CRISIS IN COOPERATIVE SECTOR SERIOUS,
PEOPLE SUFFERING--SC
സഹകരണ പ്രതിസന്ധി: പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി
The
situation in which cooperative banks have landed following central government's
demonetization move is a severe problem and people are suffering, the Supreme
Court said Friday.... Chief Justice of India T.S. Thakur asked the central
government to spell out the measures taken to ease out suffering and
inconvenience of rural masses dependent on co-op banks, news agency PTI said.
The court was considering a petition filed by the district cooperative banks in
Kerala against not being allowed to
exchange scrapped Rs 500 and Rs 1,000 currency notes.
സഹകരണ
പ്രതിസന്ധി ഗൗരവമേറിയതെന്ന് സുപ്രീംകോടതി.
നോട്ട് അസാധുവാക്കല് സംബന്ധിച്ച ഹര്ജിtകള് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ
ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള് കഷ്ടപ്പെടുകയാണെന്നും സര്ക്കാവരിന് എന്തെങ്കിലും
ചെയ്യാന് കഴിയുമെങ്കില് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.അതേസമയം സഹകരണ ബാങ്കുകളില്
ഇന്റര്നെആറ്റ് ബാങ്കിങ് ഉള്പ്പെ്ടെയുള്ള അടിസ്ഥാന സൗകര്യങ്ങള് ഇല്ലാത്തതാണ് അവയെ ഒഴിച്ചുനിര്ത്താരന്
കാരണമെന്ന് കേന്ദ്ര സര്ക്കാതരിന് വേണ്ടി ഹാജരായ അറ്റോര്ണി് ജനറല് പറഞ്ഞു. സഹകരണ ബാങ്കുകള്ക്ക് വ്യാജനോട്ടുകള് കണ്ടെത്താന് മതിയായ സംവിധാനമില്ലെന്നും
അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്
നിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിക്ക് മുന്നില് പ്രതിസന്ധി അവതരിപ്പിച്ചത്.
ബാങ്കുകളുടെ പരാതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നോട്ട് റദ്ദാക്കല് സംബന്ധിച്ച
പരാതികളെല്ലാം തിങ്കളാഴ്ചയാണ് കോടതി ഇനി പരിഗണിക്കുക.സംസ്ഥാനത്തെ സഹരണ മേഖലയിലെ പ്രതിസന്ധി
സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലിയുമായി ധനമന്ത്രി തോമസ് ഐസക്കും സഹകരണ
വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ച നടത്തി. ജില്ലാ സഹകരണ ബാങ്കുകളിലെ
നിക്ഷേപ തുക സംസ്ഥാന സഹകരണ ബാങ്കുകള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം
കേന്ദ്ര ധനമന്ത്രിയ്ക്ക് നല്കി.
ജില്ലാ
ബാങ്കുകള് സ്വീകരിക്കുന്ന നിക്ഷേപ തുക സംസ്ഥാന സഹകരണ ബാങ്കുകളില് അടയ്ക്കുകയാണ് പതിവ്.
നോട്ട് നിരോധനം നിലവില്വഹന്ന നവംബര് എട്ട് മുതല് 17 വരെ ജില്ലാ ബാങ്കുകളില് സ്വീകരിച്ച
നോട്ടുകള് സംസ്ഥാന സഹകരണ ബാങ്കുകളില് സ്വീകരിക്കണമെന്ന ആവശ്യമാണ് ധനമന്ത്രിയ്ക്കു മുന്നില്
വെച്ചത്. ഇപ്രകാരം 849 കോടി രൂപയാണ് ജില്ലാ സഹകരണ ബാങ്കുകളുടെ കൈയ്യിലുള്ളത്.നാളെ നടക്കുന്ന
ഉന്നത തല യോഗത്തില് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്കിംയതായി
മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളുട
കൈയ്യിലുള്ള 210 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കുകള് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Prof. John Kurakar
No comments:
Post a Comment