തോപ്പിൽ ഭാസി
നാടകരംഗത്തെ സവ്യസാചിയും അരങ്ങിന്റെ ആചാര്യന്മാരിലൊരാളും സാമൂഹ്യചലച്ചിത്രകാരനുമായിരുന്ന തോപ്പിൽഭാസിയുടെ ചരമദിനമാണ് ഇന്ന്. ലോകനാടക ചരിത്രത്തിലെതന്നെ അത്ഭുതമായി ഇപ്പോഴും അരങ്ങുവാഴുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റനാടകംമതി ഭാസിയെ അനശ്വരനാക്കാൻ.
വൈദ്യശാസ്ത്രം മൗലികമായി അഭ്യസിച്ച അദ്ദേഹം ആ രംഗമല്ല തന്റെ തട്ടകമായി തിരഞ്ഞെടുത്തത്. കലാദർശനത്തിൽ സോഷ്യൽ റിയലിസ്റ്റായ ഭാസി രാഷ്ട്രീയദർശനത്തിൽ കമ്മ്യൂണിസ്റ്റായിരുന്നു.
അന്യായത്തോടും അനീതിയോടും ചെറുപ്പംമുതൽക്കേ കലഹിച്ചുപോന്ന അദ്ദേഹം ജീവിതാവസാനംവരെ ആ ഭാവം നിലനിർത്തി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിനും രാഷ്ട്രീയസംഘാടനത്തിനും ചുവടുവച്ച അദ്ദേഹം നിർഭയനായ പോരാളിയും വിപ്ലവകാരിയുമായി മാറി. ഒളിവിലും തെളിവിലുമായി രാഷ്ട്രീയ ജീവിതം നയിച്ചു. ശൂരനാട്ടുകേസിലെ പ്രതിയെന്നനിലയിൽ പൊലീസ് അദ്ദേഹത്തെ വേട്ടയാടി. ലോക്കപ്പ് മർദ്ദനത്തെയും ജയിൽജീവിതത്തെയും അതിജീവിച്ചു.
1957ലെ ഒന്നാം കേരളനിയമസഭയിൽ സിപിഐയെ പ്രതിനിധീകരിച്ച് അംഗമായ തോപ്പിൽഭാസി പാർട്ടിയ്ക്കെതിരെയുളള പ്രതിപക്ഷ ആക്രമണങ്ങളെ കുറിക്കുകൊളളുന്ന മറുപടികളുമായി നേരിട്ട നിയമസഭയിലെ യുവജിഞ്ചർ ഗ്രൂപ്പിലെ മുൻനിരകളിക്കാരനായിരുന്നു.
ഒരുനല്ല എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകങ്ങൾ കൂടാതെ രണ്ട് ചെറുകഥാ സമാഹാരങ്ങളും ഒരു ആത്മകഥയും അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ഒളിവിലെ ഓർമകൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ആ വിഭാഗത്തിലെ ഒരു ക്ലാസിക് കൃതിയും വ്യത്യസ്ത രചനയുമാണ്.
മലയാളമണ്ണിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നാമമാണ് തോപ്പിൽഭാസിയുടേത്. അദ്ദേഹത്തിന്റെ സ്മരണയിൽ ശിരസ് നമിക്കുന്നു.

Prof. John Kurakar
1 comment:
Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Thoppil Bhasi and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
Post a Comment