Pages

Tuesday, November 22, 2016

M M MANI TO BE SWORN IN AS MINISTER

M M MANI TO BE SWORN IN AS MINISTER
എം.എം. മണി മന്ത്രിയായി 
സത്യപ്രതിജ്ഞ ചെയ്തു
M M Mani, state secretariat member and Left Front Chief Whip, was sworn in as a minister in the government led by Pinarayi Vijayan. Governor Justice P Sathasivam administered the oath of office to him at small function held at the Raj Bhavan on22nd November,2014 at 4.30 pm. Mani administered the oath of affirmation. He will be given the power department. Chief Minister Pinarayi Vijayan, ministers, chief secretary S M Vijayanand, MLAs and many others attended the function.
Mani was given power after the portfolio handled by Kadakampally Surendran  was given cooperation and tourism controlled by A C Moideen. Industries, sports and youth affairs departments handled by E P Jayarajan, who had to resign over the relative appointment issue, have been given to Moideen. Devaswom will be handled by Kadakampally. There is no change in the portfolios of others.M M Mani is a first time legislator. He got the ministerial berth in his first term itself. 
കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.  ഹര്‍ഷാരവത്തോടെയാണ് മണിയെ സദസ്സ് എതിരേറ്റത്. ‘സഗൗരവ’മായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന സിപിWഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.   പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തെങ്കിലും രാജിവെച്ച മന്ത്രി ഇപി ജയരാജന്‍ വിട്ടുനിന്നത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മണിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും എത്തിയിരുന്നു.
വിവാദ ബന്ധുനിയമനത്തിൽ ഇ.പി.ജയരാജൻ രാജിവച്ച ഒഴിവിലാണു മണി മന്ത്രിയാകുന്നത്. മണിക്കു വൈദ്യുതിയും എ.സി.മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണു സൂചന. കടകംപള്ളി നിലവിൽ കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പ് അദ്ദേഹത്തിന്റെ കൈവശം തുടരും. അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.
ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലയ്ക്ക് കിട്ടിയ അംഗീകരമാണ് മണിയുടെ മന്ത്രിസ്ഥാനം. മണിയെ പോലൊരു ജനകീയനായ നേതാവിനെ മന്ത്രിയാക്കിയതിലൂടെ പാര്‍ട്ടി അണികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും മികച്ച പ്രതിച്ഛായ ഉണ്ടാക്കാനായെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം എം മണി.സത്യപ്രതിജ്ഞക്കു ശേഷം എം.എം.മണി സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്ക് 619 നമ്പർ റൂമിൽ എത്തി ചുമതലയേൽക്കും. നിലവിൽ മന്ത്രി എ.സി.മൊയ്തീൻ ഉപയോഗിക്കുന്ന മുറിയാണിത്.
1966ൽ 22–ാം വയസ്സിലാണ് മണി പാർട്ടി അംഗമാകുന്നത്. 74ൽ ജില്ലാ കമ്മിറ്റി അംഗം. 85ൽ ജില്ലാ സെക്രട്ടറിയായി. തുടർന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും ജില്ലാ സെക്രട്ടറിയായി. പിന്നീടു സംസ്ഥാന കമ്മിറ്റി അംഗം. 2012ൽ വിവാദമായ മണക്കാട്ടെ വൺ ടൂ ത്രീ പ്രസംഗത്തെ തുടർന്നു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ 46 ദിവസം ജയിൽവാസം അനുഭവിച്ചു.ഉടുമ്പൻചോല മണ്ഡലത്തിൽ 96ൽ മത്സരിച്ചെങ്കിലും ഇ.എം.ആഗസ്‌തിയോടു പരാജയപ്പെട്ടു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽനിന്ന് 1109 വോട്ടുകൾക്കാണു എം.എം.മണി വിജയിച്ചത്.

 Prof. John Kurakar

No comments: