Pages

Tuesday, December 6, 2016

നോട്ടുകൾക്കുവേണ്ടി സാധാരണജനം നെട്ടോട്ടമോടുന്നു

നോട്ടുകൾക്കുവേണ്ടി സാധാരണജനം നെട്ടോട്ടമോടുന്നു

ട്രഷറിയിൽ പണമില്ല ,ബാങ്കിൽ പണമില്ല .രാവിലെമുതൽ തന്നെ നീണ്ട ക്യു. കുറെ പേർക്ക് കിട്ടുന്നു ,ബാക്കി യുള്ളവരോട് നാളെ വരാൻ പറയുന്നു . നാളെയും സ്ഥിതി ഇതു തന്നെ . രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരേ ഏറെ ബുദ്ധിമുട്ടിക്കുന്ന ബോധപൂർവമായ ഒരു തീരുമാനമായിരുന്നോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളെ വൻകിട മുതലാളിമാർക്ക് ചൂഷണം ചെയ്യാനുള്ള അവസരമാണ്  ഒരുക്കിയത്.
ദളിതർ, ആദിവാസികൾ, ഇടത്തരക്കാർ എന്നീ വിഭാഗങ്ങളാണ്  ഏറെ പ്രതിസന്ധിയിലായത്.സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും സാമ്പത്തികമായി വളർന്നുപന്തലിക്കാനുള്ള അവസരങ്ങളാണ് ഇപ്പോഴുള്ളത് .ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കറന്‍സി നിരോധനം  ദുരിതം വിതച്ചിരിക്കുകയാണ് .കറൻസി പിൻവലിച്ചിട്ടു ഒരു മാസമാകാൻപോകുന്നു .ബാങ്കിൽ കാത്തുനിന്നു കിട്ടുന്നതാകട്ടെ  രണ്ടായിരത്തിൻറെ നോട്ടുകൾ . അത് ചില്ലറ മാറാൻ കഴിയാതെ നെട്ടോട്ടമോടുന്നു .ഈ ദുരിതം എന്ന് മാറും .

24,000 രൂപവരെ തല്‍സമയം പിന്‍വലിക്കാന്‍ അനുമതി ഉണ്ടായിട്ടും ചില ട്രഷറി ഉദ്യോഗസ്ഥര്‍ 10,000 രൂപ മാത്രം നല്‍കി പണമില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ മടക്കി അയക്കുന്ന സംഭവങ്ങളും തുടരുകയാണ്.സംസ്ഥാനത്തെ ഒട്ടുമിക്ക ബാങ്കുകളിലും വിതരണത്തിന് സജ്ജമായി 500ന്റേതുള്‍പ്പെടെയുള്ള നോട്ടുകള്‍ ആര്‍ബിഐ എത്തിച്ചിട്ടും 2000 ത്തിന്റെ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കി നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകളിലും നടക്കുന്നുണ്ടന്ന് പറയപ്പെടുന്നു .1000, 500 നോട്ടുകള്‍ പിന്‍വലിക്കപ്പെട്ട തീരുമാനമുണ്ടായി ആദ്യ ആഴ്ചകളില്‍ കേരളത്തിലും പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോട്ട് പിന്‍വലിക്കലിന് മുന്‍പത്തെ സ്ഥിതിയില്‍ ബാങ്കുകള്‍ക്ക് ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭിച്ചു തുടങ്ങി. എന്നിട്ടും ഇടപാടുകാര്‍ക്ക് 500, 100, 50, 20 നോട്ടുകള്‍ നല്‍കാതെ 2000ത്തിന്റെ നോട്ടുകളാണ് നല്‍കുന്നത്. നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്  എന്ന് ഒരു കൂട്ടർ പറയുന്നു


പ്രൊഫ്. ജോൺ കുരാക്കാർ.

No comments: