Pages

Thursday, December 1, 2016

TODAY, DECEMBER 1- WORLD AIDS DAY

today, DECEMBER 1-

WORLD AIDS DAY

ഇന്ന് ലോക എയ്ഡ്സ് ദിനം; എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന് ഗവേഷണം അവസാനഘട്ടത്തില്

Over 100,000 people are living with HIV in the UK. Globally there are an estimated 34 million people who have the virus. Despite the virus only being identified in 1984, more than 35 million people have died of HIV or AIDS, making it one of the most destructive pandemics in history.Today, scientific advances have been made in HIV treatment, there are laws to protect people living with HIV and we understand so much more about the condition. Despite this, each year in the UK around 6,000 people are diagnosed with HIV, people do not know the facts about how to protect themselves and others, and stigma and discrimination remain a reality for many people living with the condition.World AIDS Day is important because it reminds the public and Government that HIV has not gone away – there is still a vital need to raise money, increase awareness, fight prejudice and improve education. World AIDS Day is an opportunity to show support to and solidarity with the millions of people living with HIV. Wearing a red ribbon is one simple way to do this. Find out where you can get a red ribbon.

ഇന്ന് ലോക എയ്ഡ്സ് ദിനം എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്ക്ക് പര്യാപ്തമായ ചികിത്സ നല്കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്ഷവും ഡിസംബര് ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.എച്ച് ഐ വി പ്രതിരോധത്തിന്  ഓരോ പൗരനും മുൻകൈ എടുക്കണം എന്നതാണ് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ 27-ാം വാര്ഷികദിനമായ ഇന്ന് ലോകം പിന്തുടരുന്ന ആശയം.എയ്ഡ്സ് എന്ന ഭീകരതയെ നേരിടാന് മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും എയ്ഡ്സ് വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിട്ടും 1988-ലാണ് ഡിസംബര് ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കാന് ലോകാരോഗ്യസംഘടനയും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വന്നത്. ഹ്യുമൻ ഇമ്മ്യൂണോ വൈറസ് (എച്ച്.ഐ.വി)  ശരീരത്തിലേക്ക് കടക്കുന്നത് വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്ഡ്സ്. അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്.

1984-ല് അമേരിക്കന് ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടിലെ റോബര്ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര് ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇവരില് 2.4 ലക്ഷം പേര് കുട്ടികളാണ്. കൂടാതെ എയ്ഡ്സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില് പ്രായമുള്ളവരാണ് എന്നതാണ് ഈ മാരകരോഗം ഇന്ന് ലോകത്തിനുണ്ടാക്കിയ ദുരവസ്ഥ. അതേസമയം, കൃത്യ സമയത്തെ രോഗനിര്ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്ത്തനങ്ങളും 2005 മുതല് 2013 വരെ എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില് 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട് എന്നതും നേട്ടമാണ്.

എയ്ഡ്സ് പകരുന്ന വഴികള്, അവയ്ക്കുള്ള പ്രതിരോധ മാര്ഗങ്ങള്, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള് നീക്കുക, എയ്ഡ്സ് പോരാട്ടത്തില് രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്. എയ്ഡ്സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ് അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.ദക്ഷിണാഫ്രിക്കയില് എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന് കണ്ടെത്താനുള്ള അവസാനവട്ട പഠന ഗവേഷണ പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണെന്ന് റിപ്പോര്ട്ട്. എച്ച് ഐ വി ബാധിതരായ 5400 പേരിലാണ് പരീക്ഷണം നടക്കുന്നത്. ശ്രമം വിജയകരമായാല് എയ്ഡ്സിനെ ഭൂമുഖത്ത് നിന്ന് തുരത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം

HVTN 702 എന്ന് നാമകരണം ചെയ്തിരിക്കുന്ന പഠന ഗവേഷണ പ്രവര്ത്തകനങ്ങള് അവസാന ഘട്ടത്തിലാണ്. എച്ച് ഐ വിക്കെതിരായ വാക്‌സിന് കണ്ടെത്താനുള്ള ആദ്യ ശ്രമങ്ങള് 2009 ല് വിജയം കണ്ടശേഷം വിപുലമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. എച്ച് ഐ വി ബധിതരായ 5400 പേരെയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്‌സിന് ഒരു വര്ഷപത്തിനിടെ അഞ്ചു തവണ ഇവരില് കുത്തിവെക്കും. നാല് വര്ഷ.ത്തിന് ശേഷം ഫലം അറിയാനാകും. യു എസ് നാഷണല് ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഹെല്ത്താ ണ് പ്രവര്ത്തവനങ്ങളുടെ ചെലവ് വഹിക്കുന്നത്. ദക്ഷിണാഫ്രിക്കന് യൂണിവേഴ്‌സിറ്റി റിസര്ച്ച്  പ്രൊഫസര് ഗ്ലെന്ഡ ഗ്രേയുടെ നേതൃത്വത്തില് സൌത്ത് ആഫ്രിക്കന് മെഡിക്കല് റിസര്ച്ച്  കൌണ്സിടലാണ് പഠനം നടത്തുന്നത്.പരിശ്രമം ഫലം കണ്ടാല് എയ്ഡ്‌സിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം. 2009 ല് തായ്‌ലാന്ഡി്ല് സമാനമായ പരീക്ഷണം നടന്നെങ്കിലും അനുകൂലമായ ഫലമുണ്ടായത് 30 ശതമാനം മാത്രമായിരുന്നു.

                                                                            Prof. John Kurakar


 

No comments: