Pages

Saturday, December 17, 2016

RBI OFFICIAL ARRESTED FOR CONVERTING BLACK MONEY INTO WHITE

RBI OFFICIAL ARRESTED FOR CONVERTING BLACK MONEY INTO WHITE
കള്ളപ്പണം വെളുപ്പിക്കൽ:
രണ്ട് ആർ.ബി.​​ ഉദ്യോഗസ്ഥർ അറസ്
A senior official of Reserve Bank of India has been arrested here for converting old currency notes. According to initial reports, senior special assistant of RBI was arrested for converting old currency notes The RBI official is accused of helping touts.According to television reports, a senior RBI official has been arrested by Central Bureau of Investigation (CBI) in Bengaluru along with two others for his involvement in converting black money.
1.99 കോടിയുടെ അസാധു നോട്ടുകള്‍ നിയമവിരുദ്ധമായി വെളുപ്പിച്ചു നല്‍കിയതിന് ബംഗളൂരുവില്‍ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെകൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. ബംഗളൂരു ആര്‍.ബി.ഐ ഓഫിസിലെ സീനിയര്‍ സ്പെഷല്‍ അസിസ്റ്റന്‍റ് സദാനന്ദ നായക്, സ്പെഷല്‍ അസിസ്റ്റന്‍റ് എ.കെ. കെവിന്‍ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. സംഭവത്തില്‍ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായി സി.ബി.ഐ സംശയിക്കുന്നു.
ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ഇരുവരും ക്രിമിനല്‍ ഗൂഢാലോചന നടത്തി സ്വകാര്യ വ്യക്തികളുടെ അസാധുവായ നോട്ടുകള്‍ ചട്ടങ്ങള്‍ മറികടന്ന് മാറ്റി നല്‍കിയ കേസിലാണ് നടപടി. ഓഫിസില്‍നിന്ന് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള ചുമതല ഇരുവര്‍ക്കുമായിരുന്നു. വരുംദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സി.ബി.ഐ സൂചന നല്‍കി.
ആറു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ വെളുപ്പിച്ചു നല്‍കിയതിന് ആര്‍.ബി.ഐ ഇഷ്യു വിഭാഗം സീനിയര്‍ സ്പെഷല്‍ അസിസ്റ്റന്‍റ് കെ. മൈക്കലിനെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്‍െറ ശാഖകളില്‍ പണമത്തെിക്കുന്ന കറന്‍സി ചെസ്റ്റില്‍ പണം നിറക്കാന്‍ പോയ മൈക്കല്‍ നൂറിന്‍െറ നോട്ടുകള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നാണ് കേസ്.

Prof. John Kurakar




No comments: