ആകാശവും ഭൂമിയും ശുദ്ധമാക്കണം
കേരളീയർ ഒത്തോരുമിച്ചു പ്രവർത്തിച്ചാൽ നന്മയുള്ള ,ഹരിതാപമായ കേരളത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയും .കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് പരസ്യവാചകം മാത്രമല്ല. അതൊരു ഭൂമിശാസ്ത്രപരമായ സൌഭാഗ്യം കൂടിയാണ്. 44 നദികള്‍ തലങ്ങുംവിലങ്ങുമുള്ള മറ്റൊരു ഭൂപ്രദേശം ഭൂമിയിലില്ല. നദികളുടെ കൈവഴികള്‍, നദിയിലേക്ക് വന്നുചേരുന്ന അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ ഇവയെല്ലാംകൊണ്ട് അതിമനോഹരമാണ് നമ്മുടെനാട് . പാലൊരുവിപോലെ ,മീൻപിടിപാറപോലെ എത്രയെത വെള്ളച്ചാട്ടങ്ങൾ ,നീരുവകൾ എന്നിവകൊണ്ട് സമ്പന്നമാണ് കേരളം .ഇന്ന് ഇവയെല്ലാം പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൊണ്ട് നാം നിറച്ചിരിക്കുകയാണ് . വരുംതലമുറയ്ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടും കൂടി നമുക്ക് കൈമാറണം .. ഭൂമി മാത്രമല്ല, ആകാശവും ശുദ്ധമാക്കണം. ഒരു ഭഗീരഥപ്രയത്നത്തിന് ജനങ്ങൾ ഒന്നിക്കണം.
പുതിയ തലമുറ കഴിഞ്ഞ തലമുറയെ കുറ്റം പറയാൻ ഇടയുണ്ടാക്കരുത് . 44 നദിയുണ്ടായിട്ടും കേരളം ഇന്ന് ജലക്ഷാമത്തിലേക്ക് പതുക്കെപ്പതുക്കെ നീങ്ങുകയാണ് .കേരളത്തെ അതിന്റെ സമസ്ത നന്മകളോടെയും വരുംതലമുറയ്ക്ക് കൈമാറാൻ നമുക്ക് കഴിയണം .പ്രകൃതിയുടെ വരദാനങ്ങളെ മാറ്റംകൂടാതെ സംരക്ഷിച്ചു നിലനിർത്തുന്നതിലൂടെ മാത്രമെ ആ ദൗത്യം വിജയകരമായി പൂർത്തീകരിക്കാനാവൂ. ജലശ്രോതസുകളെ പവിത്രമായി കാത്തുസൂക്ഷിക്കണം .ഹരിത കേരളം എന്ന അതിപ്രധാനമായ ലക്ഷ്യം സഹായകമായ നിയമങ്ങളുടെ പരമ്പരതന്നെ നമുക്കുണ്ട്. അവ ആത്മാർഥതയോടെ പ്രാവർത്തികമാക്കുക എന്ന വെല്ലുവിളി സർക്കാർ ഏറ്റടുക്കണം .. കേന്ദ്ര സർക്കാരിന്റെ തീരദേശ നിയന്ത്രണ നിയമം, പരിസ്ഥിതി ആഘാത നിയമ വിജ്ഞാപനം- 2006, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008, തണ്ണീർത്തട സംരക്ഷണ പരിപാലന ചട്ടം- 2010 എന്നിങ്ങനെ നിയമങ്ങൾ പലതുമുണ്ട് . നിയമങ്ങളുടെയും ചട്ടങ്ങളുടെയും കർക്കശമായ നിർവഹണം നിഷ്കർഷിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്ക ജലശ്രോതസുകളും അവരുടെ കരയും കടലും ആകാശവും എത്ര പവിത്രമായിട്ടാണ് സൂക്ഷിക്കുന്നത് . നിയമം കർശനമാക്കണം .നിയമത്തിൻറെ പഴുതുകൾ അടക്കണം . ഇശ്ചാശക്തിയോടെ ഒരുമിച്ചു പ്രവർത്തിച്ചാൽ ആകാശവും ഭൂമിയും ശുദ്ധമായ ഹരിതാപമായ കേരളത്തെ മടക്കിക്കൊണ്ടുവരാൻ കഴിയും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment