Pages

Saturday, November 26, 2016

ക്യൂബന്‍ വിപ്ലവനേതാവ് ഫിദര്‍ കാസ്‌ട്രോ.

ക്യൂബന്വിപ്ലവനേതാവ്
ഫിദര്കാസ്ട്രോ.

എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ക്യൂബന്‍ വിപ്ലവനേതാവ് ഫിദര്‍ കാസ്‌ട്രോ. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം. ഒട്ടേറെ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടും പോരാട്ട വീര്യത്തോടെ മുന്നേറിയ ഫിദല്‍ കാസ്‌ട്രോയെക്കുറിച്ച് പത്തു കാര്യങ്ങളിതാ.1926-ഓഗസ്റ്റു 13ന് ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് ഫിദല്‍ കാസ്‌ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്‌ട്രോ വര്‍ഗ്ഗീസും അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസിന്റേയും മകനായാണ് ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ വിപ്ലവത്തിലേക്ക് വഴിമാറി നടക്കുകയായിരുന്നു അദ്ദേഹം.
ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫിദല്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു. പിന്നീട് മെക്‌സിക്കോയിലേക്ക് കടന്നു. 1956-ല്‍ അദ്ദേഹത്തിന്റെ വിപ്ലവ പോരാട്ടം തുടര്‍ന്നു. ക്യൂബയുടെ പുതിയ ശക്തിയായി 1959-ല്‍ ഫിദല്‍ അധികാരത്തിലെത്തി. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റുെടെ ഏകാധിപത്യത്തെ തകര്‍ത്താണ് ഫിദര്‍ അധികാരത്തിലെത്തിയത്. പിന്നീട് ക്യൂബയെ ഒരു മുഴുനീള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാക്കുകയായിരുന്നു ഫിദല്‍. 1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫിദലിന്റെ ആദ്യഭാര്യ മിര്‍തദയാസ് ബലാര്‍ട്ട് ആയിരുന്നു. 1948-ല്‍ വിവാഹിതരായ ഇവര്‍ 1955ല്‍ വേര്‍പിരിഞ്ഞു. ഇതില്‍ ഫിഡെലിറ്റോ എന്നുപേരുള്ള ഒരു മകനുണ്ട്. പിന്നീട് ദാലിയാ സോട്ടാ എന്ന യുവതിയെ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തില്‍ അഞ്ചുമക്കളുണ്ടായിരുന്നു. ഏക സഹോദരിയായിരുന്നു ജോവാനിറ്റ കാസ്‌ട്രോ.
ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളര്‍ച്ചയെ അമേരിക്ക ഇഷ്ടപ്പെട്ടില്ല. അവര്‍ ഫിദലിനെ പുറത്താക്കാന്‍ ആവുന്നത്ര പരിശ്രമിച്ചു. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അമേരിക്ക ക്യൂബക്കുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. എന്നാല്‍ ഫിദല്‍ റഷ്യയുമായികൂട്ടുപിടിച്ച് ഇത് മറികടന്നു. അമേരിക്കക്കെതിരെ ആക്രമണം നടത്താന്‍ റഷ്യയുമായി സഹകരിച്ച് മിസൈല്‍ താവളങ്ങള്‍ ക്യൂബയില്‍ ഫിദല്‍ പണിതു.1962-ല്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ക്യൂബയിലെ സോവിയറ്റ് മിസൈലുകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഒരുപക്ഷേ ഇതാകാം ഫിദലിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷയെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.
അവസാനം സോവിയറ്റ് നേതാവ് നികിത ക്രുഷ്‌ചേവും കാസട്രോയും മിസൈലുകള്‍ ഉപേക്ഷിക്കുകയായിരുന്നു. അത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കിലേക്കെത്തിക്കുന്ന സംഭവമായി മാറി.ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കാസ്‌ട്രോ സ്ഥാനമേറ്റതിന് ശേഷം ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്‌ട്രോ പ്രഖ്യാപിക്കുകയായിരുന്നു. റഷ്യ പിന്നീട് തകര്‍ന്നെങ്കിലും മറ്റു രാജ്യങ്ങളുമായി കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ പോരാടാന്‍ ഫിദല്‍ തയ്യാറെടുത്തു.ധാരാളം ക്യൂബന്‍ ലിബറലുകള്‍ ഫിദലിനെ ക്രൂരനായ ഏകാധിപതിയായാണ് പരിഗണിച്ചിരുന്നത്.കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയാണെന്ന വിമര്‍ശനം അതിശക്തമായി പലരും ഉയര്‍ത്തി. എന്നിരുന്നാലും ലോകത്തെ സേവിക്കുന്ന നേതാക്കന്‍മാരില്‍ ഒരാളായി നിലനില്‍ക്കാനുള്ള ഒരു പൊതുപിന്തുണ ഫിദലിന് ലഭിച്ചു.

2006-ല്‍ കുടല്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് അവശതയിലായി. 2008-ല്‍ ഭരണം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി അധികാരത്തിന്റെ പടവുകളിറങ്ങുകയായിരുന്നു ഫിദല്‍.നാലുവര്‍ഷങ്ങള്‍ക്കുശേഷം 2010-ലാണ് പിന്നീട് മറ്റൊരു റാലിയെ അഭിസംബോധന ചെയ്ത് ഫിദല്‍ സംസാരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശതയില്‍ നിന്നുള്ള മോചനമായിരുന്നു ആ പ്രസംഗം. ആഗസ്റ്റിലെ 90-ാം പിറന്നാള്‍ ആഘോഷത്തിനായാണ് അവസാനമായി ഫിദല്‍ വേദിയിലെത്തുന്നത്.
ക്യൂബന് വിപ്ലവ നേതാവ് ഫിഡല് കാസ്ട്രോയുടെ നിര്യാണത്തെത്തുടര്ന്ന് കേരളത്തില് സിപിഐഎം മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കാസ്ട്രോയുടെ മരണത്തില് മുഖ്യമന്ത്രി പിണറായി വിജയന്, ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് എന്നിവര് അനുശോചിച്ചു.ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.


Prof. John Kurakar

No comments: