തമിഴകത്തിന്
വേദനകളുടെ ഡിസംബർ
തമിഴ് മക്കളുടെ പ്രിയ
തലൈവി ജയലളിതയുടെ വിയോഗമാണ് ഈ
ഡിസംബറിന്റെ നോവെങ്കില്, എംജിആറിന്റെ വിയോഗവും സുനാമിയും വെള്ളപ്പൊക്കവും.അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്
തമിഴ് ജനതയ്ക്കുമേല് വന്നു പതിച്ചതും ഡിസബറിലായിരുന്നു
എന്നത് യാദൃശ്ചികം
1987 ഡിസംബര് 24ന് ആയിരുന്നു
'മക്കള് തിലകം' എംജിആര് തമിഴ്
മക്കളെ വിട്ടുപോയത്. തമിഴ് മനസ്സ് ചരിത്രത്തില്
ഏറ്റവും കൂടുതല് വേദനിച്ചത് അന്നായിരിക്കണം
പതിറ്റാണ്ടുകള് തമിഴ് ജനതയുടെ വികാരങ്ങളെ
വിക്ഷുബ്ധമാക്കിയ തിരശ്ശീലയുടെ നായകന് തമിഴ്നാടിനെ കണ്ണീര്
കടലാക്കി. തമിഴ് മനസ്സിലെ ആഴമേറിയ
മുറിവായിരുന്നു ആ വിയോഗം.
ഗുരുതരമായ വൃക്കരോഗത്തെ തുടര്ന്ന് അപ്പോളോ ആശുപത്രിയില്
ചികിത്സയിലായിരുന്ന എംജിആര് ആദ്യം രോഗം
ശമിച്ച് ആരാധകര്ക്ക് പുതുജീവന് നല്കി തിരികെ
വന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
താരവും നേതാവും... എന്തിന്, ദൈവം
തന്നെയുമായിരുന്നു പലര്ക്കും എംജിആര്. അതുകൊണ്ടുതന്നയാണ്
ആ വിയോഗം താങ്ങാനാവാതെ
അന്ന് പലരും ആത്മഹത്യ ചെയ്തത്
സുനാമിയായിരുന്നു തമിഴ്നാടിന് മറ്റൊരു കറുത്ത ഡിസംബര്
നല്കിയത്. 2004 ഡിസംബര് 26നായിരുന്ന ആ
ദുരന്തം. ഇൻഡൊനീഷ്യയിലെ സുമാത്ര കേന്ദ്രമായി രൂപംകൊണ്ട
ഭൂകമ്പമുണ്ടാക്കിയ രാക്ഷസ തിരമാലകള് തമിഴ്നാടിന്റെ
തീരങ്ങളില് താണ്ഡവമാടിയപ്പോള് ആറായിരത്തിലധികം ജീവനുകളാണ് പൊലിഞ്ഞത്. നാഗപട്ടണം
ജില്ലയിലാണ് ഏറ്റവും കൂടുതല് മരണമുണ്ടായത്.
മറീനാബീച്ച് അടക്കം തമിഴ്നാടിന്റെ കിഴക്കന്
പ്രദേശത്തെ പല മേഖലകളെയും
തുടച്ചുനീക്കി കടന്നുപോയ സുനാമി, സംസ്ഥാനത്തിനുണ്ടാക്കിയത്
കടുത്ത വേദനയായിരുന്നു. ഇന്നും തമിഴ്നാടിന്റെ ഉണങ്ങാത്ത
മുറിവും ഭയപ്പെടുത്തുന്ന ഓര്മയുമാണ് സുനാമി. അന്ന്
മുഖ്യമന്ത്രിപദത്തിൽ ജയലളിതയായിരുന്നു
2015ല് ഉണ്ടായ
വെള്ളപ്പൊക്കവും ഡിസംബര് സമ്മാനിച്ച മറ്റൊരു ദുരിതകാലമായിരുന്നു. ഡിസംബര്
ഒമ്പത് മുതല് ഏതാനും ദിവസങ്ങളോളം
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്, തൂത്തുക്കുടി തുടങ്ങിയ മേഖലകളില് പെയ്ത
കനത്ത മഴ തമിഴ്നാടിന്റെ
പല ഇടങ്ങളെയും ദിവസങ്ങളോളം
വെള്ളത്തില് മുക്കി. വീടുകളും വ്യാപാരസ്ഥാപനങ്ങളും
വെള്ളത്തിനടിയിലായി. 30,000ല്
അധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്
മാറ്റപ്പെട്ടു. 421 പേര് മരിച്ചതായാണ് സര്ക്കാരിന്റെ
കണക്ക്. എന്നാല് ജനങ്ങള് അനുഭവിച്ച
ദുരിതങ്ങള്ക്ക് കണക്കില്ല. ദിവസങ്ങളോളം കെട്ടിടങ്ങളില്
കുടുങ്ങിപ്പോയ ഗ്രാമ-നഗരവാസികള് ഒരു
നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ
ദുരിതം അനുഭവിച്ചു. കടുത്ത ഭീതിയും നിസ്സഹായതയും
തമിഴ് ജനതയെ വലച്ചു. ഈ
ദുരന്തത്തിനും സാക്ഷിയായി മുഖ്യമന്ത്രി കസേരയിൽ
ജയലളിത ഉണ്ടായിരുന്നു. ഇപ്പോഴിതാ കണ്ണീരണിയിച്ച് മറ്റൊരു
ഡിസംബര്. ഒരുപക്ഷേ, എംജിആറിനു ശേഷം
തമിഴ്നാട് ഏറ്റവും കടുത്ത വേദനയില്
നീറുന്നത് തങ്ങളുടെ 'അമ്മ'യുടെ
വിയോഗത്തിലായിരിക്കും. സിനിമാ താരത്തില്നിന്ന് തമിഴ്
ജനത ആരാധിച്ച് തമിഴ്
രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില് കുടിയിരുത്തിയ ജയലളിതയുടെ വേര്പാട് തമിഴ്നാടിന്റെ
അധികാര ഭൂപടം തന്നെ മാറ്റിവരയ്ക്കാന്
പോന്നതാണ്. എംജിആറിന്റെ പിന്ഗാമിയായി രാഷ്ട്രീയത്തിലെത്തിയ ജയലളിത പിന്നീട് സ്വന്തം
സാമ്രാജ്യം പടുത്തുയര്ത്തുകയായിരുന്നു. ആറു തവണ
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ മുഖ്യമന്ത്രിയായ അവര് പെണ് കരുത്തിന്റെയും
നിശ്ചയദാര്ഢ്യത്തിന്റെയും പ്രതീകമായിരുന്നു, തമിഴ് മനസ്സുകളില്. തന്റെ
ഗുരുവും നായകനുമായിരുന്ന ജിആര്
രോഗബാധിതനായി കിടക്കുകയും പിന്നീട മരിക്കുകയും ചെയ്ത
അപ്പോളോ ആശുപത്രിയില് തന്നെയായിരുന്നു ജയലളിതയുടെയും അവസാന നാളുകള്. എം.ജി.ആർ അന്ത്യവിശ്രമം
കൊള്ളുന്ന മെറീന ബീച്ചിൽ, എം.ജി.ആർ
സ്മാരകത്തിന് സമീപത്താവും ഇനി ജയലളിതയ്ക്കും
അന്ത്യവിശ്രമം.
Prof. John Kurakar
No comments:
Post a Comment