DOUBLE
LIFE TERM FOR PRIEST IN SEXUAL ABUSE CASE
വൈദികന് ഇരട്ട ജീവപര്യന്തം
A Kerala court has
awarded a Catholic priest double-life sentence for sexually abusing a minor
girl was held for sexually assaulting a Class-IX girl repeatedly for three
months at a church rectory.The priest ,a member of the Kottappuram Catholic diocese, was
arrested on8thDecember, 2015, following a
complaint filed by the parents of the victim.
According
to the charge sheet, the minor girl, a member of the Catholic community in the
parish where the priest worked. was exploited several times since January 2015.
The girl revealed the trauma to her family in April and her mother complained
it to the police.The priest fled to Dubai to avoid arrest and appealed for an
anticipatory bail at the High Court of Kerala, which was initially granted till
5th May 2015. The police interrogated him when
he returned to Kerala on 2nd May.The Kottapuram diocese had initially
dismissed the allegations against the priest, but suspended him after the
police confirmed the charges.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുത്തൻവേലിക്കര ലൂർദ് മാതാപള്ളി മുൻ വികാരി മതിലകം അരീപ്പാലം സ്വദേശി ഫാ. എഡ്വിൻ ഫിഗറസാണ് ഒന്നാം പ്രതി. ഇദ്ദേഹത്തെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗറസിന് ഒരു വർഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പെൺകുട്ടി പരിശോധിക്കാൻ വന്നിട്ടും സംഭവം പൊലീസിനു റിപ്പോർട്ടു ചെയ്യാതെ മറച്ചുവച്ച പിഎച്ച് സെന്റർ വനിതാ ഡോക്ടർ കുറ്റക്കാരിയാണെന്നും കണ്ടെത്തി. ഇവർക്ക് നല്ലനടപ്പും കോടതി വിധിച്ചു.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പലതവണ പള്ളിമേടയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി – മാർച്ച് കാലത്ത് വൈദികൻ പള്ളിമേടയിലേക്കു വിളിച്ചു വരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള അമ്മയുടെ പരാതിയിലാണു പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്.
ഒളിവിൽ പോയ വൈദികനെ രൂപതാ നേതൃത്വം മതപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ദുബായിൽ നടത്താനിരുന്ന ധ്യാനത്തിനു വേണ്ടി നേരത്തെ തന്നെ സംഘടിപ്പിച്ച വീസ ഉപയോഗിച്ച് ഫാ. എഡ്വിൻ അങ്ങോട്ടേക്കു കടന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി കീഴടങ്ങുകയായിരുന്നു.
John Kurakar
No comments:
Post a Comment