Pages

Tuesday, December 20, 2016

EDASSERI GOVINDAN NAIR (ഇടശ്ശേരി എന്ന നാട്ടിൻപുറത്തിന്റെ കവി)

ഇടശ്ശേരി എന്ന നാട്ടിൻപുറത്തിന്റെ കവി
ജോസ്ചന്ദനപ്പള്ളി
കവിതകൊണ്ടുമാത്രം മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കവിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായർ. അദ്ദേഹത്തിന്റെ കവിതകൾ ഹൈസ്കൂൾ ക്ലാസുകളിലും യുപി ക്ലാസുകളിലും കൂട്ടുകാർക്ക്പഠനവിഷയമാണ്‌. ഡിസംബർ 23 ഇടശ്ശേരിയുടെ 110- ജന്മദിനമാണ്‌.
സാമൂഹ്യ നന്മയ്ക്കുവേണ്ടി കവിതയെ ഉപയുക്തമാക്കിയ കവി, ഗ്രാമീണകവി, സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പ്രവർത്തകൻ, കർഷക പ്രസ്ഥാനത്തിന്റെ കവി, മാനവികതയുടെ കവി, പ്രസിദ്ധമായ പൊന്നാനിക്കളരിയുടെ അമരക്കാരൻ, അദ്ധ്വാനവർഗത്തിന്റെ ഉണർത്തുപാട്ടുകാരൻ എന്നിങ്ങനെ കവിയുടെ വിശേഷണങ്ങൾ ഏറെ. ജീവിതാവബോധം ഏറെ വച്ചുപുലർത്തിയ കവിയായിരുന്നു ഇടശ്ശേരി. വിപ്ലവാവേശം അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നിരുന്നു. പ്രതിസന്ധികളിൽ തളരാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വം തന്റെ മിക്ക കവിതകളിലും നിഴൽ വിരിച്ചിട്ടുണ്ട്‌. പ്രമേയത്തിലെന്നപോലെ പ്രതിപാദനത്തിലും ഇത്രയേറെ കനമുള്ള കവിതകൾ മലയാളത്തിൽ ഏറെയില്ല. ഇക്കാരണത്താലാണ്അദ്ദേഹത്തെ ശക്തിയുടെ കവിയായി സഹൃദയ ലോകം വാഴ്ത്തുന്നത്‌.
ഗ്രാമീണ ജീവിതത്തിന്റെ ഹൃദയ താളങ്ങളെ ഭാവോജ്ജ്വല ഗാനങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ വരികൾ ചടുലമായിരുന്നു. നാട്ടിൽപുറങ്ങളിലെ കൃഷിക്കാരന്റെയും കർഷകത്തൊഴിലാളികളുടെയും ജീവിത യാഥാർത്ഥ്യങ്ങൾ നാടൻ ശീലുകളിലൂടെയാണ്അദ്ദേഹം വായനക്കാരിലെത്തിച്ചത്‌. അകൃത്രിമ സുന്ദരമായ ജീവിതചിത്രങ്ങൾ പകർത്തുന്നതിനാണ്അദ്ദേഹം മുതിർന്നത്‌. അന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ ആശയങ്ങളാണ്അദ്ദേഹം കവിതയിലേക്ക്ആവാഹിച്ചത്‌. സമൂഹ മനസ്സാക്ഷിയെ കുലുക്കിയുണർത്തി, ചൂഷണരഹിതമായ ഒരു സാമൂഹിക വ്യവസ്ഥയെ അദ്ദേഹം സ്വപ്നം കണ്ടു.
ഒരുപിടി കൊള്ളക്കാർ കരുതിവച്ചുള്ളതാ-
മധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യൻ!” (പുത്തൻ കലവും അരിവാളും) എന്നു പാടിയപ്പോൾ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ പുതിയ ഒരു ചിന്താധാരയ്ക്ക്തുടക്കമിട്ടു.
കാവ്യജീവിതം
1929
മുതൽ 1974 വരെ 45 വർഷങ്ങളിൽ ഇടശ്ശേരിയുടെ കാവ്യജീവിതം വ്യാപിച്ചുകിടക്കുന്നു. ഗോവിന്ദനിലെ കാവ്യസംസ്കാരത്തിന്വഴിയൊരുക്കിയത്അമ്മയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ പന്ത്രണ്ടാം വയസ്സിൽ അദ്ദേഹത്തിന്റെ മനസ്സിൽ കവിതയായി. 1929- സാഹിത്യത്തിൽ താൽപ്പര്യമുള്ളവരുടെ ഒരു ഞായറാഴ്ച സംഘത്തിന്ഗോവിന്ദൻ നായർ രൂപംകൊടുത്തു. പി സി കുട്ടികൃഷ്ണൻ (ഉറൂബ്‌), കുട്ടികൃഷ്ണമാരാർ, പാറേരിക്കൽ കൃഷ്ണപ്പണിക്കർ എന്നിവർ സാഹിത്യ സംഘാടകരിൽ ഉൾപ്പെട്ടിരുന്നു. വി ടി ഭട്ടതിരിപ്പാടിനെ പരിചയപ്പെട്ടത് സമാജത്തിലൂടെയാണ്‌. പുത്തൻകലവും അരിവാളും, കറുത്ത ചെട്ടിച്ചികൾ, പണിമുടക്കം, കാവിലെ പാട്ട്‌, പൂതപ്പാട്ട്‌, ഒരുപിടി നെല്ലിക്ക, ലഘുഗാനങ്ങൾ, തത്വശാസ്ത്രങ്ങൾ ഉറങ്ങുമ്പോൾ, തിരഞ്ഞെടുത്ത കൃതികൾ, കുങ്കുമപ്രഭാതം (മരണാനന്തര പ്രസിദ്ധീകരണം) എന്നീ കവിതാസമാഹാരങ്ങളും കൂട്ടുകൃഷി, കളിയും ചിരിയും, തൊടിയിൽ പടരാത്ത മുല്ല, ചാലിയത്തി, നൂലാമാല എന്നീ നാടകങ്ങളും എണ്ണിച്ചുട്ട അപ്പം എന്ന ഏകാങ്കനാടകസമാഹാരവുമാണ്ഇടശ്ശേരിയുടെ കൃതികൾ. അടങ്ങാത്ത ജീവിതാഭിലാഷവും അചഞ്ചലമായ ആദർശനിഷ്ഠയുമാണ്ഇടശ്ശേരി കവിതയുടെ ശക്തിചൈതന്യങ്ങൾ. കഥാകഥനരൂപത്തിലുള്ള കവിതകളിലാണ്ഇവ കൂടുതൽ തെളിഞ്ഞു വിളങ്ങുന്നത്‌. കല്യാണപ്പുടവ, പുത്തൻകലവും അരിവാളും, പണിമുടക്കം, വിവാഹസമ്മാനം, പെങ്ങൾ, ചകിരിക്കുഴികൾ തുടങ്ങിയ കവിതകൾ ഇതിന്ഉത്തമ ദൃഷ്ടാന്തങ്ങളാണ്‌. കല്യാണപ്പുടവ ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ നീറുന്ന ഒരു കുടുംബത്തിന്റെ വ്യഥകൾ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നു. പെണ്ണുകാണാൻ വരുന്നവരുടെ മുൻപാകെ വരാൻ അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ പോലുമില്ലാതെകീറിപ്പറിഞ്ഞ കഞ്ചുകവും, അരയിൽ ഈറനായ തറ്റുടുപ്പും മാത്രം ധരിച്ചിരുന്ന ദരിദ്ര കന്യക”, “മേവുന്ന നെഞ്ചിണചെറ്റടക്കിഅകത്തുനിന്നും അമ്മയോടെന്നപോലെ,
ബോധിച്ചതില്ലെനിക്കെന്തിനവർ പിന്നെ
വാദിച്ചുനിൽക്കണമെന്നെക്കാണാൻഎന്ന്അൽപ്പം ഉറക്കെ പറയുമ്പോൾ ഏതൊരു സഹൃദയന്റെയും ഉള്ളിൽ ഒരു നൊമ്പരം അനുഭവപ്പെടും.
ഇടശ്ശേരി കവിതകളിൽ മാതൃത്വം നിറഞ്ഞുതുളുമ്പുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കവിതയുമാണ്പൂതപ്പാട്ട്‌. കേരളീയ സംസ്കാരത്തിന്റെ ഭാവചൈതന്യവും സംഗീതാത്മകമായ രചനയും, പ്രാദേശിക പദങ്ങളുടെയും നാടൻശൈലികളുടെയും സമൃദ്ധിയും, മധുരസ്വരലയതാള നിബദ്ധവുമായ കവിത കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആസ്വാദ്യകരമാണ്‌. പുരാവൃത്തമായ ചില സാങ്കൽപിക കഥകളിലൂടെ നമ്മെ മാതൃപുത്ര സ്നേഹ വാൽസല്യങ്ങളുടെ ഉദാത്ത മേഖലകളിലേക്ക്കൂട്ടുന്നു. നങ്ങേലിയും പൂതവും ഉണ്ണിയുമൊക്കെ സഹൃദയ മനസിൽ എന്നും നിറഞ്ഞുനിൽക്കും.
പൊന്നും മണികളും കിഴികെട്ടി തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കുംഇവിടെ മാതൃസ്നേഹം തുള്ളിത്തുളുമ്പുന്നു.
ഇടശ്ശേരിയുടെ ആദ്യകവിതയായ അഹല്യ കാടുകയറാത്ത മിതവർണനകളിലൂടെ രൂപലാവണ്യ പ്രതിമയും പുരാവൃത്തങ്ങളുംകൊണ്ട്സമ്പുഷ്ടമാണ്‌.
വന്ദിപ്പിനമ്മയെ വന്ദിപ്പിനമ്മയെ
വന്ദിപ്പിൻ മാതൃഭൂ ദേവിയാളെ!” മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയെ അനുസ്മരിക്കുമാറുള്ള കവിത പ്രസിദ്ധീകരിച്ചിട്ടുള്ളതല്ലാത്തതിനാൽ അഹല്യയ്ക്കുമുമ്പ്രചിച്ചിട്ടുള്ളതാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്‌. സാമൂഹിക പരിവർത്തനമാണ്ഇടശ്ശേരി തന്റെ കവിതയുടെ മുഖ്യലക്ഷ്യമായി കാണുന്നത്‌. പുത്തൻകലവും അരിവാളും എന്ന കവിതയിൽ കർഷകരുടെ രക്ഷയ്ക്ക്അധികാരം കൊയ്യുകയാണ്ആദ്യം വേണ്ടതെന്ന്കവി ഉദ്ബോധിപ്പിക്കുന്നു. ഇതിനു വ്യക്തിയുടെ വേദന സമൂഹത്തിന്റെ വേദനയായി വളർന്നെങ്കിലേ മതിയാകൂ.
കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്കുനമ്മൾ” (പണിമുടക്കം) വൈയക്തിക ദുഃഖങ്ങളെ കീഴ്പ്പെടുത്തി ശോഭായമാനമായ ഒരു ഭാവി ലക്ഷ്യമാക്കി മനുഷ്യർ ഉയരേണ്ടതിന്റെ ആവശ്യകത വിളംബരം ചെയ്യുന്ന വരികൾ കവിയുടെ ജീവിത സന്ദേശം തന്നെയാണ്‌. സങ്കുചിതമായ പ്രാദേശികാഭിമാന പ്രലപനങ്ങളെ കവി ആക്ഷേപിക്കുന്നത്‌,
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽഎന്നു പറഞ്ഞാണ്‌.
ഗ്രാമീണ ജീവിതത്തിലെ അതിസാധാരണങ്ങളായ വസ്തുതകൾ കൊണ്ട്അത്യന്തം മനോഹരങ്ങളായ ബിംബങ്ങൾ സൃഷ്ടിക്കാൻ ഇടശ്ശേരിക്കുള്ള പാടവം അസൂയാവഹമാണ്‌. ഗാന്ധിജിയെ തന്റെ ആചാര്യനായി കവി മനസിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ മാർക്ക്സിയൻ ദർശനങ്ങളുടെ നല്ല വശങ്ങൾ കവിയ്ക്ക്എന്നും പ്രചോദനമായിരുന്നു. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ അദ്ദേഹത്തിന്ഒട്ടും സങ്കോചമുണ്ടായിരുന്നില്ല. മനുഷ്യന്റെ ജീവിത ദൈന്യതകൾ അദ്ദേഹത്തിന്പൊറുക്കാൻ കഴിയുമായിരുന്നില്ല.
അങ്ങേ വീട്ടിലേക്ക്‌” എന്ന കവിതയിലും മനുഷ്യസഹജമായ മാറ്റത്തിന്റെ പ്രതിഫലനങ്ങൾ നമുക്ക്ദർശിക്കാവുന്നതാണ്‌. ഒരു ധനിക കുടുംബത്തിലേക്ക്വിവാഹം കഴിച്ചുപോയ മകൾക്കു തന്നെ കാണാനെത്തിയ അച്ഛനെ ഭർത്താവിനോടു ചേർന്നുനിന്നു തള്ളിപ്പറയേണ്ടിവരുന്നു. എന്നാൽ അച്ഛൻ,
വഴിതെറ്റുന്നു വയസ്സാകുമ്പോൾ, അങ്ങേ വീട്ടിൽ
കയറേണ്ടതാണയാളിറങ്ങി കൂനിക്കൂനിഎന്നു പറഞ്ഞു മകളുടെ വീട്ടിൽ നിന്നിറങ്ങുകയാണ്ചെയ്തത്‌. അവസാനം കർഷകനും ദരിദ്രനുമായ പിതാവ്സമാധാനിക്കുന്നത്ഇങ്ങനെയാണ്‌.
ചെങ്കതിർ മണികളോടൊപ്പമേ പത്തായത്തിൽ
ചെന്നുകൂടുവാൻ വൈക്കോൽച്ചണ്ടിക്കെന്തവകാശം
മലയാള നാടക രംഗത്ത്വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ച നാടകമാണ്കൂട്ടുകൃഷി (1950). സാധാരണ കൃഷിക്കാർക്ക്അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളുടെയും കഷ്ടപ്പാടുകളുടെയും ചിത്രീകരണമാണ് നാടകം. സമൂഹത്തെ ജാതി മതാദി വിഭാഗീയ ചിന്തകളുടെ വരമ്പിട്ടു തിരിക്കരുതെന്നും അത്തരം വരമ്പുകൾ മാറ്റി ഏകീകരിക്കണമെന്നുമുള്ള സന്ദേശമാണ് നാടകം പ്രചരിപ്പിക്കുന്നത്‌. പൊന്നാനി ഗ്രാമത്തിലെ വളക്കൂറുള്ള മണ്ണുമായി പൊരുതി ജീവിക്കുന്ന സാധാരണ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്അവരുടെ രക്തത്തിലും വിയർപ്പിലും അഭിമാനം കൊണ്ട്വളർന്ന്‌, അവർക്കുവേണ്ടി അവരുടെ ജീവിതഗാനങ്ങളാലപിച്ച്‌, മലയാളക്കവിതയ്ക്ക്എരിവും വീര്യവും പകർന്ന ഇടശ്ശേരി ഗോവിന്ദൻ നായർ എന്നും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
1974
ഒക്ടോബർ 16 ന്ഇടശ്ശേരി ലോകത്തോട്വിട പറഞ്ഞു.
ഇടശ്ശേരിയുടെ സ്മരണ നിലനിർത്തുന്നതിനായി വി ടി ഭട്ടതിരിപ്പാട്പ്രസിഡന്റായി രൂപീകൃതമായ ഇടശ്ശേരി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇടശ്ശേരി അവാർഡ്‌ 1982 മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത കൃതിക്കായിരുന്നു ആദ്യകാലത്ത്അവാർഡ്നൽകിയിരുന്നത്‌. 2009 മുതൽ അതിന്മാറ്റം വരുത്തി. പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും അവാർഡിന്പരിഗണിച്ചുതുടങ്ങി. കവിത, ചെറുകഥ, നാടകം എന്നിവയ്ക്ക്ഇടവിട്ട വർഷങ്ങളിലാണ്അവാർഡ്നൽകുന്നത്‌.
Prof. John Kurakar


No comments: