മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകളെ
രാത്രി പ്രവേശിപ്പിക്കില്ലെന്ന് മെത്രാപ്പോലീത്ത
മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്ക്ക് രാത്രി പ്രവേശനം അനുവദിക്കാനാവില്ലെന്ന് മാര്ത്തോമാ സഭ. വിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ജോസഫ് മാര്ത്തോമാ മെത്രോപ്പോലീത്ത പറഞ്ഞു. ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കരുത്. പകല്‍ 4
സുവിശേഷ യോഗത്തില്‍ സ്ത്രീകള്ക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കണ്‍വെന്‍ഷനില്‍ തുടക്കം മുതലേ തന്നെ സ്ത്രീകള്ക്ക് പ്രവേശനം നല്കിയിരുന്നില്ല. ആദ്യകാലത്ത് വാഹനസൗകര്യം കുറവായിരുന്നതും വൈദ്യുതിയില്ലാതിരുന്നതുമായിരുന്നു ഇതിന് കാരണമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. മാര്ത്തോമാ സഭയുടെ റാന്നി, ആറാട്ടുപുഴ, അടൂര്‍, കൊട്ടാരക്കര, കോട്ടയം, ചുങ്കത്തറ കണ്വെന്ഷനുകളിലെ രാത്രിയോഗത്തില്‍ സ്ത്രീകള്ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതില്‍ വിമര്‍ശം ഉയര്ന്ന സാഹചര്യത്തിലായിരുന്നു മെത്രാപ്പോലീത്തയുടെ വിശദീകരണം
പുതുവത്സരദിനത്തില്‍ സഭയുടെ എല്ലാ ഇടവകകളിലും രാത്രി 12ന് നടക്കുന്ന പ്രാര്ത്ഥനയിലും ഈസ്റ്റര്‍ ദിനത്തില്‍ ഇടവകകളില്‍ പുലര്‍ച്ചെ നടക്കുന്ന യോഗങ്ങളിലും സ്ത്രീകള്ക്ക് നിരോധനമില്ല. ഇവിടെയെങ്ങുമില്ലാത്ത സുരക്ഷാപ്രശ്നം മാരാമണില്‍ എങ്ങനെയുണ്ടാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. കാലോചിതമായി യാതൊരു പ്രശ്നവുമില്ലാതെ പരിഹരിക്കാവുന്ന വിഷയമാണെന്നും വാദം ഉയരുന്നു. പഴയ കാലഘട്ടത്തില്നിന്ന് വ്യത്യസ്തമായി ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നവരും വ്യാപാരം നടത്തുന്നവരുമാണ്. ജോലി കഴിഞ്ഞെത്തി കുടുംബമായി യോഗത്തില്‍ പങ്കെടുക്കാന്‍ ഈ വിലക്ക് നീക്കിയാല്‍ സാധിക്കുമെന്ന് വിചാരിക്കുന്ന ഒരു വിഭാഗവുമുണ്ട്. സ്ത്രീകള്ക്ക് പ്രവേശം നല്കാത്തത് സുരക്ഷയെ കരുതിയാെണന്നും നിരോധനമല്ലെന്നും മെത്രാപ്പോലീത്താ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment