരേരയും ആദ്യകാല
ജീവനക്കാരും എന്നും ഓർക്കപെടും .
ആധുനിക
സാങ്കേതികവിദ്യകളിൽ
കൃത്രിമോപഗ്രഹങ്ങൾക്ക്
അതിപ്രാധാന്യമുണ്ട്.
കാലാവസ്ഥാ പഠനം, വാർത്താവിനിമയം
തുടങ്ങിയ മേഖലകളിൽ അവയെ
ലോകം കുറച്ചൊന്നുമല്ല
ആശ്രയിക്കുന്നത്.
ഇന്നലെ
വിക്ഷേപിച്ചവയിൽ
ഏറ്റവും
ഭാരം കൂടിയ
ഉപഗ്രഹം കാർട്ടോസാറ്റ്
2ഡി പ്രധാനമായും വിദൂര
സംവേദന ഭൗമനിരീക്ഷണത്തിനാണ്
ഉപയോഗിക്കുക. 714 കിലോഗ്രാമാണ്
ഇതിനു
ഭാരം. ബാക്കി 103 ഉപഗ്രഹങ്ങൾക്കും കൂടി
664 കിലോഗ്രാം
തൂക്കമാണുള്ളത്. കൂടുതലും ഒരു അമേരിക്കൻ
കന്പനിയുടെ
ഉപഗ്രഹങ്ങളാണ്.
ഇസ്രയേൽ, കസാക്കിസ്ഥാൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്,
യുഎഇ
എന്നീ രാജ്യങ്ങളുടെ
ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചെലവുകുറവാണ് ഇന്ത്യൻ ബഹിരാകാശ
സാങ്കേതികവിദ്യയെ
ഏറ്റവും
ശ്രദ്ധേയമാക്കുന്നത്..
പാശ്ചാത്യരുടേതിന്റെ പത്തിലൊന്നുമാത്രം
ചെലവുള്ള ബഹിരാകാശ
പദ്ധതികളാണ് ISRO ഇപ്പോൾ വിഭാവനം ചെയ്യുന്നത്.
ചെലവിന്റെ
മിതത്വം
നമ്മുടെ
ശാസ്ത്രജ്ഞരുടെ
മികവിന്റെ
സാക്ഷ്യപത്രമാണ്. 2014ൽ ഇന്ത്യ നാലു
വിദേശ
ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനുള്ള ചെലവ്
ഹോളിവുഡ് സ്പേസ് സിനിമ
‘ഗ്രാവിറ്റി’ക്കു ചെലവായ
തുകയേക്കാൾ കുറവായിരുന്നുവെന്നു
പ്രധാനമന്ത്രി
നരേന്ദ്ര
മോദി അഭിമാനത്തോടെ പറയുകയുണ്ടായി. 2013ൽ
ISRO മംഗൾയാൻ
നടപ്പാക്കിയത്
7.3 കോടി ഡോളറിന്റെ
മുതൽമുടക്കിലാണ്.
അതേസമയം
നാസയുടെ ഒരു ചൊവ്വാ ദൗത്യത്തിനു ചെലവ്
67.1 കോടി ഡോളറാണ് .
വാർത്താവിനിമയ
സംവിധാനങ്ങൾ അനുദിനമെന്നോണം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കേ
ഉപഗ്രഹങ്ങളുടെ
ഉപയോഗം വളർന്നുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ
നിരീക്ഷകരാണു ഉപഗ്രഹപദ്ധതികളെ
ഏറെ ആശ്രയിക്കുന്ന ഒരു കൂട്ടർ.
തമിഴ്നാട്ടിൽ വാർധാ
ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ പതിനായിരം
പേരുടെയെങ്കിലും ജീവൻ
രക്ഷിക്കാൻ നമ്മുടെ ഉപഗ്രഹനിരീക്ഷണങ്ങൾക്കു
കഴിഞ്ഞു.
ഇൻസാറ്റ് 3ഡിആർ, സ്കാറ്റ് സാറ്റ്-1
എന്നിവയിൽനിന്നു
കിട്ടിയ
വിവരങ്ങളാണു ചെന്നൈ, തിരുവാളൂർ, കാഞ്ചീപുരം
ജില്ലകളിലെ
ദുരന്തനിവാരണത്തിനു സഹായകമായതും
നിരവധി പേരുടെ
ജീവൻ
രക്ഷിച്ചതും. ഉപഗ്രഹത്തിൽനിന്നു ലഭിച്ച വിവരങ്ങൾ
യഥാസമയം
പൊതുജനങ്ങളെ അറിയിച്ചതിനാൽ
അവർക്കു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ കഴിഞ്ഞു.ഉപഗ്രഹ
വിക്ഷേപണരംഗത്ത്
ISRO നേടിയ
റിക്കാർഡ് വിജയം
ലോകമെന്പാടുമുള്ള ശാസ്ത്രസമൂഹം ഏറെ
പ്രാധാന്യത്തോടെയാണ് കാണുന്നത് നൂറ്റിയിരുപത്
കോടി ജനതയുടെ ഭൂമികയിൽ
നിന്നും ലോകത്തൊരു രാജ്യത്തിനും നേടാൻ
കഴിയാത്ത ശാസ്ത്രവിജയമാണ് ബഹിരാകാശ ഗവേഷണലോകം സ്വന്തമാക്കിയത്.
ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ റഷ്യ വിക്ഷേപിച്ചത്
2014 ലാണ്. ലോകത്തെ ആദ്യത്തെ നേട്ടമായിരുന്നു
അത്. എന്നാൽ ഈ റെക്കോഡാണ്
ഭാരതം തകർത്തത്.
179 വിദേശ ഉപഗ്രഹങ്ങളടക്കം 226 ഉപഗ്രഹങ്ങൾ നമ്മുടെ ബഹിരാകാശ
ശാസ്ത്രജ്ഞർ ഇതിനകം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
സ്വതന്ത്രവും ഇന്ത്യൻ നിർമിതവുമായ ഗതിനിർണയസംവിധാനം
രാജ്യത്തിന് ലഭിച്ചിട്ട് ഒരു വർഷമാകുന്നേയുള്ളു.
അമേരിക്കയുടെ ജിപിഎസിന് തുല്യമാണ് ഈ
സംവിധാനം. ഇത് ലഭിച്ചിട്ട് ഒരു
വർഷത്തിനകം ലോക റെക്കോർഡ്
തകർക്കാൻ ഐഎസ്ആർഒക്ക് കഴിഞ്ഞു.
നമ്മുടെ ശാസ്ത്രരംഗത്തെ സ്വയം പര്യാപ്തതയുടെ പ്രഖ്യാപനം
കൂടിയാണ് ഈ വിജയം.
ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭട്ടന്റെ പിൻമുറക്കാരെന്ന നിലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കൈവരിക്കുന്ന
ഓരോ വിജയവും മറ്റൊരു
ലോക രാഷ്ട്രത്തിനും നേടാൻ
കഴിഞ്ഞിട്ടില്ല.
ഗണിതശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും അഭൂതപൂർവമായ സംഭാവനകൾ നൽകിയ ആര്യഭട്ടന്റെ
നാമധേയത്തിലാണ് രാജ്യത്തിന്റെ ആദ്യത്തെ കൃത്രിമോപഗ്രഹം ലോകമെങ്ങും
അറിയപ്പെട്ടത്. ചരകനും സുശ്രൂതനും പതഞ്ജലിയും
കണാദനും ധന്വന്തരിയും ഭാസ്കരനും, വാഗ്ഭടനും, വരാഹമിഹിരനുമൊക്കെ
ശാസ്ത്രലോകത്തിന് ഇന്ത്യ നൽകിയ മഹാപ്രതിഭകളാണ്
. അവരുടെ ശാസ്ത്രസംഭാവനകൾ എല്ലാം തന്നെ പിന്നീടുള്ള
നമ്മുടെ നേട്ടങ്ങൾക്ക് കരുത്തും പ്രചോദനവുമായിട്ടുണ്ട്. സമ്പന്നമായ ആ
ശാസ്ത്രകാലത്തിന്റെ ഗതകാലനേട്ടങ്ങളുടെ ഊർജ്ജം പേറി പുതിയ
കാലത്തിന്റെ ശാസ്ത്രപ്രതിഭകൾ തങ്ങൾ ആരെക്കാളും പിറകിലല്ല
എന്ന് ലോകത്തിന് മുൻപിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ലോകരാഷ്ട്രങ്ങളുടെ
കൂട്ടായ്മയ്ക്കും പുരോഗതിക്കും ശാസ്ത്രത്തിന്റെ
സമാധാനപൂർണമായ
ഉപയോഗത്തിനും ഇന്ത്യൻ ബഹിരാകാശ
ഗവേഷണം നൽകുന്ന ഈ മഹത്തായ സംഭാവനകൾ
ഇന്ത്യയുടെ യശസ് വാനോളം
ഉയർത്തും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment