പണമിടപാടുകേന്ദ്രങ്ങൾ സംഘര്‍ഷ കേന്ദ്രങ്ങളായി മാറുന്നു .
പൊതുവെ ശാന്തമായി പ്രവർത്തിച്ചിരുന്ന
ബാങ്കുകളും ട്രഷറികളും സംഘര്‍ഷ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് . വേണ്ടത്ര ആലോചനയും തയ്യാറെടുപ്പും ഇല്ലാതെ പ്രധാനമന്ത്രി
നരേന്ദ്ര മോഡി ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കറന്സി നിരോധനം രാജ്യത്ത് അരാജകത്വവും പുതിയ സാമൂഹ്യപ്രശ്നങ്ങളും
സൃഷ്ടിക്കുകയാണ്. സാധാരണ ജനങ്ങൾ തീരാദുരിതത്തിലാണ് . രാജ്യത്തെ ബാങ്ക് ജീവനക്കാര്‍. നവംബർ 8 മുതൽ കഷ്ടപ്പെടുകയാണ് .അവധിദിവസങ്ങളിലടക്കം എട്ടും പത്തും മണിക്കൂര്‍ അധികജോലി ചെയ്ത് ജനങ്ങളുടെ ദുരിതത്തിന് അയവുവരുത്താന്‍ ശ്രമിച്ചവരാണ് അവര്‍. ജോലിഭാരംകൊണ്ട് കുഴഞ്ഞുവീണ് മരിച്ചവരും ഓഫീസില്തന്നെ തളര്ന്നുവീണവരുമുണ്ട്. അവരുടെ ആത്മാർത്ഥമായ സേവനത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു .
എന്നാല്‍, നിരോധനം ആഴ്ചകൾ പിന്നിട്ടപ്പോള്‍ ബാങ്കുകള്‍ സംഘര്ഷകേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് പലയിടത്തും. റിസര്വ് ബാങ്ക് ആവശ്യത്തിന് പണം എത്തിച്ചിട്ടില്ലാത്തതിനാല്‍ അനുവദിച്ച തുകപോലും ജനങ്ങള്ക്ക് പല ബാങ്കില്നിന്നും പിന്വലിക്കാനാകുന്നില്ല. 24,000നുപകരം 5000 രൂപയുമായി മടങ്ങേണ്ടിവരുന്നവര് സ്വാഭാവികമായും ക്ഷുഭിതരാകുന്നു. ചില ബാങ്ക് ശാഖകളിലാകട്ടെ ഉച്ചയോടെ പണം തീരുന്ന സ്ഥിതിയാണ്.കൂടുതല്‍ ശാഖകളിലേക്ക് സംഘര്ഷം ബാധിക്കുന്ന നിലയായി. ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റുകള്‍ പൊലീസ് സംരക്ഷണം തേടുന്ന സ്ഥിതിവരെയെത്തി.അടിസ്ഥാനപ്രശ്നത്തിന് പരിഹാരമില്ലാത്തിടത്തോളം ഈ സ്ഥിതി തുടരാനാണ് സാധ്യത. 500, 1000 നോട്ടുകള്‍ അസാധുവാക്കി 22 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ എല്ലാ ശാഖകളിലേക്കുമായി റിസര്വ് ബാങ്ക് എത്തിച്ചത് 200 കോടി രൂപയുടെ നോട്ടുകള്മാത്രം.
ആവശ്യത്തിന് നോട്ടുകള്‍ എത്താതായതോടെ ചില ബാങ്കിന്റെ ചില ശാഖകളില്‍ നാട്ടുകാര്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം അക്കൌണ്ടില്നിന്ന് തിരിച്ചെടുക്കാനാകാത്ത സാധാരണജനങ്ങളും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് പ്രവര്ത്തിക്കാനാകാത്ത ബാങ്ക് ജീവനക്കാരും ഏറ്റുമുട്ടുന്ന അവസ്ഥ ദയനീയം തന്നെ . ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്തിക്കാന്‍ റിസര്വ് ബാങ്ക് തയ്യാറാകണം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പാക്കണം. ജനങ്ങളുടെ രോഷത്തില്നിന്ന് ബാങ്ക് ജീവനക്കാരെ സംരക്ഷിക്കാനും സംവിധാനമുണ്ടാകണം. ജനങ്ങൾക്ക് റിസർവ് ബാങ്കിനെ കുറിച്ചുള്ള മതിപ്പുതന്നെ ഇല്ലാതായി .കോടിക്കണക്കിനു 2000 രൂപയുടെ കള്ളനോട്ടുകൾ ഇറങ്ങി കഴിഞ്ഞു . ജനത്തിൻറെ ദുരിതം എന്ന് തീരും
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment