കള്ളപ്പണം , സർവ്വത്ര കള്ളപ്പണം
അഞ്ഞൂറ്, ആയിരം രൂപ
നോട്ടുകൾ പിൻവലിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും സാധാരണക്കാരൻറെ
ദുരിതം തീരുന്നില്ല . സർക്കാരിന്റെ തീരുമാനം
പരാജയമെന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം മാറേണ്ടവർക്കു അതിനുള്ള
സഹായവും അവസരങ്ങളും വേണ്ടുവോളം ഉണ്ടായിരുന്നു
. നോട്ടുകൾ
പിൻവലിക്കാനുള്ള തീരുമാനം മുൻകൂട്ടിയറിഞ്ഞതിലൂടെ പലർക്കും
കള്ളപ്പണം ബാങ്കുകളിൽ നിക്ഷേപിക്കാനായി. കൂടാതെ
ഇവർക്ക് ആവശ്യാനുസരണം രണ്ടായിരത്തിന്റെ നോട്ടുകൾ എത്തിക്കുകയും ചെയ്തു.
കോടികളുടെ രണ്ടായിരം രൂപാ നോട്ടുകൾ
സംഭരിച്ചുവച്ച നിരവധിആളുകളെ തൊണ്ടിയോടെ
പിടികൂടുകയും ചെയ്തു. കൂടാതെ സ്വർണം,
ആഭരണങ്ങൾ, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിൽ കോടിക്കണക്കിന്
കള്ളപ്പണം നിക്ഷേപിച്ചതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.
രാജ്യത്തെ സാധാരണ ജനങ്ങൾ
സഹിക്കുന്ന ദുരിതങ്ങൾക്ക് കണക്കില്ല . പെൻഷൻ എടുക്കാൻ
കഴിയുന്നില്ല , ശമ്പളം പിൻവലിക്കാൻ പറ്റുന്നില്ല
. ഇവരെ ആശ്രയിച്ചുകഴിയുന്ന സാധാരണ കച്ചവടക്കാർ, ചെറുകിട
വ്യാപാരികൾ പച്ചക്കറികടക്കാർ
തുടങ്ങിയ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം നോട്ട് പിൻവലിച്ച നടപടി
ഒരു ശാപമാണ്. കൂലിത്തൊഴിലാളികൾക്കു ഒരുമാസമായി പണിയില്ല .ചെറിയ
മൂല്യമുള്ള നോട്ടുകളുടെ ദൗർലഭ്യം കാരണം കച്ചവടം
നടക്കുന്നില്ല.നോട്ടുകൾ പിൻവലിക്കുന്നതിലൂടെ ജീവിക്കാനുള്ള
ഒരു പൗരന്റെ മൗലികാവകാശത്തെയാണ് സർക്കാർ ഹനിച്ചത്
.. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണം പിൻവലിക്കുന്നതിന്
നിയന്ത്രണം ഏർപ്പെടുത്തി.
ഏറെ ബുദ്ധിമുട്ടി
ജോലി ചെയ്തുണ്ടാക്കിയ പണമാണ്
സാധാരണ ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.
ഇങ്ങനെ നിക്ഷേപം നടത്തിയ സാധാരണക്കാർ
ഇന്ന് പട്ടിണിയുടെ വക്കിലാണ്. നിക്ഷേപം പിൻവലിക്കുന്നതിന്
സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അടിയന്തരമായി പിൻവലിക്കണം.
നിക്ഷേപകർക്ക് ആവശ്യാനുസരണം തുക പിൻവലിക്കാനുള്ള
സൗകര്യം ഉറപ്പാക്കണം.ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും
ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അവർക്കു
കൊടുക്കാൻ തൊഴിൽ ഉടമയുടെ പക്കൽ
നോട്ടില്ല .തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തങ്ങൾ വിയർപ്പൊഴുക്കി സമ്പാദിച്ച
പണം വിനിയോഗിക്കാൻ കഴിയാത്ത
സാഹചര്യമാണ് ഇപ്പോഴുള്ളത്. നോട്ടിന്റെ ദൗർലഭ്യം മൂലം
ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം
ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണം. ലക്ഷക്കണക്കിന്
തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടത്. കരകൗശലമേഖലയിലെ
തൊഴിൽശാലകൾ ഏതാണ്ട് പൂട്ടുന്ന അവസ്ഥയിലായി. രാജ്യത്തെ
സമ്പദ്വ്യവസ്ഥ അരാജകത്വത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .
കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റില്‍ റിസര്‍വ് ബാങ്ക്
ഉദ്യോഗസ്ഥനും എന്നറിയുന്നത് വേദനാജനകം തന്നെയാണ് ഒന്നര കോടി രൂപയുടെ
കള്ളപ്പണമാണ് ഇയാൾ വെളുപ്പിച്ചുകൊടുത്തത്
.ബംഗളൂരു നഗരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന
എട്ടംഗ റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ്
ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. 93 ലക്ഷം രൂപയുടെ പുതിയ
നോട്ടുകളാണ് അവരില്‍ നിന്ന് പിടിച്ചെടുത്തത്.
റാക്കറ്റുമായി ബന്ധപ്പെട്ട് എട്ടുപേരെ എന്‍ഫോഴ്‌സ്‌മെന്റ്
അറസ്റ്റ് ചെയ്തിരുന്നു. 5.7 കോടിയുടെ പുതിയ നോട്ടുകളാണ്
പിടിച്ചെടുത്തത് .ഇവരെല്ലാം ഉന്നതർ തന്നെ പാവപ്പെട്ടവൻറെ
ദുരിതം എന്നവസാനിക്കും .
പ്രൊഫ് .ജോൺ കുരാക്കാർ
No comments:
Post a Comment