Pages

Saturday, November 26, 2016

സഹകരണ ബാങ്കുകളെ തകർക്കരുത്

സഹകരണ ബാങ്കുകളെ
തകർക്കരുത്

സാധാരണക്കാരുടെയും കൃഷിക്കാരുടെയും ആശ്രയകേന്ദ്രമായ സഹകരണബാങ്കുകളെ  കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇല്ലാതാകരുത് .സഹകരണ മേഖലയുടെ രക്ഷക്കുവേണ്ടി കേരള  മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷിനേതാക്കളും സത്യാഗ്രഹം നടത്തിയത് ഒരപൂർവ സംഭവം തന്നെയാണ് . പ്രതിപക്ഷം സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് റിസർവ് ബാങ്കിനുമുന്നിൽ മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ നടത്തിയ സത്യാഗ്രഹസമരം ഉയർത്തുന്ന പ്രതിഷേധത്തിന്റെ സാരം ഉൾക്കൊള്ളാൻ കേന്ദ്രസർക്കാറിനു ബാധ്യതയുണ്ട്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നുള്ള റിസർവ് ബാങ്ക് നടപടികൾ കേരളത്തിലെ സഹകരണമേഖലയുടെ കഴുത്തു ഞെരിക്കുന്ന തരത്തിലായതോടെയാണ് മന്ത്രിസഭയുടെ സമരം അരങ്ങേറിയത്.
വമ്പിച്ച ജനപിന്തുണ നേടാനും അതിനുകഴിഞ്ഞു.

വാണിജ്യബാങ്കുകളെക്കാൾ വലിയ ശൃംഖലയുള്ള സഹകരണബാങ്കുകൾ സാധാരണക്കാരുടെയും കൃഷിക്കാരുടെയും  ആശ്രയകേന്ദ്രങ്ങളാണ്. അതിനുണ്ടാകുന്ന തകർച്ച കേരളത്തിന്റെ സമ്പദ്ഘടനയിലും പൊതുജീവിതത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അവയെ നാശത്തിലേക്കു നീക്കുന്ന ഏകപക്ഷീയമായ നടപടികൾ കൂടുതൽ ജനരോഷം സൃഷ്ടിക്കുകയേയുള്ളൂ. അതു തിരിച്ചറിഞ്ഞുള്ള പരിഹാരമാർഗങ്ങളാണ് കേന്ദ്രസർക്കാരിലും റിസർവ് ബാങ്കിലുംനിന്ന് സഹകരണ ബാങ്കുകളിലെ നിക്ഷേപകരും ജീവനക്കാരും പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്..കള്ളപ്പണത്തിന്റെ പേരിൽസഹകരണപ്രസ്ഥാനത്തെയാകെ തകർക്കേണ്ടതുണ്ടോ ? സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിൻറെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ തയാറാകണം. സഹകരണപ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ അടിയന്തരമായി ശ്രമിക്കേണ്ടതുണ്ട് .

                                             പ്രൊഫ്. ജോൺ കുരാക്കാർ

No comments: