ആവശ്യത്തിന് പണമെത്തിയില്ല; ട്രഷറികളിലും
ബാങ്കുകളിലും ശമ്പള,പെന്‍ഷന്‍ വിതരണം മുടങ്ങി
നോട്ട്
പ്രധിസന്ധിക്കിടെ ആദ്യമായെത്തിയ ശമ്പള ദിനത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത്
പലയിടത്തും മുടങ്ങി. ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന് പണമെത്താത്തിനാല്‍ പലയിടത്തും
വരിനിന്നവരെ ടോക്കണ്‍ നല്‍കി പറഞ്ഞു വിടുകയാണ്. പെന്‍ഷനും ശമ്പളവും വാങ്ങാന്‍ രാവിലെ
മുതല്‍ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വന്‍ ജനതിരക്കായിരുന്നു. സര്‍ക്കാര്‍
ആവശ്യപെട്ട 1000 കോടിക്ക് പകരം 500 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത് . ഇത്
ഒന്നിനും തികയുന്നില്ല.24000 രൂപവരെ പിന്‍വലിക്കാമെന്നുണ്ടെങ്കിലും കൊടുക്കാന്‍ പണമില്ല.
പലയിടത്തും 10000വും 5000വുമാണ് കൊടുക്കുന്നത്.
ബാങ്കുകളിലും എടിഎമ്മിനുമുന്നിലും പണം പിന്‍വലിക്കാനുള്ളവരുടെ തിരക്കുണ്ട്. കോട്ടയത്തും
പത്തനംതിട്ടയിലും പെന്‍ഷന്‍ വിതരണം രാവിലെ മുടങ്ങി. വൈകിയാണ് ഇവിടെ അല്‍പമെങ്കിലും
പണമെത്തിയത്. 5000 രൂപമാത്രമാണ് ഇവടെനിന്നും നല്‍കുന്നത്.കാസര്‍കോട്, കണ്ണൂര്‍ ട്രഷറികളിലും
രാവിലെ പണം എത്തിയിട്ടില്ല ചാത്തന്നൂര്‍, പറവൂര്‍ എന്നിവിടങ്ങളിലും പണമെത്തിയില്ല.
കണ്ണൂരില്‍ ഒന്നരകോടി രൂപയാണ് ട്രഷറിക്ക് ആവശ്യം.
തൃശ്ശൂരില്‍ 4000 രൂപ മാത്രമാണ് നല്‍കുന്നത്. 2 കോടി വേണ്ടിടത്ത് 50 ലക്ഷംമാത്രമാണ്
അവിടെ ലഭിച്ചത്. വ്യാഴാഴ്ച മുതല്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 600 കോടി
ആവശ്യമാണ്. പണം പൂര്‍ണമായും ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും
സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍
ട്രഷറികള്‍ക്ക് പൊലീസ് സംരക്ഷണം തേടി ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്
Prof. John Kurakar
No comments:
Post a Comment