Pages

Tuesday, November 22, 2016

TRIBUTE PAID TO PROF.MGK MENON

TRIBUTE PAID TO PROF.MGK MENON
ഭൗതിക ശാസ്ത്രജ്ഞനും മുന് കേന്ദ്ര മന്ത്രിയുമായ എം.ജി.കെ മേനോന് അന്തരിച്ചു
Prof MGK Menon, an acclaimed physicist, who had played a prominent role in the development of science and technology in the country over the last five decades, died on 22nd November,2016,Tuesday.He was 88 years and ill for some time. He is survived by his wife, a son and a daughter.Menon, who served as a minister of state for science and technology and education in the VP Singh government, had earlier worked as secretary in the Department of Science and Technology and Environment in the Union government.
He also headed the Indian Space Research Organisation in 1972 as its chairman, and was the director of the Tata Institute of Fundamental Research at the age of 35 years.
A recipient of Padma awards, including Padma Vibhushan, Menon had done scientific work in cosmic rays, particle physics and distinguished himself with investigations in the field.
Menon was a member of the Planning Commission (1982-1989), Scientific Adviser to the Prime Minister (1986-1989), Vice President, Council of Scientific & Industrial Research (CSIR) (1989-1990) and Member of Parliament (Rajya Sabha) during 1990-96.
He was also a Fellow of the Indian Academy of Sciences and the Royal Society of London. 
മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന പ്രൊഫ.എം.ജി.കെ മേനോന്‍ (88) അന്തരിച്ചു. വി.പി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 ജനുവരി മുതല്‍ സപ്തംബര്‍ വരെ ഐ.എസ്.ആര്‍.ഓ മേധാവിയുമായിരുന്നു. ടി.ഐ.എഫ്.ആര്‍ ഡയറക്ടര്‍, ആസൂത്രണ കമ്മീഷന്‍ അംഗം (1982-1989), പ്രധാനമന്ത്രിയുടെ ശാസ്്ത്ര ഉപദേഷ്ടാവ് (1986-1989), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, രാജ്യസഭാംഗം (1990-1996) എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.1928 ആഗസ്ത് 28 ന് മംഗലാപുരത്താണ് അദ്ദേഹം ജനിച്ചത്.മാമ്പിളളിക്കളത്തില്‍ ഗോവിന്ദ കുമാര്‍ മേനോന്‍ എന്നാണ് മുഴുവന്‍ പേര്. പിതാവ് ജോധ്പുര്‍ കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍ നിന്നും ബോംബെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യുണിവഴ്‌സിറ്റിയില്‍ നിന്ന് 1953ല്‍ പി എച്ച് ഡി എടുത്തു. കോസ്മിക് കിരണങ്ങളും പാര്‍ട്ടിക്കള്‍ ഫിസിക്‌സും ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മേഖല.1955ല്‍ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടി.ഐ.എഫ്.ആര്‍) ജോലി സ്വീകരിച്ചു. എട്ടു വര്‍ഷത്തിന് ശേഷം 35 ാം വയസില്‍ ടി.ഐ.എഫ്.ആര്‍ ഡയറക്ടറായി. റോയല്‍ സൊസൈറ്റിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായ എംജികെ മേനോനെ പദ്മശ്രീ (1961) പദ്മഭൂഷണ്‍ (1968) പദ്മവിഭൂഷണ്‍ (1985) പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Prof. John Kurakar


No comments: