Pages

Tuesday, November 8, 2016

വീട്ടിൽ തന്നെ മഞ്ഞൾ കൃഷി ചെയ്യാം .

വീട്ടിൽ തന്നെ മഞ്ഞൾ കൃഷി ചെയ്യാം .
മഞ്ഞളില്അടങ്ങിയിട്ടുള്ള കുര്ക്കുമിന്എന്ന പദാര്ഥത്തിന് കാന്സറിനെ പ്രതിരോധിക്കാന്കഴിവുണ്ട്

പുരയിടത്തിന്റെ ഒരു മൂലയില്‍ എപ്പോഴും മഞ്ഞള്‍ച്ചെടി ഉണ്ടായിരുന്ന കാലം ഇന്ന് ഓര്‍മ്മ മാത്രമായി. വീട്ടാവശ്യങ്ങള്‍ക്കുള്ള മഞ്ഞള്‍പ്പൊടിക്കായി കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണങ്ങി പൊടിച്ചെടുക്കുന്ന ഇന്നലെകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും ഇപ്പോള്‍ പലര്‍ക്കും പാടാണ്. ഗുണനിലവാരമില്ലാത്ത പായ്ക്കറ്റ് മഞ്ഞള്‍ പൊടികള്‍ വാങ്ങാതെ വീട്ടില്‍ത്തന്നെ മഞ്ഞള്‍ കൃഷി ചെയ്‌തെടുക്കാന്‍ ഇനിയുമാകും. ഫ്‌ലാറ്റുകളിലും ടെറസുകളില്‍ ഗ്രോ ബാഗുകളിലും മഞ്ഞള്‍ച്ചെടി അഴകോടെയും ആരോഗ്യത്തോടെ വളരും. വിഷമില്ലാത്ത ഭക്ഷണം വേണമെന്ന വാശിമാത്രം മതി.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞള്‍ കൃഷി വ്യാപകമായുണ്ട്. മഞ്ഞളിന്റെ രോഗനാശന ശേഷിയെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മനസിലാക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. വിവിധ ആയുര്‍വേദ മരുന്നുകളുടെ പ്രധാന അസംസ്‌കൃത വസ്തുവാണ് മഞ്ഞള്‍. വിവിധ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും മഞ്ഞളിനുണ്ട്.
മഞ്ഞളിന്റെ നടീല്‍ വസ്തു

മഞ്ഞളിന്റെ ചെറിയ ചിനപ്പുകളാണ് നടീല്‍ വസ്തു. തടങ്ങളിലും ഗ്രോബാഗുകളിലും ചെടിച്ചെട്ടികളിലും ഇവ നട്ട് മഞ്ഞള്‍ വളര്‍ത്തിയെടുക്കാം. മഞ്ഞള്‍ നടുന്ന തടങ്ങളില്‍ വളമായി ചാണകപ്പൊടി നല്‍കാം. തടങ്ങളില്‍ പച്ചിലകൊണ്ട് പുതയിടുന്നത് ഏറെ ഗുണകരമാണ്. നട്ട് കഴിഞ്ഞ് ഏഴ് മുതല്‍ എട്ട് മാസം വരെ കഴിയുമ്പോള്‍ മഞ്ഞള്‍ ചെടി പിഴുതെടുത്ത് മഞ്ഞള്‍ വിളവെടുക്കാം. പൂര്‍ണ്ണമായും ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മഞ്ഞള്‍ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍പ്പൊടി തയ്യാറാക്കുന്നത്. ഭക്ഷണങ്ങസാധനങ്ങള്‍ക്ക് നിറം പകരാന്‍ ഉപയോഗിക്കുന്നതിനൊപ്പം സൗന്ദര്യ വര്‍ധകവസ്തുക്കളിലും മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നു. അണുനാശിനിയായും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

Prof. John Kurakar

No comments: