UN READY TO MEDIATE BETWEEN INDIA
AND PAKISTAN ON KASHMIR ISSUE
ഇന്ത്യ-പാക് സംഘര്ഷം:
മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഐക്യരാഷ്ട്രസഭ
The United Nations
(UN) is available to mediate between India and Pakistan if the two neighbours
request such assistance in resolving the Kashmir issue, a spokesperson for UN
secretary-general Ban Ki-moon has said.“On Kashmir, (as with other
conflicts around the world), our good offices are available if both sides
(India and Pakistan) were to request that. And that remains the case today,”
acting deputy spokesperson for the secretary-generalFarhan Haq said on Thursday. Haq was responding
to a question on whether the UN chief would propose to India to sit down and
talk with Pakistan to resolve the longstanding Kashmir issue.
Among the most
vital roles played by the secretary-general is the use of his “good offices,”
which are steps taken publicly and in private, drawing upon his independence,
impartiality and integrity, to prevent international disputes from arising,
escalating or spreading.“Good offices” are employed to help bring warring
parties toward peace or to prevent political and armed conflicts from
escalating. India has always ruled out any intervention by the UN in settling
issues, including Kashmir, with Pakistan. Pakistan, on the other hand has
sought UN intervention and has described the UN resolutions on the issue as an
“important framework” for settlement of the dispute.
മധ്യസ്ഥതക്ക് തയ്യാറെന്ന് യുഎന്‍. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത വഹിക്കും. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭ. പാകിസ്താന്‍ പരാതിയുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഉടലെടുത്ത ഉറി ആക്രമണത്തിന്റെയും ഇന്ത്യയുടെ മിന്നലാക്രമണത്തിന്റെയും കാര്യത്തില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഏറെ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ഇന്നലെ പറഞ്ഞു. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ തയ്യാറാകണമെന്നും സെക്രട്ടറി ജനറലിന്റെ പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയും പാകിസ്താനും തയ്യാറാണെങ്കില്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നയപരമായും സമാധാനപൂര്‍വവും സംസാരിക്കാനും ബാന്‍ ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 38 ഭീകരരെയാണ് വധിച്ചത്. രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഉറിയില്‍ 18 ജവാന്മാരെ വധിച്ച ഭീകരാക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുംമുമ്പാണ് ഇന്ത്യയുടെ മറുപടി. ഉറി ഭീകരാക്രമണത്തിന് തക്ക തിരിച്ചടി നല്‍കുമെന്നും ഉറിയിലെ അനുഭവം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Prof. John Kurakar
No comments:
Post a Comment