ദന്താരോഗ്യരംഗത്ത് സമഗ്രപരിഷ്കാരം അനിവാര്യം
കെ അജയ്കുമാർ
സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉണ്ടായിട്ടുണ്ടെങ്കിലും പൊതുജന ദന്താരോഗ്യരംഗം ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണ്. കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആയിരത്തിൽപ്പരം സർക്കാർ ആതുരാലയങ്ങൾ ഉണ്ടെങ്കിലും
125 ൽ താഴെ ജില്ലാ താലൂക്ക് ജനറൽ ആശുപത്രികളിൽ മാത്രമാണ് ദന്തചികിത്സാ വിഭാഗങ്ങൾ ഉള്ളത്. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെ ഏറെ പിന്നാക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ സർക്കാർ മേഖലയിൽ മൂന്ന് ആശുപത്രികളിൽ മാത്രമാണ് ഡന്റൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. പൊതുജനാരാഗ്യം സാധ്യമായ അളവിൽ മികച്ചരീതിയിൽ നിലനിർത്തണമെങ്കിൽ ദന്താരോഗ്യവും പരിരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ആധുനിക പഠനറിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഇനിയും ഈ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ ദുർബലമായാൽ അത് ബാധിക്കുക സാധാരണക്കാരെയും പിന്നാക്ക ജനവിഭാഗങ്ങളെയും മാത്രമായിരിക്കും.
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങളിൽ വിവിധ ദന്തവദനരോഗങ്ങൾ ഏറിവരികയാണെന്നാണ് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ലോകാരോഗ്യ സംഘടന ഡന്റൽ കൗൺസിൽ ഓഫ് ഇന്ത്യയെ നോഡൽ ഏജൻസിയായി നിയമിച്ച് നടത്തിയ പഠനറിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. ദന്തക്ഷയം, മോണരോഗം തുടങ്ങിയ വിവിധ രോഗങ്ങൾ സ്കൂൾ കുട്ടികളിൽ 80 ശതമാനം പേരിലും കാണപ്പെടുന്നു എന്നത് ആശാസ്യമല്ല. പ്രത്യേകിച്ച് സാക്ഷരതയിലും പൊതുജനാരോഗ്യരംഗത്തും ഒന്നാംസ്ഥാനത്താണെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത്. 2007 ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി കെ ശ്രീമതി ടീച്ചർ ആയിരുന്നു ഈ മേഖലയിൽ അൽപ്പമെങ്കിലും പരിഷ്കരണത്തിനായി ആരോഗ്യമേഖലയിലെ വിദഗ്ധനായിരുന്ന ഡോ. മോഹനൻ നായർ ചെയർമാനായി ഒരു കമ്മിഷനെ നിയമിച്ചത്. എന്നാൽ കമ്മിഷൻ വളരെ വിശദമായി ഈ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും നിർദേശങ്ങളൊന്നും പിന്നീട് നടപ്പിലാക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്ത് മൂന്ന് മേഖലകൾ തിരിച്ച് ദന്താരോഗ്യമേഖലയിൽ സർക്കാർതലത്തിൽ സ്പെഷ്യാലിറ്റി റീജിയണൽ സെന്ററുകൾ സ്ഥാപിക്കണമെന്നതായിരുന്നു പ്രധാന ശുപാർശ. എല്ലാ ജില്ലകളിലും ബോധവൽക്കരണവും പ്രാരംഭ രോഗനിർണയത്തിനുമായി ഓരോ മൊബെയിൽ ഡന്റിൽ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ശുപാർശ ഉണ്ടായിരുന്നു. ഡന്റൽ സർജന്മാരുടെയും സാങ്കേതിക വിഭാഗ ജീവനക്കാരായ ഡന്റൽ ഹൈജീനിസ്റ്റുകളുടെയും ഡന്റൽ മെക്കാനിക്കുകളുടെയും ജോലിസ്വഭാവം അടിമുടി പരിഷ്കരിക്കുന്നതിനായുള്ള സമഗ്ര റിപ്പോർട്ട് ഇനിയെങ്കിലും നടപ്പിലാക്കേണ്ടതുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിൽ കൂടുതൽ ഡന്റൽ ക്ലിനിക്കുകൾ അനുവദിക്കണം. സ്കൂൾ കുട്ടികളിലും പൊതുജനങ്ങളിലും നല്ല ദന്താരോഗ്യ അവബോധം സൃഷ്ടിക്കുവാൻ സാങ്കേതിക വിദ്ഗധരായ ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം കൂടുതൽ പൊതുജനോപകാരപ്രദമാക്കണം. ഫീൽഡ്തല ബോധവൽക്കരണം ഡന്റൽ ഹൈജീനിസ്റ്റുകൾക്ക് നിർബന്ധമാക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ദന്തരോഗങ്ങൾ ഒരു സാംക്രമിക രോഗമല്ല എന്ന കാരണത്താൽ തന്നെ പലപ്പോഴും ഈ മേഖലയിൽ പരിഷ്കരണവും വളരെ പിറകിലാണ്. ഡന്റൽ ചികിത്സാരംഗം ശക്തിപ്പെടണമെങ്കിൽ ആരോഗ്യമേഖലയിൽ ദന്തചികിത്സാ വിഭാഗത്തിനായി ഒരു പ്രത്യേക ഡന്റൽ ഡയറക്ടറേറ്റ് എന്നത് അനിവാര്യമാണ്.
സർക്കാർ മേഖലയിൽ നിലവിലുള്ള 125 ഡന്റൽ ക്ലിനിക്കുകൾ കൂടുതൽ നവീകരിക്കുവാനും എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ഘട്ടംഘട്ടമായി ഡന്റൽ യൂണിറ്റുകൾ സ്ഥാപിക്കുകയുമാണ് ഏറ്റവും പ്രധാനം. ഒപ്പം ഡന്റൽ ഹൈജീനിസ്റ്റുകളെ കൂടുതൽ പൊതുജന ബോധവൽക്കരണത്തിനായി ഉപയോഗപ്പെടുത്തുന്നതിനായി ഒരു സമഗ്ര പരിഷ്കാരമാണ് വേണ്ടത്. ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലെങ്കിലും ഡന്റൽ യൂണിറ്റ് ഒരുക്കണം. ഘട്ടം ഘട്ടമായി മുഴുവൻ പഞ്ചായത്തിലും വേണം. സംസ്ഥാനത്ത് മൊത്തം ക്യാൻസർ നിരക്കിൽ 30 ശതമാനം പേരിലും വായിലെ അർബുദം ബാധിച്ചവരാണെന്നാണ് റിപ്പോർട്ട്. ശരിയായ ബോധവൽക്കരണത്തിലൂടെയും പ്രാരംഭരോഗ നിർണയത്തിലൂടെയും ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്തുവാൻ സാധിക്കും. ദന്തക്ഷയവും മോണരോഗവും ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. പൊതുജന ദന്താരോഗ്യരംഗം ശക്തിപ്പെടുത്തുവാൻ ഒരു സമഗ്ര പരിഷ്കാരമാണ് പുതിയ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. അതാണ് സാധാരണ ജനവിഭാഗം ആഗ്രഹിക്കുന്നതും.
(ലേഖകൻ കേരളാ ഗവൺമെന്റ് ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ മെമ്പറുമാണ്).

Prof. John Kurakar
No comments:
Post a Comment