Pages

Tuesday, December 6, 2016

JAYALALITHAA LAID TO REST WITH STATE HONOURS(ജയലളിതയ്ക്ക് തമിഴകം കണ്ണീരോടെ വിടചൊല്ലി

ജയലളിതയ്ക്ക് തമിഴകം കണ്ണീരോടെ വിടചൊല്ലി; സംസ്കാര ചടങ്ങിന് പതിനായിരങ്ങൾ
Former Tamil Nadu Chief Minister Jayalalithaa was buried at the MGR memorial complex on the Marina in Chennai on Monday evening. Thousands thronged the site and on the beach road.Since the body reached the Rajaji Hall  in the early hours from her residence in Poes Garden, people had been queuing up to catch a glimpse of the late leader.State Ministers, AIADMK legislators, parliamentarians, party functionaries  and her close aide Sasikala and her relatives were in attendance.Leaders across party lines, film fraternity, industrialists and eminent persons were among those visited the Rajaji Hall and paid their last respects to her.
തമിഴകത്തിന്റെ അമ്മ ഇനി ജനമനസ്സുകളിൽ. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ചെന്നൈ മറീന ബീച്ചിലെ എംജിആർ സ്മാരകത്തിനു സമീപം അന്ത്യവിശ്രമം. ഒരുകാലത്ത് ജീവനെക്കാളധികം സ്നേഹിച്ച ‘‘അണ്ണാ’യുടെ സമീപത്തു തന്നെ അന്ത്യവിശ്രമമൊരുങ്ങിയത് കാലത്തിന്റെ യാദൃച്ഛികതയാകാം. പൊതുദർശനത്തിനു വച്ചിരുന്ന രാജാജി ഹാളിൽനിന്ന് വൈകുന്നേരം നാലുമണിയോടെ ഭൗതികശരീരം വിലാപയാത്രയായി റീനയിൽ എത്തിച്ചു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കുചേർന്നത്.തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയാണ്.
ദാരിദ്ര്യത്തിലും പരാധീനതകളിലുംപെട്ട് നിരാശ്രയരായി ജീവിക്കുന്നവരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടതാണു ജയലളിതയുടെ തുടർവിജയങ്ങൾക്കും ജനപ്രീതിക്കും ആധാരശിലയായത്. അതുകൊണ്ടുതന്നെ അണ്ണാ ഡിഎംകെഎന്ന പാർട്ടിയെക്കാൾ ജയ എന്ന നേതാവിനെ ജനം വിശ്വസിച്ചു. തന്റെ അധികാരകാലങ്ങളിലെ പദ്ധതികളൊക്കെയും ദരിദ്രവിഭാഗത്തിനായാണ് അവർ ആവിഷ്കരിച്ചത്. അമ്മ’ എന്ന പദത്തോളം വിലപ്പെട്ടതായി മറ്റൊന്നും തമിഴക ‘മക്കൾ’ക്കില്ലെന്ന തിരിച്ചറിവു ജയലളിത ഫലപ്രദമായി ഉപയോഗിച്ചു. തന്റെ ജനപ്രിയപദ്ധതികളിലൊക്കെയും ‘അമ്മ’യെത്തന്നെ ജയ മുദ്രാപദമാക്കി; അതിന്റെ സാമ്പത്തികശാസ്ത്രം എങ്ങനെയായാലും. അമ്മ ഉണവകം (ന്യായവില ഭക്ഷണശാല), അമ്മ കുപ്പിവെള്ളം, അമ്മ മരുന്നുകട എന്നിങ്ങനെ അമ്മ ബ്രാൻഡ് പദ്ധതികളെത്രയോ തമിഴ്നാട്ടിൽ അവർ കൊണ്ടുവന്നു. ഫാൻ, മിക്സി, ഗ്രൈൻഡർ, വിദ്യാർഥികൾക്കു ലാപ്ടോപ്, പെൺകുട്ടികൾക്കു സൈക്കിൾ, പൊങ്കലിനു കിറ്റ് തുടങ്ങി ദരിദ്രവിഭാഗങ്ങൾക്കായി നടപ്പാക്കിയ സൗജന്യ പദ്ധതികൾ ജയയ്ക്കു സ്ത്രീമനസ്സുകളിൽ സിംഹാസനവും അധികാരത്തിൽ തുടർച്ചയും നേടിക്കൊടുത്തു. അതേസമയം, നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കാനും വികസനത്തിനു മറ്റെന്തിനെയുംകാൾ പ്രാമുഖ്യം നൽകാനും ശ്രദ്ധിക്കുകയും ചെയ്തു.

വായന വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ജയലളിത തമിഴിനു പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, ഉറുദു, ഇംഗ്ലിഷ്മലയാളം ഭാഷകളും ഭംഗിയായി കൈകാര്യം ചെയ്തു. യുപിയിലെ ബറേലിയിൽ ഒരിക്കൽ ഹിന്ദിയിൽ പ്രസംഗിക്കുകയും ചെയ്തു. കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള ജയ, ചില സിനിമകൾക്കു പിന്നണി പാടിയിട്ടുമുണ്ട്. സിമി ഗരേവാളിനു നൽകിയ അഭിമുഖത്തിനിടെ ‌ജയ ഹിന്ദിഗാനം മൂളിയത് ഇപ്പോഴും യു ട്യൂബിൽ ഹിറ്റ്.. ഭരതനാട്യം, കഥക്, മണിപ്പുരി തുടങ്ങി വിവിധ നൃത്തരൂപങ്ങളിൽ പ്രവീണയായിരുന്നു.

തമിഴ്നാട്ടുകാർക്ക് എംജിആർ അണ്ണനായിരുന്നെങ്കിൽ അണ്ണിയായിരുന്നു ജയലളിത. എംജിആറിന്റെ മരണശേഷം ഒരേയൊരു അമ്മ. മൈസൂരിലെ മാണ്ഡ്യയിലെ സാധാരണ കുടുംബത്തിൽനിന്ന് തമിഴ്നാട് മുഖ്യമന്ത്രിപദത്തിലേക്കുള്ള സഞ്ചാരം വലിയൊരു പോരാട്ടത്തിന്റെ കഥകൂടിയായിരുന്നു... ഡോക്ടറാവാനായിരുന്നു ‘അമ്മുവിന്റെ’(കുട്ടിക്കാലത്തെപേര്) ആഗ്രഹം. അമ്മ അഭിനേത്രിയായതിനാൽ സിനിമാ മേഖലയിലേക്കില്ലെന്ന തീരുമാനത്തിലായിരുന്നു ജയ. അമ്മയ്ക്ക് സിനിമയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ ജയലളിതയ്ക്ക് അമ്മയുടെ തൊഴിൽതന്നെ തിരഞ്ഞെടുക്കേണ്ടിവന്നു. എംജിആറിനെ ആദ്യം കാണുമ്പോൾ ജയയ്ക്ക് പ്രായം 17. എംജിആറിന് 48. തുടർച്ചയായി ജയലളിതയെ നായികയാക്കിയതോടെ അവർ തമ്മിലുള്ള ബന്ധം സിനിമാലോകത്ത് സജീവചർച്ചയായി. എംജിആർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന നാളുകളായിരുന്നു.

Prof. John Kurakar

No comments: