Pages

Saturday, February 11, 2017

QATAR AIRWAYS BEGINS WORLD’S LONGEST ROUTE

QATAR AIRWAYS BEGINS WORLD’S LONGEST ROUTE
ഏറ്റവും ദൈര്ഘ്യമേറിയ വിമാന സര്വീസിന് ഖത്തര്എയര്വേയ്സ് തുടക്കംകുറിച്ചു
Qatar Airways launched its new record-breaking Auckland (AKL) service on 5 February, arriving the following day on one of New Zealand’s most significant days of the year – Waitangi Day. Celebrations to commemorate the launch of the world’s longest commercial flight from Doha (DOH), which takes 17 hours and 30 minutes and covers a distance of 14,535 kilometres, included a traditional Maori dance on arrival. Qatar Airways CEO Akbar Al Baker, who was on board the inaugural flight, said: “The launch of our new service to Auckland is an important milestone for Qatar Airways as we expand both in the region and globally across our network providing more options and better connections to exciting business and leisure destinations in Europe and the Middle East. Adrian Littlewood, Auckland Airport CEO said: “We welcome Qatar Airways to Auckland Airport and New Zealand. We expect this route to be very popular with visitors to New Zealand and with New Zealanders travelling, particularly between this country and Europe. Qatar Airways offers high quality inflight service and a wide network of destinations.” The new daily flight is operated by the oneworld carrier’s 259-seat 777-200LR fleet and faces no direct competition. Auckland is the first new destination launch of the year for the airline with more to follow in 2017/18 including: Yanbu and Tabuk, Saudi Arabia; Dublin, Ireland; Nice, France; Skopje, Macedonia; Chiang Mai, Thailand; Sarajevo, Bosnia Herzegovina; Libreville, Gabon; Douala, Cameroon; Rio de Janeiro, Brazil; Santiago, Chile; Canberra, Australia; Medan, Indonesia; and Las Vegas, US. anna.aero’s Jonathan Ford was on board this longest ever
ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ വിമാന സര്വീസിന് ഖത്തര് എയര്വേയ്സ് തുടക്കംകുറിച്ചു. ക്യൂ.ആര്.920 ബോയിങ് 777220 എല്.ആര് വിമാനം ഇന്നലെ രാവിലെ ദോഹയില് നിന്നും ന്യൂസിലാന്ഡിലെ ഓക്ലാന്ഡിലേക്ക് പുറപ്പെട്ടതോടെ ഏറ്റവും ദൈര്ഘ്യമേറിയ സര്വീസ് എന്ന നേട്ടം ഖത്തര് എയര്വേയ്സിന് സ്വന്തമായി.

ഇന്നലെ പുലര്ച്ചെ നിശ്ചയിച്ചതിലും എട്ട് മിനിറ്റ് നേരത്തെ 5.02 നാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില് നിന്ന് ഖത്തര് എയര്വേയ്സ് വിമാനം പറന്നുയര്ന്നത്. അഞ്ച് രാജ്യങ്ങള് പിന്നിട്ട് 16 മണിക്കൂര് ഇരുപത് മിനിറ്റ് സഞ്ചരിച്ച് 9,032 മൈല് താണ്ടി ഇന്ന് പ്രാദേശിക സമയം ഏഴരക്കായിരിക്കും വിമാനം ഓക്ക്ലാന്ഡിലെത്തുക. ഇതിനിടെ പത്ത് ടൈം സോണുകള് വിമാനം പിന്നിടും. ആദ്യസര്വീസില് എത്ര യാത്രക്കാര് ഉണ്ടെന്നത് വ്യക്തമല്ല. നാല് പൈലറ്റും 15 കാബിന് ക്രൂ ജീവനക്കാരും വിമാനത്തിലുണ്ട്. മോശം കാലാവസ്ഥകാരണം ഓക്ക്ലന്ഡില് നിന്ന് വിമാനം തിരികെ ദോഹയിലെത്താന് 17 മണിക്കൂര് മുപ്പത് മിനിട്ടെടുക്കുമെന്ന് കമ്പനി വെബ്സൈറ്റില് വ്യക്തമാക്കിയിട്ടുണ്ട്.എമിറേറ്റ്സിന്റെ നിലവിലെ റെക്കോര്ഡാണ് ഖത്തര് എയര്വേയ്സ് മറി കടക്കുന്നത്. കഴിഞ്ഞ മാര്ച്ചിലാണ് എമിറേറ്റ്സ് ദുബൈ- ഓക്ക്ലന്ഡ് സര്വീസിന് തുടക്കമിട്ടത്. 14,200 കിലോമീറ്ററാണ് (8.824) ദുബൈ-ഓക്ക്ലാന്ഡ് യാത്രാദൂരം.
Prof. John Kurakar

No comments: