Pages

Monday, December 19, 2016

തിരഞ്ഞെടുക്കപെട്ടവർ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന സ്ഥിതിയാണ് പാർലമെൻറിൽ കണ്ടത്

തിരഞ്ഞെടുക്കപെട്ടവർ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന സ്ഥിതിയാണ് പാർലമെൻറിൽ കണ്ടത്

പാർലമെന്റിന്റെ ശീതകാല സമ്മേളനം വൻ പരാജയമായി അവസാനിച്ചു. കാര്യമായ നിയമനിർമാണങ്ങളോ ചർച്ചയോ നടന്നില്ല.  ഒരു മാസം സമ്മേളിച്ചിട്ടും നിരന്തരം സഭ മുടങ്ങലല്ലാതെ ഒന്നും നടന്നില്ല . കറൻസിനോട്ട് പിൻവലിക്കലിനെച്ചൊല്ലിയുണ്ടായ ബഹളമാണ്  ഈ സ്തംഭനത്തിന് കാരണം .നോട്ടുകൾ പിൻവലിച്ചതിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും കഷ്ടപ്പാടുകളും സംബന്ധിച്ച്‌ ചർച്ച ചെയ്യാൻ  കഴിഞ്ഞില്ല  പ്രധാനമന്ത്രിയുടെ സാന്നിധ്യവും വിശദീകരണവും ആവശ്യപ്പെട്ടാണ്  ബഹളമുണ്ടായത് .പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ പാർലമെന്റിലുണ്ടായിരുന്നിട്ടും മിക്കപ്പോഴും സഭയിൽ ഹാജരാവുകയോ രാജ്യംമുഴുവൻ വിഷമതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നോട്ട് പിൻവലിക്കലിനെപ്പറ്റി വിശദീകരിക്കാൻ തയ്യാറാകുകയോ ചെയ്തില്ല.. ഇത് ഭാരതത്തിലെ  സാധാരണ ജനങ്ങളെ വേദനിപ്പിക്കാന ഉതകിയുള്ളൂ .
നോട്ടു ദുരന്തത്തിൽ  രാജ്യത്ത് നൂറോളം പേർ കുഴഞ്ഞു വീണ് മരിച്ചു . കച്ചവടക്കാർ പലരും ആത്മഹത്യ ചെയ്തു .കള്ളപ്പണം തടയാൻ പ്രധാനമന്ത്രി ചെയ്ത നോട്ടു പിൻവലിക്കൽ നടപടി വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ പോയതാണ്  നോട്ടുദുരന്തത്തിനു ഇടയാക്കിയത് . അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ  ആർക്കും ചോദ്യം ചെയ്യാനാവില്ല . പലരും കള്ളപ്പണം വെളുപ്പിക്കാൻ ഈ അവസരം വിനിയോഗിച്ചു .  പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളെ ഭയന്നാണ്‌ നരേന്ദ്രമോഡി ചർച്ചയ്ക്ക്‌ തയാറാകാതിരുന്നതെന്ന ആക്ഷേപം ഇതിനകം തന്നെ നാട്ടിൽ  ശക്തമായി .പ്രതിപക്ഷാംഗങ്ങളെ കള്ളപ്പണത്തിന്റെ പിന്തുണക്കാരാണെന്നും മറ്റും പൊതുയോഗങ്ങളിൽ ആക്ഷേപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചുവെന്നുതന്നെ പറയാം.
  രാജ്യം ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കു നീങ്ങുകയോണോ എന്നുപോലും പലരും സംശയിക്കുന്നു .ശീതകാല സമ്മേളനത്തിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുന്ന കാഴ്ചയാണ്‌  ജനം കണ്ടത്‌.നോട്ടുകൾ പിൻവലിച്ച്‌ അഞ്ചാഴ്ചകൾ കഴിഞ്ഞിട്ടും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. കഷ്ടപ്പെട്ട്‌ സമ്പാദിച്ച പണം ബാങ്കുകളിൽ നിക്ഷേപിച്ചിട്ടും അത്‌ പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങൾ.ദശലക്ഷക്കണക്കിനുപേർ ജോലിയില്ലാതെ അഷ്ടിക്ക്‌ പോലും വകയില്ലാത്ത അവസ്ഥയിലെത്തി. ജനങ്ങൾ പട്ടിണിയിലായി. നൈരാശ്യവും മനപ്രയാസവും മൂലം മരണങ്ങളും ആത്മഹത്യകളും ഉണ്ടായികൊണ്ടിരിക്കുന്നു .. സാമ്പത്തിക ഇടപാടുകൾ നിശ്ചലമായി. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. ബാങ്കുകളിലും എടിഎമ്മുകളിലും കാശ്‌ ഇല്ലാത്ത അവസ്ഥയാണ്‌.  എന്നാൽ  ചില നേതാക്കളുടെ  വീടുകളിൽ നിന്നും കോടികളുടെ പുതിയ നോട്ടുകളാണ്‌ ആദായനികുതി വകുപ്പും പൊലീസും പിടിച്ചെടുക്കുന്നത്‌.  ഈ നേതാക്കൾക്ക് ഇത്രമാത്രം പണം ആര്‌ നൽകി എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു.പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം എത്ര കാലം തുടരാൻ കഴിയും .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: