തമിഴ് രാഷ്ട്രീയത്തിലെ
അന്തർനാടകങ്ങൾ
എംജിആറിന്റെ ഉറ്റതോഴിയായിരുന്ന ജയലളിത എംജിആറിന്റെ ജനപക്ഷ
നിലപാടുകളെ ഉയർത്തിപ്പിടിച്ചപ്പോൾ അവർക്ക് ജനപ്രിയനായികയാകാൻ സാധിച്ചു.
കേവലം വീട്ടമ്മയായിരുന്ന ജാനകിക്ക് അധികാരത്തിൽ നിന്നും
പൊതുരംഗത്തു നിന്നുതന്നെയും മാറേണ്ടി വരികയും ചെയ്ത
കാഴ്ച ലോകം കണ്ടു. ഇപ്പോൾ ജയലളിതയുടെ നിര്യാണത്തിന്
ശേഷം അധികാരമേറ്റ പനീർ
ശെൽവം ഒഴിഞ്ഞ് അമ്മയുടെ
തോഴിയായ ശശികല മുഖ്യമന്ത്രിയാകുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്
. പാർട്ടിയിൽ
ഭിന്നത ശക്തമാകുകയും ശശികല
മുഖ്യമന്ത്രിയാകുന്ന വിഷയം നിയമപോരാട്ടത്തിലുമാണ് .ശശികല
പക്ഷവും പനീര്സെല്വം പക്ഷവും ഗവര്ണറെ പ്രത്യേകമായി കാണുകയാണ് .
ഡി.എം.കെ എം.എല്.എമാരെ
തടവില് പാര്പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജി മദ്രാസ് ഹൈക്കോടതിയിൽഎത്തിയി
ക്കുന്നു..ദ്രവീഡിയൻ അതിവൈകാരികതയാണ് തമിഴക
രാഷ്ട്രീയത്തിന്റെയും സാമൂഹ്യാവസ്ഥയുടെയും പ്രത്യേകത. അത് വ്യക്തികളിലും
കുടുംബങ്ങളിലും കേന്ദ്രീകൃതമാകുന്ന വൈകാരികാവസ്ഥ കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാ
വിഷയങ്ങളെയും അതിവൈകാരികമായാണ് തമിഴ് ജനത കൈകാര്യം
ചെയ്തുപോരുന്നത്. കുടിവെള്ളമായാലും കൃഷിയായാലും ഭാഷാ പ്രശ്നമായാലും അധികാരമായാലും
എല്ലാത്തിലും ആ വൈകാരികത
കാണാം. .ഗുരുതരാരോപണങ്ങളുമായി നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്
. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയും
ചെയ്തിരിക്കുന്നു.തമിഴ് നാട്ടിലെ ഈരാഷ്ട്രീയ നാടകങ്ങളിൽ
നിന്ന് മുതലെടുപ്പ് നടത്താനുള്ള കഴുകൻ കണ്ണുകളുമായി ചില
പാർട്ടികൾ നീങ്ങി തുടങ്ങിയിട്ടുമുണ്ട് .അധികം
താമസിക്കാതെ എല്ലാം
ശരിയാകുമെന്ന് കരുതാം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment