കേരളത്തിൻറെ ആരോഗ്യരംഗം
മുന്നോട്ടോ പിന്നോട്ടോ ?
ആരോഗ്യ രംഗത്ത് ഏറെ അഭിമാനിക്കാവുന്ന
നേട്ടങ്ങൾ സമ്മാനിച്ച ഒരു
സംസ്ഥാനമായിരുന്നു കേരളം . ഉയര്ന്ന സാക്ഷരതയും
സാമൂഹിക ബോധവുമാണ് ഇതിന് കാരണമായി
പറയാവുന്നത് .മാറിമാറിവന്ന സര്ക്കാരുകളുടെ ദീര്ഘവീക്ഷണത്തോടെയുള്ള നടപടികളും ഈ നേട്ടത്തിന്
കാരണമായിട്ടുണ്ട് . എന്നാൽ ഇന്ന് സ്ഥിതി
മാറുകയാണ് .സര്ക്കാരിൻറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്
തളര്ന്നുകിടക്കുമ്പോള് മള്ട്ടിസ്പെഷ്യാലിറ്റി
ആസ്പത്രികള് വർദ്ധിക്കുകയാണ്
. കേരളത്തിലെ സാധാരണ ജനതയുടെ ആരോഗ്യപരിരക്ഷിക്കാൻ ഈ മള്ട്ടിസ്പെഷ്യാലിറ്റി
ആസ്പത്രികള്ക്കു കഴിയുമോ
? ഓരോ ദിവസവും പലതരം
പനികൾ കേരളത്തിൽ പിടിമുറുക്കുകയാണ് . ഇനിയും
തുടച്ചുനീക്കപ്പെട്ടിട്ടില്ലാത്ത
കോളറ, ക്ഷയം, ചിക്കന്പോക്സ്, മന്ത്,
എയ്ഡ്സ് മുതലായ രോഗങ്ങളും കേരളത്തിൽ
വ്യാപകമാകുകയാണ് .ഇതൊക്കെ കാണുമ്പോൾ കേരളം ആരോഗ്യരംഗത്ത് പിറകോട്ടാണോ
പോകുന്നതെന്ന് തോന്നിപോകുന്നു .
ഔഷധനിര്മാണ വിപണനരംഗം മുതൽ ചൂഷണം
തുടങ്ങുകയാണ് .മരുന്നുകളുടെ വിലവര്ധനവ് രോഗിക്ക്
താങ്ങാൻ കഴിയുന്നതിലുമധികമാണ് .. വന്തോതിലുള്ള പാരിതോഷികങ്ങള് മരുന്നുകമ്പനികള് ചികില്സകര്ക്ക് നല്കുന്നതാണ് മരുന്നുകൾക്ക് വില വർദ്ധിക്കാൻ
ഒരു കാരണം . കാന്സര്
, വൃക്ക രോഗികളുടെ കാര്യമാണ് ഏറെ
ദയനീയം. ഇത്തരം മരുന്നുകള്ക്ക് വിലയില്
ഒരു നിയന്ത്രണവുമില്ല. 3000 രൂപയുടെ
ജീവന് രക്ഷാമരുന്നിനും അനുബന്ധഉപകരണങ്ങള്ക്കും 20000 രൂപ വരെ
ഈടാക്കുന്നു.കേരളരൂപീകരണകാലത്ത് 59 മാത്രമായിരുന്ന മലയാളിയുടെ ആയുസ്സ് ഇന്ന്
74.2 ആയിരിക്കുന്നത് അഭിമാനകരം തന്നെ. രാജ്യത്തെ
ശരാശരി ആയുസ്സ് 63.5 മാത്രമായിരിക്കുമ്പോഴാണിത്. നവജാത ശിശുക്കളുടെ മരണം
ആയിരത്തിന് 12ഉം അമ്മമാരുടേത്
ആയിരത്തിന് ഒന്നുമാണ്.
രണ്ടായിരാമാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന രാജ്യത്തിന്റെ
ലക്ഷ്യം സാധ്യമായതില് ആരോഗ്യരംഗത്തു
പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു . കഴിഞ്ഞ കുറെ വർഷങ്ങളായി കേരളം ആരോഗ്യരംഗത്ത്
പിന്നോട്ടാണോ
എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ആരോഗ്യരംഗത്ത് വൻതോതിൽ ചൂഷണം നടക്കുന്നു
. സംസ്ഥാനത്തിനകത്ത് സ്വകാര്യ കമ്പനികള് വിദേശത്തുനിന്ന്
എത്തിക്കുന്ന പദാര്ഥങ്ങളുടെ ഉപയോഗത്തില് ഒരുവിധ നിയന്ത്രണവുമില്ലാത്തതാണ് ഈ ദുസ്ഥിതിക്ക്
കാരണം.യോഗ്യതയില്ലാത്തവര്മരുന്നുകൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള് അത്യന്തം ഗുരുതരമാണ്. 20,315 സ്വകാര്യമരുന്നുകടകളുള്ള
കേരളത്തില് മരുന്ന് പരിശോധിക്കാനുള്ളത് 47 ഡ്രഗ്സ്
ഇന്സ്പെക്ടര്മാര്. 7200 കോടി രൂപയുടെ മരുന്നാണ്
ഒരു വര്ഷം സംസ്ഥാനത്ത്
ചെലവാകുന്നത്. ബ്രാന്ഡഡ് മരുന്നുകളുടെ എണ്ണം
എണ്പതിനായിരവും.
ഭക്ഷണശാലകളുടെ
കാര്യത്തില് കാട്ടുന്ന ജാഗ്രത പോലും
അധികൃതര് മരുന്നുവിപണനരംഗത്ത് കാട്ടുന്നില്ല. വല്ലപ്പോഴും വന്ന് പിഴയിട്ട് പോകുന്ന
അവസ്ഥയാണ്. ഇതിനുപിന്നിലെ കോഴവഴികളും പരിശോധിക്കപ്പെടേണ്ടതാണ്. നിരോധിച്ച മരുന്നുകള്
വീണ്ടും വില്ക്കപ്പെടുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല.
അലോപ്പതി ചികില്സയുടെ കാര്യത്തിലെന്ന പോലെ കേരളത്തിലെ ആയുര്വേദ-സിദ്ധ രംഗത്തും
കൊള്ളരുതായ്മകള് നടക്കുന്നുണ്ട് ..ആയുര്വേദ ഡിസ്പെന്സറികള് എന്ന
പേരില് നടത്തുന്ന മസാജ് പാര്ലറുകളെ കുറിച്ച്
പരാതികളുണ്ട്. സർക്കാർ വളരെ കൂടുതൽ
ജാഗ്രത കാട്ടേണ്ട മേഖലയാണ് ആരോഗ്യം
.എല്ലാ മേഖലകളിലെയും ചൂഷണം കണ്ടെത്തി പരിഹരിക്കണം
.മാനുഷിക മുഖം നഷ്‌ടപ്പെടാതെ
ആരോഗ്യമേഖലയെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന്
കഴിയട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment