Pages

Friday, October 28, 2016

KURAKAR GARDENS-GINGER IN GROW BAGS

KURAKAR GARDENS-GINGER IN GROW BAGS
ഇഞ്ചി കൃഷി ഗ്രോ ബാഗിൽ ചെയ്യാം

ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയഎന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്. ഇഞ്ചി വളരെയെളുപ്പത്തില് നമുക്ക് ഗ്രോ ബാഗില് കൃഷി ചെയ്യാം, കുരാക്കാർ ഗാർഡൻസിൽ  വർഷങ്ങളായി ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നുണ്ട് .

.ഗ്രോബാഗിനു  പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് , കവര് ഒക്കെയും ഇതിനായി ഉപയോഗിക്കാംഉണങ്ങിയ ചാണകപ്പൊടി ,വേപ്പിന് പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്ത്ത് ഇളക്കിയ . മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില് നടുന്നു, വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കും. വേറെ വളപ്രയോഗം ഒന്നും ചെയ്യാറില്ല. വൻ തോതിൽ ഇഞ്ചി കൃഷി ചെയ്യുന്നത് മേയ് മാസം പകുതി കഴിഞ്ഞാണ്, മഴയ ആശ്രയിച്ച കൃഷി രീതിയാണ്ഏതാണ്ട് ആറു മാസം കൊണ്ട് നമുക്ക് ഇഞ്ചി വിളവെടുക്കാം.എല്ലാ വീട്ടിലെയും അടുക്കളതോട്ടത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് . ഒരു കാലത്ത് ഇഞ്ചി. നമ്മുടെ സുഗന്ധദ്രവ്യവും ഔഷധവുമായ പ്രത്യേക തരത്തില് ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ആയുര്വേയദത്തിലെ മിക്ക ഔഷധങ്ങളിലും പ്രധാന ചേരുവയാണ് ചുക്ക്. ചൂടും ഈര്പ്പിവും കലര്ന്നി കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്.കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണില് നിന്ന് ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടര്ച്ച യായി ഇഞ്ചി കൃഷി ചെയ്യരുത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കില് പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തില് തടങ്ങള് കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേര്ക്കാ വുന്നതാണ്. തടങ്ങള് തമ്മില് ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളില് 25 സെന്റീമീറ്റര് അകലത്തില് കുഴികളെടുത്ത് അതില് 5 സെന്റീമീറ്റര് താഴ്ചയില് നടണം.
കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതല് വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. കീടരോഗങ്ങള് ഇല്ലാത്ത ചെടികളില് നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുന്നതാണ് നല്ലത്.പരിപാലനത്തില് ഏറ്റവും പ്രധാനമെന്ന് കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടല് ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടന് ഒരു പച്ചില തടത്തിനു മുകളില് വിരിക്കുന്നത് തടത്തിലെ ഈര്പ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. ഇങ്ങനെ പുതയിടുന്നതിനാല് വലിയ മഴയില് നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു.ആദ്യത്തെ മൂന്നുമുതല് നാലുമാസം വരെയാണ് ഇഞ്ചിയുടെ വളര്ച്ച് കാര്യമായി നടക്കുന്നത്. അതിനാല് നാലുമാസത്തിനുള്ളില് വളം മുഴുവനും ചെടികള്ക്ക്് നല്കേരണ്ടതാണ്. പൂര്ണളമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്. വളപ്രയോഗത്തിനുശേഷം തടങ്ങളില് മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്.
ഇഞ്ചി നട്ട് ആദ്യം ആക്രമിക്കുന്ന കീടമാണ്തണ്ടുതുരപ്പന്. ജൂണ് ജൂലായ് മാസത്തിലാണ്ഇത് ആക്രമിക്കുന്നത്. ചെടിയുടെ നടുവിലെ ഇല മഞ്ഞളിച്ച് ഉണങ്ങുകയും ചെടിയുടെ അടിഭാഗം പുഴു തുരന്നിരിക്കുന്നതായും കാണാം. ഇങ്ങനെ കണ്ടുതുടങ്ങുമ്പോള് ഉണങ്ങിയ കൂമ്പ് പറിച്ച് കരിച്ചു കളയണം. ഇഞ്ചിയില് മൃദു ചീയല്, ബാക്ടീരിയല് വാട്ടം എന്നീ രോഗങ്ങള് വരാനുള്ള സാധ്യത കൂട്ടുന്നതിനാല് തണ്ടുതുരപ്പനെ കൃത്യമായും നിയന്ത്രിക്കേണ്ടതാണ്. കീടങ്ങളെ നശിപ്പിക്കാന് ജൈവ കീടനാശിനികള് കൂടുതല് ഫലപ്രദമാണ്.

Prof. John Kurakar


No comments: